Your Image Description Your Image Description

പാലക്കാട് ജില്ലയിൽ ലഹരി പരിശോധന ഊർജിതമായി പുരോഗമിക്കുന്നു. ഫെബ്രുവരിയിലും മാർച്ച് 17 വരെയുമായി 108 എൻ.ഡി.പി.എസ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇത്രയും കേസുകളിലായി 100 പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. 181.795 കിലോ ഗ്രാം കഞ്ചാവ്, നാല് കഞ്ചാവ് ചെടി, 35.500 ഗ്രാം ഹാഷിഷ്, 10.600 ഗ്രാം എം.ഡി.എം.എ, 166.022 ഗ്രാം മെത്തഫെറ്റമിൻ, 21.800 അൽപ്രസോളം, 14800.00 ഗ്രാം കഞ്ചാവ് ചോക്ലേറ്റ്, 2.2 ഗ്രാം നൈട്രോസെഫാം ഗുളികകളും ഇക്കാലയളവിൽ പിടികൂടി.

1,707 പരിശോധനകളാണ് എക്‌സൈസിന്റെ നേതൃത്വത്തിൽ ഇക്കാലയളവിൽ നടത്തിയത്. 41 റെയ്ഡുകൾ മറ്റ് വകുപ്പുകളുമായി സഹകരിച്ചും നടത്തി. ഇതിനുപുറമേ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബാറുകൾ, കള്ള് ഷാപ്പുകൾ, ലേബർ ക്യാമ്പുകൾ, വിദ്യാലയങ്ങളുടെ പരിസരം, തെങ്ങിൻ തോട്ടങ്ങൾ എന്നിവിടങ്ങളിലും എക്‌സൈസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *