Your Image Description Your Image Description

251 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ.ബിഎസ്എൻഎല്ലിന്റെ രണ്ട് വർക്ക് ഫ്രം ഹോം പ്ലാനുകളിൽ ഒന്ന് എന്ന പ്രത്യേകതയും പഴയ 251 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാനിന് ഉണ്ടായിരുന്നു. എന്നാൽ 2024 ഡിസംബറിൽ ബിഎസ്എൻഎൽ ആ പ്ലാൻ നിർത്തലാക്കി. എന്നാലിപ്പോൾ മാസങ്ങൾക്കിപ്പുറം പഴയതിനെക്കാൾ മികച്ച ആനുകൂല്യങ്ങളുമായിട്ടാണ് 251 രൂപയുടെ പ്ലാൻ കമ്പനി വീണ്ടും അ‌വതരിപ്പിച്ചിരിക്കുന്നത്.

തങ്ങളുടെ ട്വിറ്റർ പേജിലൂടെ പുതിയ 251 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ ഉപയോക്താക്കളെ പരിചയപ്പെടുത്തി. നോൺസ്റ്റോപ്പ് ക്രിക്കറ്റ്, നോൺസ്റ്റോപ്പ് ഡാറ്റ എന്നാണ് ഈ പ്ലാനിനെ ബിഎസ്എൻഎൽ പരിചയപ്പെടുത്തുന്നത്. ഈ ക്രിക്കറ്റ് സീസണിൽ മത്സരങ്ങൾ മികച്ച രീതിയിൽ ആസ്വദിക്കാൻ ആവശ്യമായ ഡാറ്റ പിന്തുണ ഈ പ്ലാൻ ചീപ് റേറ്റിൽ വാഗ്ദാനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *