Your Image Description Your Image Description

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ താ​ൻ​സാ​നി​യ​യി​ൽ ഖ​ത്ത​ർ ചാ​രി​റ്റി(ക്യു.സി)യുടെ നേതൃത്വത്തിൽ നി​ർമ്മിച്ച ര​ണ്ട് വി​ദ്യാ​ഭ്യാ​സ കേന്ദ്രങ്ങളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആഫ്രിക്കൻ മേഖലയിൽ സുസ്ഥിര വികസനത്തിന് സംഭാവന നൽകുന്ന പദ്ധതികൾ നടപ്പിലാക്കാനുള്ള ഖത്തർ ചാരിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിച്ചത്. സാ​ൻ​സി​ബാ​റി​ലെ ഉ​ൻ​ഗു​ജ ദ്വീ​പി​ലും വ​ട​ക്ക​ൻ താ​ൻ​സാ​നി​യ​യി​ലെ മ​വാ​ൻ​സ​യി​ലു​മാ​യാ​ണ് വി​ദ്യാ​ഭ്യാ​സ കേന്ദ്രങ്ങൾ നി​ർ​മിച്ചത്.

2500ഓ​ളം പേർക്ക് പ്രയോജനപ്പെടും വിധം സൗ​ക​ര്യമുള്ള സ്ഥാ​പ​ന​ങ്ങ​ളിൽ സ്കൂ​ൾ, പ​ള്ളി, ഖു​ർ​ആ​ൻ പ​ഠ​ന​കേ​ന്ദ്രം, താ​മ​സ സൗ​ക​ര്യം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഖ​ത്ത​ർ ചാ​രി​റ്റിയുടെ നേ​തൃ​ത്വ​ത്തി​ൽ 200ഓ​ളം വികസന പ​ദ്ധ​തി​ക​ളാ​ണ് താ​ൻ​സാ​നി​യ​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. വീ​ടു​ക​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, അ​നാ​ഥാ​ല​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നിരവധി നിർമാണ പ​ദ്ധ​തി​ക​ളും ഇതിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *