Your Image Description Your Image Description

പുനരുപയോഗ ഊർജ്ജവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവച്ച് കുവൈത്തും ചൈനയും. പുനരുപയോഗ ഊർജ്ജ മേഖലയിലെ സംയുക്ത സഹകരണത്തിനായുള്ള എല്ലാ സാങ്കേതിക വിശദാംശങ്ങളും ഉൾക്കൊള്ളുന്ന സാങ്കേതിക ക്രമീകരണങ്ങൾക്കുള്ള ഒരു കരാറിനാണ് ധാരണയായിട്ടുള്ളത്. ബീജിംഗുമായി പ്രധാന വികസന പദ്ധതികൾ നടപ്പിലാക്കുന്നത് വേഗത്തിലാക്കാനുള്ള രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിൻ്റെ നിർദ്ദേശങ്ങളുടെ വെളിച്ചത്തിലാണ് ഈ കരാർ.

കുവൈത്തിന്റെ ഭാഗത്ത് നിന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ആദിൽ അൽ സാമെലും, ചൈനീസ് ഭാഗത്ത് നിന്ന് സ്റ്റേറ്റ് എനർജി അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ റെൻ ജിംഗ്‌ഡോംഗും ബീജിംഗിൽ നടന്ന ചടങ്ങിലാണ് കരാറിൽ ഒപ്പുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *