Your Image Description Your Image Description

മംഗളൂരു: സ്വന്തം മകളെ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലായിരുന്നു ദാരുണമായ സംഭവമുണ്ടായത്. കടബാഗരെയിലെ സ്കൂളിലെ ഡ്രൈവറായ കെ. രത്‌നാകര്‍ ഗൗഡയാണ് (34) കൊലപാതക ശേഷം ജീവനൊടുക്കിയത്. രത്‌നാകര്‍ ഗൗഡയുടെ മകൾ മൗല്യ (6), ഭാര്യാ മാതാവ് ജ്യോതി (50), സഹോദരി നാദിനി സിന്ധു (24) എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കൊലപാതക ശ്രമത്തിനിടെ കാലിൽ വെടിയേറ്റ നാദിനിയുടെ ഭർത്താവ് അവിനാഷ് (38) ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ചൊവ്വാഴ്ച അർധരാത്രിയിലായിരുന്നു സംഭവം. രത്‌നാകര്‍ ഗൗഡയുടെ ഭാര്യ സ്വാതി ഇയാളുമായി പിരിഞ്ഞ് താമസിക്കുകായിരുന്നു. ഇതുസംബന്ധിച്ച് ഭാര്യയുടെ വീട്ടില്‍വെച്ച് ഭാര്യാമാതാവുമായി തര്‍ക്കമുണ്ടായി. ഇതേത്തുടർന്നായിരുന്നു കൊലപാതകം. എട്ടുവര്‍ഷം മുമ്പാണ് രത്‌നാകറും സ്വാതിയും വിവാഹിതരായത്. രണ്ടുവര്‍ഷമായി ഇവര്‍ പിരിഞ്ഞ് താമസിക്കുകയായിരുന്നു. കൊലപാതകസമയത്ത് സ്വാതി സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

കുടുംബം തന്നെ വഞ്ചിച്ചെന്നും ഭാര്യ രണ്ട് വർഷം മുമ്പ് ഉപേക്ഷിച്ചുവെന്നും അവകാശപ്പെടുന്ന വിഡിയോ റെക്കോഡ് ചെയ്‌തതിനു ശേഷമാണ് ഇയാൾ ജീവനൊടുക്കിയത്. കൊലപാതക ശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതി വിജനമായ സ്ഥലത്ത് പോയി സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *