Your Image Description Your Image Description

ഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക് മെട്രോ യാത്രയിൽ ളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് അരവിന്ദ് കെജ്രിവാളിന്റെ കത്ത്. വിദ്യാര്‍ത്ഥികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് മെട്രോ സേവനം. അവരുടെ യാത്രാ ചെലവ് കുറയ്ക്കുന്നതിനായി 50 ശതമാനം ഇളവ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കെജ്രിവാള്‍ തുറന്ന കത്തെഴുതിയത്.

‘കേന്ദ്ര- ഡല്‍ഹി സര്‍ക്കാര്‍ ചേര്‍ന്നാണ് മെട്രോ പ്രൊജക്റ്റ് ആരംഭിച്ചത്. അതിനാല്‍ തന്നെ ഇരുകൂട്ടരും ചേര്‍ന്നാണ് ഇതിന്റെ ചെലവ് പങ്കിടുന്നത്. ആം ആദ്മി പാര്‍ട്ടി വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ യാത്ര ഒരുക്കാനാണ് തീരുമാനം. ഞങ്ങളും ബസ് യാത്ര പൂര്‍ണമായും സൗജന്യമാക്കാന്‍ ഒരുങ്ങുകയാണ്. ഈ നിര്‍ദേശം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- കെജ്രിവാള്‍ പോസ്റ്റില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *