Your Image Description Your Image Description

ആലപ്പുഴ: നടിമാരെ വെല്ലുവിളിച്ച് ചെകുത്താ​ന്റെ വീഡിയോ. ആറാട്ടണ്ണൻ സന്തോഷ് വർക്കിക്കെതിരെ പരാതി നൽകിയ നടിമാരെയാണ് ചെകുത്താൻ എന്നറിയപ്പെടുന്ന അജു അലക്സ് വീഡിയോയിലൂടെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ചെകുത്താനെതിരെ നിയമ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നടിമാർ പൊലീസിൽ പരാതി നൽകി. നടിമാർക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയതിനെത്തുടർന്നാണ് സന്തോഷ് വർക്കിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.

സന്തോഷ് വര്‍ക്കിക്കെതിരെ 20 ഓളം നടിമാരാണ് കൊച്ചി സിറ്റി പൊലിസ് കമ്മീഷണർക്കും ഡിജിപിയ്ക്കും ഉൾപ്പെടെ പരാതി നൽകിയത്. തുടർന്നായിരുന്നു അറസ്റ്റ്. ഇയാൾ ഇപ്പോൾ റിമാന്‍ഡിലാണ്. ഇതിനുപിന്നാലെയാണ് ആറാട്ടണ്ണനെതിരെ പരാതി നൽകിയ നടിമാർക്കെതിരെ ഭീഷണിയും വെല്ലുവിളിയുമായി ചെകുത്താന്‍റെ പോസ്റ്റ്‌.

ആറാട്ടണ്ണനെതിരെ പരാതിപ്പെട്ടവരുടെ അവസ്ഥ കണ്ടിട്ടുണ്ടല്ലോയെന്നും എത്രപേരാണ് പരാതി കൊണ്ടുപോയതെന്നും എല്ലാവരും തീര്‍ന്നുപോകുമെന്നാണ് ചെകുത്താൻ വീഡിയോയിലൂടെ വെല്ലുവിളിക്കുന്നത്.

ചെകുത്താന്‍റെ യൂട്യൂബിലൂടെയാണ് വെല്ലുവിളിച്ചുകൊണ്ട് വീഡിയോ ഇട്ടിരിക്കുന്നത്. പരാതി നൽകിയ നടിമാരെ അവഹേളിക്കുന്ന തരത്തിലാണ് ചെകുത്താന്‍റെ വീഡിയോയെന്നാണ് പരാതി. ചെകുത്താനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് നടി ഉഷ ആലപ്പുഴ ഡിവൈഎസ്പിയ്ക്ക് പരാതി നൽകി. പരാതിയും വീഡിയോയിലെ പരാമർശങ്ങളും വിശദമായി പരിശോധിച്ചശേഷം തുടർനടപടികളെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *