Your Image Description Your Image Description

അൽ വുഖൈറിലെ എസ്ദാൻ ഒയാസിസിലേക്ക് മെട്രോലിങ്ക് ബസ് സർവീസ് ആരംഭിച്ച്‌ ഖത്തർ റെയിൽ. നാളെ മുതലാണ് അൽ വക്ര സ്റ്റേഷനിൽ നിന്ന് അൽ വുഖൈറിലെ എസ്ദാൻ ഒയാസിസിലേക്ക് പുതിയ ബസ് റൂട്ട് ആരംഭിക്കുന്നത്.

മെട്രോലിങ്ക് എം135 എന്ന നമ്പറിലുള്ള ബസ് ആണ്  സർവീസ് നടത്തുക. ആയിരക്കണക്കിന് ആളുകൾ താമസിക്കുന്ന അൽ വുഖൈറിലെ എസ്ദാൻ ഒയാസിസിലെ താമസക്കാർക്ക് മെട്രോ സർവീസ് എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പുതിയ ബസ് സർവീസ് ആരംഭിക്കുന്നത്. സർവീസ് നടത്തുന്ന മെട്രോലിങ്ക് ബസിന് അൽ മെഷാഫ് ഹെൽത്ത് സെന്റർ, അൽ വുഖൈർ സെക്കൻഡറി സ്കൂൾ, ലയോള ഇന്റർനാഷണൽ സ്കൂൾ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *