Your Image Description Your Image Description

തിരുവനന്തപുരം : ആശ്വാസകിരണം പദ്ധതിയുടെ നടത്തിപ്പിനായി 17.64 കോടി രൂപ (പതിനേഴ് കോടി അറുപത്തിനാല് ലക്ഷം) റിലീസ് ചെയ്യാൻ അനുമതി നൽകി ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തുക അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമായ വിധം കിടപ്പിലായ രോഗികളെയും മാനസിക – ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗമുള്ളവരെയും പരിചരിക്കുന്നവർക്ക് സർക്കാർ നൽകുന്ന പ്രതിമാസ ധനസഹായ പദ്ധതിയാണ് ആശ്വാസകിരണം.

പദ്ധതിയുടെ നടത്തിപ്പിനായുള്ള 2024-25 സാമ്പത്തികവർഷത്തെ ബജറ്റ് വിഹിതത്തിൽ ചെലവഴിക്കാൻ ഭരണാനുമതി ലഭിച്ച 37.64 കോടി രൂപയിൽ ഇരുപതു കോടി രൂപ രണ്ടു ഗഡുക്കളായി റിലീസ് ചെയ്തിരുന്നു. ബാക്കി തുകയാണ് ഇപ്പോൾ റിലീസ് ചെയ്യാൻ അനുമതി ആയിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *