Your Image Description Your Image Description

ബോണക്കാട് വനത്തിൽ കണ്ടെത്തിയ മ‍ൃതദേഹം തിരിച്ചറിഞ്ഞു. മ‍ൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ ബാ​ഗിൽ നിന്ന് ആധാർ കാർഡും മൊബൈൽ ഫോണും ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് ബന്ധുക്കളെ ബന്ധപ്പെട്ടു. മെഡിക്കൽ കോളേ​ജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ എത്തിയാണ് തിരിച്ചറിഞ്ഞത്.

കൽകുളത്തിൽ നിന്ന് കേരളത്തിലേക്ക് മൂന്ന് മാസം മുൻപാണ് ക്രിസ്റ്റഫർ പേബസ് യാത്ര തിരിച്ചത്. ബോണക്കാട് താമസിക്കുന്ന അമ്മയുടെ അനുജത്തിയുടെ വീട്ടിൽ ഇടയ്ക്ക് പോകുന്നത് കാരണം ഇവർ ക്രിസ്റ്റഫറിനെ അന്വേഷിച്ചിരുന്നില്ല. ക്രിസ്മസിന് ശേഷം ഇയാൾ വീട്ടിലെത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ക്രിസ്റ്റഫറിന് മരപ്പണിയായിരുന്നു.കഴിഞ്ഞ ദിവസമാണ് ബോണക്കാട് വനത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. തലയും ഉടലും കാലും വേർപെട്ട നിലയിലായിരുന്നു മൃതദേഹം

Leave a Reply

Your email address will not be published. Required fields are marked *