Your Image Description Your Image Description

കൊച്ചി: നാടിനെ ഞെട്ടിച്ച് ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ചിന്തിക്കാന്‍ പോലും കഴിയാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നത്. കുടുംബം മുന്‍പും പരാതി നല്‍കിയതാണ്. പ്രദേശത്തുള്ളവര്‍ക്ക് സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥയാണ്. കൊലപാതകം നടത്തിയ ഋതു ജയന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും മാനസിക നില തെറ്റിയ ആളല്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കാരണം പൊലീസ് അന്വേഷിക്കട്ടെ, അന്വേഷണത്തെ തടസപ്പെടുത്തുന്ന ഒന്നും ഇപ്പോള്‍ പറയുന്നില്ല. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ജിതിന്റെ ചികിത്സക്ക് വേണ്ട സഹായങ്ങള്‍ ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ സര്‍ക്കാരുമായും സംസാരിക്കും. കുട്ടികളുടെ ഭാവി കാര്യങ്ങള്‍ സുരക്ഷിതമാക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *