Your Image Description Your Image Description

കുറേക്കാലമായി പിണറായി വിജയനും കേരളവും അമോദിക്കെതിരെ ഉന്നയിച്ചുകൊണ്ടിരുന്ന അതേ ആരോപണങ്ങൾക്ക് മൗനമായിരുന്ന കോൺഗ്രസ് നേതൃത്വം തന്നെ ഇപ്പോൾ മോദിയുടെ മുഖത്ത് നോക്കി പിണറായിയുടെ അതേ ചോദ്യങ്ങൾ ആവർത്തിച്ചിരിക്കുകയാണ്. മോദി രാജ്യത്ത് വലിയ വികസനങ്ങൾ കൊണ്ടുവരുന്നു എന്ന പേരിൽ നൂലുകെട്ടി ചെവിയിൽ പേര് വിളിച്ചു കൊണ്ടുവരുന്ന പല പദ്ധതികളും ഇടയ്ക്കുവെച്ച് വളർച്ച പൂർത്തിയാകാതെ ഭ്രൂണാവസ്ഥയിൽ തന്നെ നിൽക്കുകയോ നശിച്ചു പോകുകയോ ചെയ്യുന്നു എന്നത് പലപ്പോഴും ആരുടെയും ശ്രദ്ധയിൽപ്പെടുന്നില്ല എന്നാൽ അതൊക്കെ ഒരല്പം വൈകിയ വേളയിൽ ആണെങ്കിലും മുഖത്തുനോക്കി ചോദിക്കാനുള്ള ധൈര്യം നമ്മുടെ രാഹുൽഗാന്ധി ഉണ്ടായി എന്നതുതന്നെ വലിയ കാര്യം.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം മറ്റൊരു വാഗ്ദാന ലംഘനമായി തുടരുകയാണ് എന്ന് രാഹുല്‍ പറഞ്ഞു. എക്‌സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോദി ദിവസവും പുതിയ മുദ്രാവാക്യങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ യുവാക്കള്‍ ഇപ്പോഴും യഥാര്‍ത്ഥ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.ഈ പദ്ധതികളും വെറും തട്ടിപ്പ് മാത്രമാണോ എന്നും രാഹുല്‍ ചോദിച്ചു. 2024 ലെ തിരഞ്ഞെടുപ്പിന് ശേഷം, നമ്മുടെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി ‘എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം’ എന്ന പദ്ധതി വലിയ കൊട്ടിഘോഷത്തോടെ പ്രഖ്യാപിച്ചിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രഖ്യാപനം നടത്തി ഒരു വര്‍ഷമായിട്ടും ഒന്നും നടന്നിട്ടില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.’പദ്ധതി പ്രഖ്യാപിച്ചിട്ട് ഏകദേശം ഒരു വര്‍ഷമായി. സര്‍ക്കാര്‍ അത് എന്താണ് എന്ന് പോലും നിര്‍വചിച്ചിട്ടില്ല, അതിന് അനുവദിച്ച 10,000 കോടി രൂപ തിരികെ നല്‍കിയിട്ടുണ്ട്. തൊഴിലില്ലായ്മയെക്കുറിച്ച് പ്രധാനമന്ത്രി എത്രത്തോളം ഗൗരവമുള്ളവനാണെന്ന് ഇത് കാണിക്കുന്നു,’ രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം രാഹുലിന്റെ ആരോപണത്തില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടവരാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.വന്‍കിട കോര്‍പ്പറേറ്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചും, ഫെയര്‍-പ്ലേ ബിസിനസുകളേക്കാള്‍ കൂട്ടാളികളെ പ്രോത്സാഹിപ്പിച്ചും, ഉല്‍പ്പാദനത്തേക്കാള്‍ സമ്മേളനത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടും, ഇന്ത്യയുടെ തദ്ദേശീയ കഴിവുകളെ അവഗണിച്ചും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രിയെ ഓര്‍മ്മിപ്പിച്ചു. കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള മാര്‍ഗം എംഎസ്എംഇകളില്‍ വലിയ തോതിലുള്ള നിക്ഷേപം നടത്തുത എന്നതാണ്.മത്സരം വളരാന്‍ കഴിയുന്ന ന്യായമായ വിപണികള്‍, പ്രാദേശിക ഉല്‍പ്പാദന ശൃംഖലകള്‍ക്കുള്ള പിന്തുണ, ശരിയായ വൈദഗ്ധ്യമുള്ള യുവാക്കള്‍ എന്നിവയിലൂടെയാണ് അത് വളരുക എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി ഈ ആശയങ്ങളോട് യോജിക്കില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. വലിയ ആഘോഷത്തോടെയാണ് നിങ്ങള്‍ എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം പ്രഖ്യാപിച്ചത്.എന്നാൽ ഈ 10,000 കോടി രൂപയുടെ പദ്ധതി എവിടെയാണ് അപ്രത്യക്ഷമായത് എന്നാണ് എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത്, രാഹുല്‍ പറഞ്ഞു. ഠനിങ്ങളുടെ വാഗ്ദാനങ്ങള്‍ക്കൊപ്പം ഞങ്ങളുടെ തൊഴിലില്ലാത്ത യുവാക്കളെയും നിങ്ങള്‍ ഉപേക്ഷിച്ചോ?’ ‘നിങ്ങള്‍ എല്ലാ ദിവസവും പുതിയ മുദ്രാവാക്യങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, ഞങ്ങളുടെ യുവാക്കള്‍ ഇപ്പോഴും യഥാര്‍ത്ഥ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്,’ രാഹുല്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യയ്ക്ക് അത്യാവശ്യമായി ആവശ്യമുള്ള കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നിങ്ങളുടെ കൃത്യമായ പദ്ധതി എന്താണ് എന്നും അദ്ദേഹം ചോദിച്ചു. അദാനിയെയും അദ്ദേഹത്തിന്റെ ‘ശതകോടീശ്വരന്‍ സുഹൃത്തുക്കളെയും’ സമ്പന്നമാക്കുന്നതില്‍ നിന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളിലെ യുവാക്കള്‍ക്ക് തുല്യമായ തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതിലേക്ക് പ്രധാനമന്ത്രി എപ്പോഴാണ് ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും രാഹുല്‍ ആരാഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *