Your Image Description Your Image Description

അടുക്കള ഉറുമ്പ് കൈയ്യേറുന്നത് പതിവ് കാഴ്‌ചയാണ്. പാചകത്തിന് ഇടയിൽ താഴെ വീഴുന്ന മധുരവും മറ്റ് അവശിഷ്ടങ്ങളും ഒക്കെയാണ് ഉറുമ്പിനെ അടുക്കളയിലേക്ക് വിളിച്ച് വരുത്തുന്നത്. എന്നാൽ ഇനി ഉറുമ്പുകൾ അടുക്കളയിൽ സ്ഥാനം ഉറപ്പിക്കില്ല ഈ പൊടികൈകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ.

കുരുമുളക്
കറുപ്പും ചുവപ്പും നിറത്തിലുള്ള കുരുമുളക് പൊടിക്കാം. അൽപം വെള്ളത്തിൽ അത് കലർത്തി കുറച്ചു സമയം മാറ്റി വയ്ക്കാം. ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ചു വെയ്ക്കാം. ഉറുമ്പ് വരുന്ന സ്ഥലങ്ങളിൽ ഈ മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കാം.

വിനാഗിരി
ഉറുമ്പുകളെ അകറ്റാൻ വിനാഗിരി തളിച്ചു കൊടുക്കാം. വിനാഗിരി ഇല്ലെങ്കിൽ ബ്ലീച്ച് വെള്ളത്തിൽ കലർത്തി ഉപയോഗിക്കാം.

ചോക്ക്
ഇന്തോനേഷ്യക്കാരുടെ ശീലമാണ് ഉറുമ്പിനെ തുരത്താൻ ചോക്ക് ഉപയോഗിക്കുന്നത്. ഒരു പരിധി വരെ ഇത് പ്രായോഗികമാണ്. ഉറുമ്പ് വരുന്ന വഴിയിൽ ചോക്ക് ഉപയോഗിച്ച് വരയ്ക്കാം.

നാരങ്ങ
ചെറുനാരങ്ങ പിഴിഞ്ഞ് നീരെടുത്ത് ഉറുമ്പുകൾ വരുന്ന വഴിയിൽ തളിക്കുന്നത് സഹായിച്ചേക്കും. ഇങ്ങനെയൊക്കെ ചെയ്താലും ഉറുമ്പുകൾ ലക്ഷ്യസ്ഥാനത്തെത്താൻ ഏതു വഴിയും സ്വീകരിക്കും. അതിനാൽ പരിസരം വൃത്തിയാക്കി വെയ്ക്കാൻ ശ്രദ്ധിക്കാം.

ബോറിക് ആസിഡ്
പഞ്ചസാര പൊടിച്ചതിലേയ്ക്ക് ബോറിക് ആസിഡ് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ഉറുമ്പുകളുടെ ശല്യമുള്ളിടത്ത് വിതറാം.

Leave a Reply

Your email address will not be published. Required fields are marked *