Your Image Description Your Image Description

ജിയോഹോട്ട്സ്റ്റാർ ഓഫറിന്റെ കാലാവധി ഏപ്രിൽ 15 വരെ നീട്ടി ജിയോ.90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ആണ് ഈ ഓഫർ വഴി ലഭ്യമാകുക.

ഈ വർഷം ഫെബ്രുവരിയിലാണ് ജിയോസിനിമയും ഹോട്ട്സ്റ്റാറും ഒന്നായി ജിയോഹോട്ട്സ്റ്റാർ നിലവിൽ വന്നത്. ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് IPL (ഇന്ത്യൻ പ്രീമിയർ ലീഗ്) 2025 കാണാൻ കഴിയും. ഐപിഎൽ കണക്കിലെടുത്ത് ബിഎസ്എൻഎൽ ഒഴികെയുള്ള പ്രമുഖ ടെലിക്കോം കമ്പനികളെല്ലാം ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന പ്ലാനുകൾ അ‌വതരിപ്പിച്ചിരുന്നു.

ജിയോഹോട്ട്‌സ്റ്റാറിന്റെ പേയ്‌മെന്റ് ഉപയോക്തൃ അടിത്തറ 100 ദശലക്ഷം കടന്നതായി അ‌ടുത്തിടെ ജിയോ പ്രഖ്യാപിച്ചു. ഇത് പണമടച്ചുള്ള സബ്‌സ്‌ക്രൈബർ അടിത്തറയുള്ള രാജ്യത്തെ ഏറ്റവും വലിയ OTT (ഓവർ ദി ടോപ്പ്) പ്ലാറ്റ്‌ഫോമായി ജിയോഹോട്ട്‌സ്റ്റാറിനെ മാറ്റുന്നു. പഴയ ഉപയോക്താക്കൾക്കും പുതിയ ഉപയോക്താക്കൾക്കും ജിയോ അൺലിമിറ്റഡ് ഓഫർ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *