Your Image Description Your Image Description

ഐഫോണുകൾക്ക് പുറമേ എയർപോഡുകളുടെ നിർമ്മാണവും ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ആപ്പിൾ.ഏപ്രിൽ ആദ്യം മുതൽ ഇന്ത്യയിൽ ടിഡബ്ല്യുഎസ് എയർപോഡുകൾ എന്നിവയുടെ ഉത്പാദനം ആരംഭിക്കാൻ ആപ്പിളിന് പദ്ധതിയുണ്ട്. ചൈനയിലേക്കും വിയറ്റ്നാമിലേക്കും കയറ്റുമതി ചെയ്യുന്ന എയർപോഡുകൾക്കായി വയർലെസ് ചാർജിങ് കേസുകളുടെ ഭാഗങ്ങൾ ഇത് ഇതിനകം നിർമ്മിക്കുന്നുണ്ട്. ഐഫോണിന് ശേഷം ഇന്ത്യയിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ഉൽപ്പന്ന വിഭാഗമായിരിക്കും എയർപോഡുകൾ. ഭാവിയിൽ ഇന്ത്യയിൽ ലാപ്ടോപ്പുകളും ഡെസ്‌ക്ടോപ്പുകളും നിർമ്മിക്കുന്നത് പരിഗണിക്കാൻ സർക്കാർ ആപ്പിളിനോട് ആവശ്യപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.

ആപ്പിളിന്റെ പ്രധാന സപ്ലൈർമാരിൽ ഒന്നായ ഫോക്സോൺ ഹൈദരാബാദിലെ പുതിയ ഫാക്ടറിയിലാണ് എയർപോഡുകൾ നിർമ്മിക്കുകയെന്നാണ് വിവരം. ഇന്ത്യൻ നിർമ്മിത എയർപോഡുകളുടെ ട്രയൽ നിർമ്മാണം ആരംഭിച്ചുവെന്നും വാർത്തകളുണ്ട്. 2025ന്റെ ആദ്യപാദത്തിൽ എയർപോഡുകളുടെ നിർമ്മാണം പൂർണതോതിൽ ഹൈദരാബാദിലെ ഫാക്ടറിയിൽ ആപ്പിളും ഫോക്സ്‌കോണും ആരംഭിക്കും.

ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാനും പ്രത്യേക വ്യവസായങ്ങളിൽ നിക്ഷേപം ആകർഷിക്കാനും ലക്ഷ്യമിട്ടുള്ള ഒരു സർക്കാർ പരിപാടിയാണ് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം (പിഎൽഐ സ്‌കീം). ഇതിലൂടെ ഇന്ത്യയിൽ നിയുക്ത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികൾക്ക് സർക്കാർ സാമ്പത്തിക ആനുകൂല്യങ്ങൾ (ക്യാഷ്ബാക്ക്) വാഗ്ദാനം ചെയ്യുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *