Your Image Description Your Image Description

ഫ്ലിപ്‌കാർട്ട് വിൽപ്പനയിൽ നിന്ന് നിങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് മോട്ടോറോള ജി45 5ജി സ്‍മാർട്ട്ഫോൺ വാങ്ങാം. ഫ്ലിപ്കാർട്ടിന്‍റെ ബിഗ് സേവിംഗ്സ് ഡെയ്‌സ് സെയിലിൽ വൻ കിഴിവുകളോടെ Moto g45 5G ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ബോണസും പ്രയോജനപ്പെടുത്തി കുറഞ്ഞ വിലയ്ക്ക് ഫോൺ വാങ്ങാൻ സാധിക്കും.

8 ജിബി റാമും 128 ജിബി ഇന്‍റേണൽ സ്റ്റോറേജുമുള്ള ഫോണിന് 12,999 രൂപയാണ് വില. എന്നാൽ ഇപ്പോൾ ഈ ഫോൺ 2000 രൂപ വരെ ബാങ്ക് കിഴിവോടെ സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ച് പണമടച്ചാൽ അഞ്ച് ശതമാനം ക്യാഷ്ബാക്കും ലഭിക്കും. എക്സ്ചേഞ്ച് ഓഫറിൽ ഈ ഫോണിന് 9700 രൂപ വരെ വിലക്കുറവുണ്ടാകും. എക്‌സ്‌ചേഞ്ച് ഓഫറിലെ കിഴിവ് നിങ്ങളുടെ പഴയ ഫോണിന്‍റെ അവസ്ഥ, ബ്രാൻഡ്, കമ്പനിയുടെ എക്‌സ്‌ചേഞ്ച് പോളിസി എന്നിവയെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഓർമ്മിക്കുക. കൂടാതെ, നിങ്ങൾക്ക് എല്ലാ മാസവും നോ കോസ്റ്റ് ഇഎംഐ ഉപയോഗിച്ചും ഈ ഫോൺ വാങ്ങാം.

1600×720 പിക്സൽ റെസല്യൂഷനോട് കൂടിയ 6.5 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. ഈ ഡിസ്‌പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റും 500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ് ലെവലും ഉണ്ട്. ഡിസ്‌പ്ലേ സംരക്ഷണത്തിനായി ഗൊറില്ല ഗ്ലാസ് 3 ഫോണിൽ നൽകിയിരിക്കുന്നു. ഫോണിന് 8 ജിബി വരെ LPDDR4x റാമും 128 ജിബി സ്റ്റോറേജുമുണ്ട്. മോട്ടോ ജി45 5ജി ഫോണിന് സ്‍നാപ്‍ഡ്രാഗൺ 6 എസ് ജെൻ 3 ചിപ്പ് ആണ് പ്രൊസസർ. ഫോട്ടോഗ്രാഫിക്കായി, എൽഇഡി ഫ്ലാഷോടുകൂടിയ രണ്ട് ക്യാമറകള്‍ ഫോണിലുള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം 50 മെഗാപിക്സൽ പ്രൈമറി ലെൻസുള്ള രണ്ട് മെഗാപിക്സൽ മാക്രോ ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. സെൽഫിക്കായി 16 മെഗാപിക്സൽ മുൻ ക്യാമറയും ഫോണിലുണ്ട്. 18 വാട്സ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. ബയോമെട്രിക് സുരക്ഷയ്ക്കായി, ഫോണിന് സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്‍റ് സെൻസർ ഉണ്ട്. ആൻഡ്രോയ്‌ഡ് 14 അടിസ്ഥാനമാക്കിയുള്ള മൈ യുക്സ് (My UX) ഇന്‍റര്‍ഫേസിലാണ് മോട്ടോ ജി45 5ജി പ്രവർത്തിക്കുന്നത്. സ്റ്റീരിയോ സ്പീക്കറുകളുള്ള ഡോൾബി ഓഡിയോയും ഇതിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *