Your Image Description Your Image Description

സുരേഷ് ഗോപിക്കെതിരെ വൻ പ്രക്ഷോഭവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. ജബൽപൂരിൽ ക്രിസ്ത്യൻ വൈദികർക്കു നേരെ നടന്ന ഹിന്ദു സംഘടനകളുടെ ആക്രമണത്തിനെതിരെ ശബ്ദിക്കാതെ വായും പൂട്ടി മൗനമായി ഇരിക്കുന്നതിനെതിരെയാണ് സുരേഷ് ഗോപിയുടെ തൃശ്ശൂർ ഓഫീസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ശക്തമായ പ്രതിഷേധം നടത്തുന്നത്. കേരളത്തിൽ വന്നിരുന്ന വലിയ മതസൗഹാർദ്ദം ഒക്കെ പറയും പള്ളിയിൽ മാതാവിന് പൊൻകുരിശും പൊൻകിരീടവും വാഴക്കുലയും ഒക്കെ സംഭാവന ചെയ്യും. നോമ്പുതുറക്ക് പള്ളിയിൽ പോയി നോമ്പ് കുടിക്കും സുരേഷ് ഗോപി അങ്ങനെ കേരളമൊട്ടാകെ നാടക കളരി ആക്കി മാറ്റി കൊണ്ട് മുന്നേറുകയാണ്. പക്ഷേ അണിയറയിൽ നടക്കുന്നത് എന്ത് എന്ന് ഇങ്ങനെ ചില സന്ദർഭങ്ങളിൽ പുറംലോകം അറിയും അതിലൊന്നാണ് ജബൽപൂരിൽ ക്രിസ്ത്യൻ വൈദികർക്ക് നേരെ ഉണ്ടായ ബിജെപി പ്രവർത്തകരുടെ ആക്രമണത്തിന് എതിരെ യാതൊന്നും ശബ്ദിക്കാതെ സുരേഷ് ഗോപി ഇരിക്കുന്നത്. മലയാളിയായ വൈദികനു നേരെയാണ് ഇത്തരത്തിൽ ഹിന്ദു സംഘടനകളുടെ വലിയ ദ്രോഹം ഉണ്ടായിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള ബിജെപി എംപി എന്ന നിലയിൽ ഹിന്ദു സംഘടനയോട് ഇത് ചോദ്യം ചെയ്യാൻ സുരേഷ് ഗോപിയുടെ നാവ് എന്തുകൊണ്ട് ചലിക്കുന്നില്ല. ഇല്ലാത്ത കാര്യങ്ങൾക്കും വകഫ് ബില്ല് പാസാക്കുന്നതിനും എമ്പുരാൻ സിനിമയ്ക്കും എതിരെയൊക്കെ ഇപ്പോൾ ഘോരഘോരം പ്രസംഗിച്ച മാധ്യമപ്രവർത്തകരെ ഇവിടെ കണ്ടു പോകരുത് എന്ന് അലറി വിളിച്ച ജോൺ ബ്രിട്ടാസിനെ ആക്ഷേപിച്ച സുരേഷ് ഗോപിക്ക് ഇപ്പോൾ എന്തുകൊണ്ടാണ് മൗനവ്രതം.എല്ലാ ജനവിഭാഗങ്ങളും സുരക്ഷിതരായി ജീവിക്കുന്ന, വ്യത്യസ്ത ആശയങ്ങളും സ്വതന്ത്രചിന്തയും നിലനിൽക്കുന്ന ലിബറൽ സമൂഹമെന്നതാണ് നമ്മുടെ രാജ്യത്തിന്റെ നിത്യപ്രകാശം. മറ്റെ‍ാരാളുടെ മതത്തെ അറിയാനും അംഗീകരിക്കാനും ആദരിക്കാനും സാധിക്കുന്ന ക്രിയാത്മക നിലപാടാണ് ഇന്ത്യയുടെ മതനിരപേക്ഷതയുടെ കാതൽ. സഹജീവിയുടെ മതത്തെ ആദരിക്കാനായാൽ മാത്രമേ സമുദായസൗഹാർദം കാത്തുസൂക്ഷിക്കുക എന്ന പൗരധർമം നിർവഹിക്കാനാകൂ. ഈ കാഴ്ചപ്പാടിന് ഏതു സാഹചര്യത്തിലും മങ്ങലേറ്റുകൂടാ. അതുകെ‍ാണ്ടുതന്നെയാണ്, മധ്യപ്രദേശിലെ ജബൽപുരിൽ മലയാളി വൈദികർക്കു നേരെയുണ്ടായ ആക്രമണത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതും.

ജബൽപുരിലെ വിവിധ പള്ളികളിലേക്കു തീർഥാടനത്തിനു പുറപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന 52 അംഗ സംഘത്തെ തടഞ്ഞുവച്ചതറിഞ്ഞ് സഹായത്തിനെത്തിയ വൈദികസംഘമാണു തിങ്കളാഴ്ച ആക്രമിക്കപ്പെട്ടത്. ബജ്റങ്ദൾ സംഘപരിവാർ പ്രവർത്തകർ ഇവരെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണു പരാതി. ഇതെച്ചെ‍ാല്ലി പാർലമെന്റിൽവരെ പ്രതിഷേധമുയർന്നിട്ടും പെ‍ാലീസ് കേസ് എടുത്തതുതന്നെ വൈകിയാണ് . അറസ്റ്റ് പോലും ബോധപൂർവ്വം വൈകിപ്പിച്ചു .സമാനസംഭവങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആവർത്തിക്കപ്പെടുന്നത് ഇക്കാര്യത്തിൽ ഉചിതവും നീതിയുക്തവുമായ അടിയന്തര നടപടികൾ ഉണ്ടാകാത്തതുകൊണ്ടുതന്നെ. നാം അഭിമാനപൂർവം കാത്തുസൂക്ഷിക്കുന്ന മതനിരപേക്ഷതയ്‌ക്കും ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ സംരക്ഷണത്തിനും ആവർത്തിച്ചു മുറിവേൽക്കുന്നത് അത്യന്തം ആശങ്കാജനകമാണ്. ജബൽപുരിൽ ക്രൈസ്തവർക്കു നേരെയുണ്ടായ ആക്രമണത്തിൽ ഇടപെടാനും അക്രമികൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും സർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെടുകയുണ്ടായി. തീർഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന ആദിവാസികളുടെ സംഘത്തെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതും അവരെ സഹായിക്കാനെത്തിയ മലയാളികളായ വൈദികരെ പൊലീസുകാരുടെ സാന്നിധ്യത്തിൽ മർദിച്ചതും അത്യന്തം ഹീനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജബൽപുരിലുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്സഭയിൽനിന്നു ഇറങ്ങിപ്പോകുകയുണ്ടായി.ഇത്രയും പ്രക്ഷോഭങ്ങൾ രാജ്യത്തിൽ ഉടനീളം ഈ കാണിച്ചുകൂട്ടുന്ന കിരാത നടപടിക്കെതിരെ നടന്നിട്ടും സുരേഷ് ഗോപിയും ഇതിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാത്തത് തികച്ചും മനുഷ്യത്വരഹിതമായ പ്രവർത്തനമാണ്.

Leave a Reply

Your email address will not be published. Required fields are marked *