Your Image Description Your Image Description

തിരുവനന്തപുരം: ഐബി ഉദ്യോ​ഗസ്ഥയായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ആൺസുഹൃത്തിനെയും ചോദ്യം ചെയ്യും. പത്തനംതിട്ട സ്വദേശിനി മേഘയുടെ മരണത്തിലാണ് മലപ്പുറം സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്യുക. ഇയാളും ഐബിയിൽ ഉദ്യോ​ഗസ്ഥനാണ്. ഇയാളുമായുള്ള പ്രണയബന്ധം തകർന്നതിന്റെ നിരാശയിലാണ് മേഘ ജീവനൊടുക്കിയത് എന്നാണ് പൊലീസിന്റെ നി​ഗമനം.

മേഘയുടെ ഫോൺ കോളുകളിൽ അസ്വാഭാവികത ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അവസാന ഫോൺ കോളുകളുടെ ദൈർഘ്യം സെക്കന്റുകൾ മാത്രമെന്നും പൊലീസ് കണ്ടെത്തി. മേഘയുടെ ആൺസുഹൃത്തായ ഐ ബി ഉദ്യോഗസ്ഥനെ നടപടിക്രമങ്ങൾ പാലിച്ചു ചോദ്യം ചെയ്യുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യുവാവ് ബന്ധത്തിൽ നിന്നും പിന്മാറിയതാണ് മേഘ ആത്മഹത്യ ചെയ്യുവാൻ കാരണമായതെന്ന് വിലയിരുത്തൽ. ഇതിനു വേണ്ടി ഉടൻ നോട്ടീസ് നൽകും.

എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഞയറാഴ്ച്ച രാവിലെയാണ് തി​രു​വ​ന​ന്ത​പു​രം​ ​പേ​ട്ട​യ്ക്കും​ ​ചാ​ക്ക​യ്ക്കു​മി​ട​യി​ലെ​ ​റെ​യി​ൽ​വേ​ ​ട്രാ​ക്കി​ൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രണയ നൈരാശ്യമെന്ന നി​ഗമനത്തിലായിരുന്നു ആദ്യം മുതൽതന്നെ പൊലീസ്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും പിന്നീട് പൊലീസ് പുറത്തുവിട്ടിരുന്നു. ഐബിയിലെ തന്നെ ഒരു ഉദ്യോ​ഗസ്ഥനുമായി മേഘ പ്രണയത്തിലായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ വിവാ​ഹം കഴിക്കാൻ തയ്യാറാകാതെ വന്നതാണ് യുവതി ട്രെയിന് മുന്നിൽചാടി ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ.

പ​ഞ്ചാ​ബി​ൽ​ ​പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് ​ഇ​രു​വ​രും​ ​സൗ​ഹൃ​ദ​ത്തി​ലാ​യ​ത്.​ ​ഇ​ക്കാ​ര്യം​ ​മേ​ഘ​ ​വീ​ട്ടു​കാ​രോ​ട് ​പ​റ​ഞ്ഞി​രു​ന്നു.​ആ​ദ്യം​ ​വീ​ട്ടു​കാ​രു​ടെ​ ​ഭാ​ഗ​ത്ത് ​നി​ന്ന് ​എ​തി​ർ​പ്പു​യ​ർ​ന്നു​വെ​ങ്കി​ലും​ ​പി​ന്നീ​ട് ​അ​വ​ർ​ ​സ​മ്മ​തി​ച്ചു.​ ​എ​ന്നാ​ൽ​ ​വി​വാ​ഹ​ത്തി​ലേ​ക്ക് ​കാ​ര്യ​ങ്ങ​ളി​ലേ​യ്‌​ക്കെ​ത്തി​യ​പ്പോ​ൾ​ ​ഇ​യാ​ൾ​ ​ബ​ന്ധ​ത്തി​ൽ​ ​നി​ന്നും​ ​പി​ന്മാ​റി.​ ​ഇ​താ​ണ്‌​ ​മേ​ഘ​യെ​ ​ട്രെ​യി​ന് ​മു​മ്പി​ൽ​ ​ചാ​ടി​ ​ജീ​വ​നൊ​ടു​ക്കാ​ൻ​ ​കാ​ര​ണ​മെ​ന്നാ​ണ് ​ആ​രോ​പ​ണം.

മ​ര​ണ​ത്തി​ന് ​പി​ന്നാ​ലെ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ ​പ​ങ്കു​വെ​ച്ച​ ​വി​വ​ര​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​വീ​ട്ടു​കാ​ർ​ ​ദു​രൂ​ഹ​ത​ക​ൾ​ ​മ​ന​സി​ലാ​ക്കി​യ​ത്.​ ​അ​ടു​ത്ത​കാ​ല​ത്ത് ​അ​ധി​കം​ ​ആ​രോ​ടും​ ​സം​സാ​രി​ക്കാ​തെ​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​മേ​ഘ​ ​ഫോ​ണി​ൽ​ ​ചെ​ല​വ​ഴി​ച്ചി​രു​ന്ന​താ​യും​ ​പൊ​ലീ​സി​ന് ​മൊ​ഴി​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​വീ​ട്ടു​കാ​രു​ടെ​യും​ ​കൂ​ടു​ത​ൽ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും​ ​മൊ​ഴി​യെ​ടു​ത്ത​ ​ശേ​ഷം​ ​പൊ​ലീ​സ് ​കൂ​ടു​ത​ൽ​ ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ​ക​ട​ക്കും.​ ​മേ​ഘ​യു​ടെ​ ​ഫോ​ൺ​ ​പൂ​ർ​ണ​മാ​യും​ ​ത​ക​ർ​ന്ന​തി​നാ​ൽ​ ​അ​തി​ൽ​ ​നി​ന്ന് ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കാ​ൻ​ ​പൊ​ലീ​സി​ന് ​ക​ഴി​ഞ്ഞി​ല്ല.​ മേ​ഘ​യു​ടെ​ ​ഫോ​ൺ​ ​ന​മ്പ​രി​ലേ​ക്ക് ​സം​ഭ​വ​ത്തി​ന് ​തൊ​ട്ടു​മു​മ്പു​ള്ള​ ​കാ​ൾ​ ​ലി​സ്റ്റു​ക​ൾ​ ​പൊ​ലീ​സ് ​ശേ​ഖ​രി​ച്ചു.​

മകളുടെ മരണത്തിൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ​പി​താ​വ് ​മ​ധു​സൂ​ദ​ന​ൻ ആരോപിക്കുന്നു.​ ഒ​രു​ ​വ​ർ​ഷം​ ​മു​മ്പാ​ണ് ​മേ​ഘ​ ​എ​മി​ഗ്രേ​ഷ​ൻ​ ​ഐ.​ബി​യി​ൽ​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ച​ത്.​ ​ ഞാ​യ​റാ​ഴ്ച​ ​രാ​വി​ലെ​യും​ ​ഫോ​ണി​ൽ​ ​സം​സാ​രി​ച്ചി​രു​ന്നു.​ ​ജോ​ലി​ ​ക​ഴി​ഞ്ഞ് ​താ​മ​സ​സ്ഥ​ല​ത്തേ​ക്കാ​ണ് ​മ​ക​ൾ​ ​പോ​കു​ന്ന​ത്.​ ​ആ​ ​വ​ഴി​യി​ൽ​ ​റെ​യി​ൽ​വേ​ ​ട്രാ​ക്കി​ല്ല.​ ​റെ​യി​ൽ​വേ​ ​ട്രാ​ക്കു​ള്ളി​ട​ത്തേ​ക്ക് ​പോ​യ​തി​ന് ​പി​ന്നി​ൽ​ ​ദു​രൂ​ഹ​ത​യു​ണ്ട്.​ ​ട്രാ​ക്കി​ലൂ​ടെ​ ​ഫോ​ണി​ൽ​ ​സം​സാ​രി​ച്ച് ​ന​ട​ന്നെ​ന്നാ​ണ് ​ദൃ​ക്സാ​ക്ഷി​ക​ൾ​ ​പ​റ​ഞ്ഞ​ത്.​ ​അ​ന്വേ​ഷി​ച്ചാ​ൽ​ ​വി​ളി​ച്ച​ത് ​ആ​രെ​യാ​ണെ​ന്ന് ​ക​ണ്ടെ​ത്താം.​ ​മ​ര​ണ​ത്തി​ൽ​ ​വി​ശ​ദ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്നും​ ​മ​ധു​സൂ​ദ​ന​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *