തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയിൽ വിഷം ഉള്ളിൽച്ചെന്ന് മൂന്ന് വയസുകാരി മരിച്ചു. ലിതിൻ-ജോമറിയ ദമ്പതികളുടെ മകൾ നേഹ റോസ് ആണ് മരിച്ചത്.
വീട്ടിലെ പെയിന്റിംഗ് ജോലിക്കിടെ വീട്ട് സാധനങ്ങളെല്ലാം പുറത്തേക്ക് ഇട്ടിരുന്നു. ഇതിനിടെ പേസ്റ്റ് രൂപത്തിലുള്ള എലിവിഷം അബദ്ധത്തിൽ കുട്ടി ഉപയോഗിക്കുകയായിരുന്നു.
കൂട്ടിയുടെ നില ഗുരുതരമായ തോടെ തിരുവനന്തപുരത്തെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.