Your Image Description Your Image Description

ബെംഗളൂരു: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഭൗമകേന്ദ്രീകൃത ഭ്രമണപഥത്തില്‍ തുടരുന്ന ഗതിനിര്‍ണയ ഉപഗ്രഹം എന്‍വിഎസ്-02 വീണ്ടെടുക്കാനുള്ള സാധ്യതകള്‍ ഐഎസ്ആര്‍ഒ വിലയിരുത്തി വരുന്നു. ദീര്‍ഘവൃത്താകൃതിയിലുള്ള നിലവിലെ ഭ്രമണപഥത്തില്‍ തന്നെ ഉപഗ്രഹത്തെ നിലനിര്‍ത്തി ഉപയോഗപ്പെടുത്താനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. വീണ്ടെടുക്കല്‍ ഫലപ്രദമായില്ലെങ്കില്‍ ഉപഗ്രഹം തിരിച്ച് ഭൂമിയുടെ അന്തരീക്ഷവലയത്തില്‍ പ്രവേശിച്ച് കത്തിനശിക്കാന്‍ സാധ്യതയുണ്ട്.

ഐഎസ്ആര്‍ഒയുടെ ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാം വിക്ഷേപണത്തിന്റെ ഭാഗമായി 29ന് ജിഎസ്എല്‍വിഎഫ്15 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹത്തെ ഭൗമകേന്ദ്രീകൃത ഭ്രമണപഥത്തില്‍ എത്തിച്ചത്. നിര്‍ദിഷ്ട ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ, ത്രസ്റ്ററുകള്‍ തകരാറിലാകുകയായിരുന്നു. ഉപഗ്രഹത്തില്‍ നിന്നുള്ള സിഗ്‌നലുകള്‍ പീനിയയിലെ ഇസ്ട്രാക് കേന്ദ്രത്തില്‍ ലഭിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *