Your Image Description Your Image Description

ബോബി ചെമ്മണ്ണൂരിനെതിരായ ലൈം​ഗികാധിക്ഷേപ പരാതിയും അതിനെ തുടർന്നുള്ള വിവാ​ദങ്ങൾക്കും ശേഷം നടി ഹണി റോസ് വീണ്ടും ഉ​ദ്ഘാടനങ്ങളിൽ സജീവമാകുന്നു. വിവാദങ്ങൾക്ക് ശേഷമുള്ള ആദ്യ ഉദ്ഘാടനം താരം ഇന്ന് നിർവ​ഹിച്ചു. പാലക്കാട് ഒരു ഇലക്ട്രോണിക് ഷോപ്പാണ് താരം ഇന്ന് ഉദ്ഘാടനം ചെയ്തത്.

ഒലവക്കോട് അഞ്ജലി ഇലക്ട്രോണിക്സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് ഹണി എത്തിയത്. ഉദ്ഘാടനത്തിന് എത്തിയ ഹണിയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. രാജകുമാരിയെ പോലെ അതി സുന്ദരിയായി അണിഞ്ഞൊരുങ്ങിയ ഹണി റോസിനെ ഫോട്ടോകളിൽ കാണാം.

ഉദ്ഘാടന വിവരം നേരത്തേ തന്നെ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തന്റെ ആരാധകരെയും നടി വീഡിയോയിലൂടെ ഉദ്ഘാടനത്തിനായി ക്ഷണിച്ചിരുന്നു. കഴിഞ്ഞ 20 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് അഞ്ജലി ഇലക്ട്രോണിക്സ്.

മാസങ്ങൾക്ക് മുൻപ് ഒരു ഉദ്ഘാടന വേദിയിൽ വച്ച് ബോബി ചെമ്മണ്ണൂർ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയെന്ന് ആരോപിച്ച് ദിവസങ്ങൾക്ക് മുൻപ് ഹണി റോസ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെ ബോബി ചെമ്മണ്ണൂർ അറസ്റ്റിലാകുകയും ദിവസങ്ങളോളം ജയിലിൽ കിടന്ന് മോചിതനാകുകയും ചെയ്തിരുന്നു. നടിയെ പിന്തുണച്ച് സിനിമാമേഖലയിലുളള നിരവധിയാളുകളും രംഗത്തെത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *