Your Image Description Your Image Description

ആശവർക്കർമാരുടെ സമരത്തില്‍ ഇന്ന് കുടുംബ സംഗമം നടന്നു , നൂറ് കണക്കിന് കുടുംബങ്ങളാണ് പങ്കെടുത്തത് , സമരവുമായി എന്തിന് മുന്നോട്ട് പോകുന്നുവെന്ന് പല ആശാ വർക്കർമാരും ചോദിക്കുന്നു . സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞു .

കേന്ദ്ര സർക്കാരാണ് ഇനി വല്ലതും ചെയ്യാനുണ്ടെങ്കിൽ ചെയ്യേണ്ടത് , 21000 രൂപ മാസശമ്പളം കൊടുക്കണമെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ കൊടുക്കാവുന്നതേയുള്ളു , കാരണം ഇതിന്റെ ഫണ്ട് മുഴുവൻ കേന്ദ്രമാണ് നൽകേണ്ടത് .

രാജ്യ സഭയിലും ലോക്സഭയിലും സമരം ചൂണ്ടിക്കാട്ടി കോൺഗ്രസ്സും സിപിഎമ്മും ആവശ്യങ്ങളുന്നയിച്ചപ്പോഴും കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ പി നാഥാ പറഞ്ഞത് പറ്റില്ലന്നല്ലേ ? യഥാർത്ഥത്തിൽ ഈ സമരം സെക്രട്ടറിയേറ്റിന്റെ മുന്നിലല്ല , രാജ്ഭവന്റെ മുന്നിലാണ് നടത്തേണ്ടത് .

ഇനിയെങ്കിലും അങ്ങോട്ട് മാറ്റുന്നതാ ആശമാർക്ക് നല്ലത് , കാരണം നിങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടത് കേന്ദ്രൻമാണ് , കേന്ദ്ര സർക്കാർ കനിയണം . ഗവർണറെ ഇടപെടുത്തി ഇതിനൊരു തീരുമാനമുണ്ടാക്കണം .

അല്ലാതെ വെയിലും മഴയും കൊണ്ട് നിങ്ങൾ സെക്രട്ടറിയേറ്റിന്റെ മുന്നിൽ കിടന്നിട്ട് ഒരു കാര്യവുമില്ല .
ഇനി നൂറ് കണക്കിനല്ല ആയിരക്കണക്കിന് കുടുംബങ്ങൾ വന്നാലും സർക്കാരിന് ഒന്നും ചെയ്യാനാകില്ല .
കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയുമായി ആശവര്‍ക്കര്‍മാര്‍ നടത്തിയ ചര്‍ച്ച പൂര്‍ത്തിയായതിന് ശേഷം മന്ത്രി വീണാ ജോർജ്ജ് പറഞ്ഞത് യോഗത്തിലെ തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് .

ആശപ്രവര്‍ത്തകരുടെ വേതനം കൂട്ടുന്നതിനായി സമിതിയെ നിയോഗിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും വീണ ജോര്‍ജ്ജ് വ്യക്തമാക്കി. ഓണറേറിയം വര്‍ധിപ്പിക്കല്‍ തത്വത്തില്‍ അംഗീകരിക്കാമെന്ന് തൊഴില്‍ മന്ത്രി ഉറപ്പ് നല്‍കിയതായി ആശവര്‍ക്കര്‍മാര്‍ പറഞ്ഞു. എന്നിട്ടും എന്തിന് സമരം കിടക്കുന്നുവെന്നുള്ളതാണ് മനസ്സിലാകാത്തത് .

Leave a Reply

Your email address will not be published. Required fields are marked *