Your Image Description Your Image Description

യുഎസ് വിപണിയിൽ ചൈനീസ് എഐ സ്റ്റാർട്ടപ്പായ ഡീപ്പ് സീക്ക് പുറത്തിറക്കിയ സൗജന്യ എഐ മോഡൽ വലിയ കോളിളക്കമുണ്ടാക്കിയതിന് പിന്നാലെ, ചാറ്റ് ജിപിടി ഉപഭോക്താക്കൾക്ക് സൗജന്യമായി പുതിയ എഐ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പൺ എഐ. ഒ-3 മോഡൽ പുറത്തിറക്കുന്നതായി ഓപ്പൺ എഐ മേധാവി സാം ഓൾട്ട്മാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇക്കഴിഞ്ഞ ഡിസംബറിൽ ഓപ്പൺ എഐയുടെ ഷിപ്പ്‌മസ് പ്രോഗ്രാമിൻ്റെ ഭാഗമായി അവതരിപ്പിക്കാനായിരുന്നു പദ്ധതി.
നിലവിലുള്ള റീസണിങ് മോഡലായ ഒ-1 നേക്കാൾ വേഗമേറിയ ഒ-3 ഗണിതം, കോഡിങ്, സയൻസ് എന്നിവയിൽ ഒ-1 മോഡലിന് ഒപ്പമാണ്. ഒ-1 മോഡലിനേക്കാൾ 24 ശതമാനം വേഗത്തിൽ ഒ-3 മറുപടി നൽകുമെന്നാണ് ഓപ്പൺ എഐയുടെ അവകാശവാദം. നമ്മുടെ ചോദ്യങ്ങൾക്ക് കൂടുതൽ കൃത്യമായ ഉത്തരങ്ങൾ നൽകാനും ഇതിന് സാധിക്കും. ഒ-1 മോഡലിനെ പോലെ ഉത്തരത്തിനൊപ്പം ആ ഉത്തരം എങ്ങനെ കണ്ടെത്തിയതെന്നും ഒ-3 മോഡൽ കാണിക്കും. പല ബെഞ്ച്‌മാർക്കുകളിലും ഒ-1 മോഡലിനെ മറികടക്കുന്ന പ്രകടനം ഒ-3 മോഡൽ കാഴ്ചവെക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *