Your Image Description Your Image Description

ജോസഫ് മഫ്രിയാന ശ്രേഷ്‌ഠ തോമസ്‌ പ്രഥമൻ ബാവായെ സ്വാധീനിച്ചു ശ്രേഷ്ഠ മഫ്രിയാന സ്ഥാനം സൂത്രത്തിൽ അടിച്ചെടുത്തതാണോ ? ജോസഫ്‌ മഫ്രിയാനയോടുള്ള തോമസ്‌ മാർ തീമോത്തിയോസ്‌ തിരുമേനിയുടെ മധുര പ്രതികാരമായിരുന്നു കോട്ടയം ജില്ലാക്കോടതിയിലെ അപ്പീൽ .

ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായെ സ്വാധീനിച്ചു പ്രായത്തിലും സ്ഥാനലബ്ധിയിലും മൂത്തവനായെ തന്നെ മറികടന്നു തന്റെ ജ്യേഷ്ഠാവകാശം സൂത്രത്തിൽ അടിച്ചെടുത്ത ജോസഫ്‌ മഫ്രിയാനയോടുള്ള തോമസ്‌ മാർ തീമോത്തിയോസ്‌ തിരുമേനിയുടെ മധുര പ്രതികാരമായിരുന്നു വിജയിക്കില്ലന്ന് അറിഞ്ഞുകൊണ്ടുള്ള കോട്ടയം കോടതിയിലെ അപ്പീലും തോൽവിയും.

കീഴ്ക്കോടതിയുടെ നിരോധനം നിലനിൽക്കെയാണ്‌ തങ്ങൾക്ക്‌ മണർകാടു പള്ളി ഉൾപ്പടെയുടെ പള്ളികളിൽ പ്രവേശിക്കുവാനുള്ള നിരോധനം നീക്കികിട്ടണമെന്ന ആവശ്യവുമായി തീമോത്തിയോസ്‌ മെത്രാപ്പോലീത്താ അപ്പീൽ സമർപ്പിച്ചത്‌. ഇത്രയും കാലം അനങ്ങാതെ മൗനം പാലിച്ചിരുന്ന തീമോത്തിയോസിന്റെ പൊടുന്നനേയുള്ള അപ്പീൽ, ശരിക്കൂം മഫ്രിയാനക്കൊരു പണി കൊടുത്തതല്ലേ?

തനിക്ക് എന്നുള്ള ഏകവചനം ആയിരുന്നില്ല, തങ്ങൾക്ക് എന്നുള്ള ബഹുവചനമാണ്‌ അപ്പീലിൽ ചേർത്തത്‌. അവിടെയാണു മഫ്രിയാനയ്ക്ക് പണി കൊടുത്തത്‌. മാത്രമല്ല, മണർകാടു പള്ളി ഉൾപ്പടെയുടെ പള്ളികളെന്നും ചേർത്തു ,

യാതൊരു കാരണവശാലും മണർകാടു പള്ളിയിലും മഫ്രിയാനയെ കാലു കുത്തിക്കില്ലന്നു മാർ തിമോത്തിയോസ് തിരുമേനി തീരുമാനിച്ചുവെന്നുറപ്പല്ലേ ? അതല്ലേ ഈ അപ്പീലിൽ നമുക്ക് കാണാൻ സാധിക്കുന്നത് .

യിസഹാക്കിന്റെ ഇരട്ട മക്കളിൽ ഇളയവനായ യാക്കോബ് മൂത്തവനായ ഏശാവിന്റെ ജ്യേഷ്ഠാവകാശം ചതിയിലൂടെ തട്ടിയെടുത്തതുപോലെ, ജോസഫ്‌ മാർ ഗ്രീഗോറിയോസും മെത്രാപ്പോലീത്തൻ ട്രസ്റ്റി സ്ഥാനം തീമോത്തിയോസിൽ നിന്നും ചതിയിലൂടെ തട്ടിപ്പറിച്ചുവെന്നും, അതിനെതിരെ അദ്ദേഹം കേസിനു പോകുമെന്ന് നേരത്തേ പ്രസ്താവിച്ചിരുന്നതും നമ്മൾ കേട്ടതാണ് .

അത് ഒന്നുകൂടി കേൾക്കാം

മാർ തിമോത്തിയോസ് തിരുമേനി ആഗ്രഹിച്ചിരുന്ന സ്ഥാനം കുത്സിത മാർഗ്ഗത്തിൽ തട്ടിയെടുക്കുക മാത്രമല്ല, ഓക്സിയോസ്‌ ചെല്ലിയപ്പോൾ 75 വയസുള്ള തന്നേക്കൊണ്ട്‌ ആ കസേരയുടെ കാലിലും പിടിപ്പിച്ച്‌ ശ്രേഷ്ഠ ജോസഫ്‌ ബാവാ തന്റെ മുൻ വൈരാഗ്യം ശരിക്കും തീർത്തുവെന്ന് കരുതാൻ വേറെ ഒരു തെളിവും വേണ്ടാ .

2014-ൽ null & void എന്നു സുപ്രീം കോടതി വിധിച്ച 2002 ഭരണഘടന അനുസരിച്ചു കേസിനു പോയാൽ തനിക്കു പരാജയം ഉറപ്പാണെന്നു മനസിലാക്കിയ തീമോത്തിയോസ്‌ തിരുമേനി, തന്റെ പക തീർക്കുവാൻ പറ്റിയതായ ഒരു അവസരം കാത്തിരിക്കുക ആയിരുന്നു. വളരെ നൈസായി ആ പണി കഴിഞ്ഞ ദിവസം കോട്ടയം ജില്ലാക്കോടതിയിലൂടെ വളരെ കൃത്യമായി അങ്ങു കൊടുത്തു .

ഈ തീ അണയുകയില്ല. ആ കനൽ അകത്തിരുന്ന് ഇനി പുകഞ്ഞു കൊണ്ടിരിക്കും. ഇതിന്റെ അലയൊലികൾ വരും ദിവസ്ങ്ങളിൽ മലങ്കര മക്കൾക്ക് ഗാലറിയിലിരുന്ന് കാണാം.

Leave a Reply

Your email address will not be published. Required fields are marked *