Your Image Description Your Image Description

കുണ്ടറ പെരുമ്പുഴയിൽ പലചരക്ക് മൊത്തക്കച്ചവടക്കടയിൽ പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയയാൾ മേശയിൽ നിന്ന് 50,​000 രൂപ കവർന്നു. പെരുമ്പുഴയിൽ അബ്ദുൽ കലാമിന്റെ നാഷണൽ സ്റ്റോറിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു മോഷണം. കുണ്ടറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് ഇൻസ്‌പെക്ടർ എന്ന് പരിചയപ്പെടുത്തിയാണ് മോഷ്ടാവ് എത്തിയത്. മരുമകൻ പുതുതായി തുടങ്ങിയ കടയിലേക്ക് കുറച്ച് സാധനങ്ങൾ വേണമെന്ന് മോഷ്ടാവ് പറഞ്ഞു. നിസ്കാരത്തിനായി പള്ളിയിൽ പോകേണ്ട സമയമായതിനാൽ മടങ്ങിവന്നിട്ട് സാധനങ്ങൾ തരാമെന്ന് കടയുടമ പറഞ്ഞു. പണം സൂക്ഷിക്കുന്ന മേശയുടെ താക്കോൽ കടയിൽ മറ്റൊരു ഭാഗത്തേക്ക് മാറ്റിവച്ചു.

അല്പനേരം മാറിനിന്ന മോഷ്ടാവ് കടയുടമ പള്ളിയിൽ പോയതോടെ മടങ്ങിയെത്തി താക്കോലെടുത്ത് മേശയിൽ നിന്ന് അൻപതിനായിരം രൂപയും മോഷ്ടിച്ച് കടക്കുകയായിരുന്നു. പള്ളിയിൽ പോയി തിരിച്ചെത്തിയ കടയുടമ മേശ തുറന്നുകിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ സമീപത്തെ കടയിലെ നിരീക്ഷണ കാമറ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *