Your Image Description Your Image Description

കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് (ഡി.ടി.ഇ കേരള) കീഴിലുള്ള സ്ഥാപനങ്ങളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കുമായി ആധുനിക സാങ്കേതിക വിദ്യകളിൽ സംയുക്തമായ പരിശീലന പരിപാടികൾ നടപ്പിലാക്കുന്നതിന് കേരള സർക്കാർ ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് (ഡി.ടി.ഇ) നൈലിറ്റ് കാലിക്കറ്റുമായി ധാരണാപത്രം (MoU) ഒപ്പുവെച്ചുനൈലിറ്റ് കാലിക്കറ്റ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ്സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോഷാലിജ് പി.ആർഉം നൈലിറ്റ് കാലിക്കറ്റ് ഡയറക്ടർ ഡോ.പ്രതാപ് കുമാർ എസുമാണ് ധാരണാപത്രം ഒപ്പുവെച്ചത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സീമ കെ.എൻ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫി ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ച് (എസ്.ഐ.ടി.ടി.ടി.ആർ) കളമശ്ശേരി ജോയിന്റ് ഡയറക്ടർ അനി അബ്രഹാം, നൈലിറ്റ് കാലിക്കറ്റ് സീനിയർ ടെക്നിക്കൽ ഓഫീസർ ശ്രീജീഷ് എസ്.ജി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സഹകരണത്തിന്റെ ഭാഗമായി ഡി.ടി.ഇയുടെ കീഴിലുള്ള പോളിടെക്നിക്ക് കോളേജുകളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും കട്ടിങ്ങ് എഡ്ജ് സാങ്കേതിക വിദ്യകളിൽ പ്രായോഗിക പരിശീലനം, ഗവേഷണ സാധ്യതകൾ, ഇൻഡസ്ട്രി- അക്കാഡമിയ സഹകരണ പദ്ധതികൾ എന്നിവ നൈലിറ്റ് കാലിക്കറ്റ് ലഭ്യമാക്കും. കൂടാതെ നവീന കോഴ്സുകളുടെ വികസനം, സമകാലിക സാങ്കേതിക വിദ്യകളിൽ പരിശീലനം, ഉന്നത നിലവാരമുള്ള പ്രോജക്ട് മാർഗ നിർദ്ദേശങ്ങൾ എന്നിവയുടെ പ്രയോജനം കൂടി ഈ ധാരണാപത്രം വഴി ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ച് കളമശ്ശേരി ആണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് വേണ്ടി നോഡൽ ഏജൻസിയായി പ്രവർത്തിക്കുക.

Leave a Reply

Your email address will not be published. Required fields are marked *