Your Image Description Your Image Description

മെട്രോയുടെ ഓറഞ്ച് ലൈനിൽ രണ്ട് പുതിയ സ്റ്റേഷനുകൾ കൂടി പ്രവർത്തനം തുടങ്ങിയതായി റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് പ്രഖ്യാപിച്ചു. അൽ രാജ്ഹി മോസ്ക് സ്റ്റേഷൻ, ജറീർ ഡിസ്ട്രിക്റ്റ് സ്റ്റേഷൻ എന്നിവയാണ് പുതിയ സ്റ്റേഷനുകൾ.റിയാദ് മെട്രോയുടെ മൂന്നാമത്തെ ലൈനാണ് ഓറഞ്ച് ലൈൻ. മദീന റോഡിൽ നിന്ന് പ്രിൻസ് സാദ് ബിൻ അബ്ദുൾറഹ്മാൻ അൽ അവ്വൽ റോഡിലേക്ക് 40.7 കിലോമീറ്റർ നീളമാണ് ഓറഞ്ച് ലൈനിലുള്ളത്.

അതേസമയം അനധികൃതമായി 12 പേരെ ജോലിക്കു നിയമിച്ച കേസിൽ യുഎഇ പൗരനും ഏഷ്യക്കാരനും അറസ്റ്റിൽ. ഇവർക്ക് 6 ലക്ഷം ദിർഹം പിഴ ചുമത്തി. ഇരുവരെയും തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷനു കൈമാറി. നിയമം ലംഘിച്ച് ജോലി ചെയ്ത തൊഴിലാളികൾ 1,000 ദിർഹം വീതം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി) അറിയിച്ചതാണിത്.

Leave a Reply

Your email address will not be published. Required fields are marked *