Your Image Description Your Image Description

തിരുവനന്തപുരം: കഴിഞ്ഞ 30 വര്‍ഷമായി മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയാടുന്നുവെന്നും എന്നാല്‍ ആര്‍ക്കും ഇതുവരെ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്. ആരൊക്കെ എത്രയൊക്കെ ചവിട്ടിത്താഴ്ത്താന്‍ ശ്രമിച്ചാലും ജനങ്ങള്‍ ഇടതിനൊപ്പം നില്‍ക്കുമെന്നും മുഖ്യമന്ത്രിയെ സ്തുതിക്കുന്ന ഗാനത്തെ പരോക്ഷമായി ന്യായീകരിച്ച് അദ്ദേഹം പ്രതികരിച്ചു. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിര ഉദ്ഘാടച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വി.ജോയ്.

ഇന്ന് കാണുന്ന കേരളത്തെ കെട്ടിപ്പടുത്തതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. ആ പങ്ക് ഒന്ന് പറഞ്ഞാല്‍, ആ പേരൊന്ന് ഉച്ഛരിച്ചാല്‍ കുറെ ആളുകള്‍ക്ക് ഇന്ന് സഹിക്കുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകള്‍ അതാണ്. നിങ്ങള്‍ എത്രത്തോളം ചവിട്ടിത്താഴ്ത്താന്‍ ശ്രമിച്ചാലും ദുഷ്പ്രചരണങ്ങള്‍ നടത്തിയാലും കേരളത്തിലെ ജനം അതിനെതിരെ വിധിയെഴുതിയിട്ടുണ്ട്. ഒരു വട്ടമല്ല, രണ്ടുവട്ടമല്ല, വരാന്‍ പോകുന്ന നാളുകളിലും അവര്‍ വിധിയെഴുതും’. ‘പിണറായി വിജയന്‍ എന്ന പച്ചയായ മനുഷ്യനെ കഴിഞ്ഞ 30 വര്‍ഷമായി വേട്ടയാടുകയല്ലേ , എന്നിട്ടും അദ്ദേഹത്തെ എന്തെങ്കിലും ചെയ്യാന്‍ സാധിച്ചിട്ടുണ്ടോ. ഇത്രയും അനുഭവ സമ്പത്തുള്ള മറ്റൊരു ജനപ്രതിനിധിയെ കാണിച്ചുതരാന്‍ സാധിക്കുമോ. തീക്ഷ്ണമായ അടിയന്തരാവസ്ഥ കാലഘട്ടത്തിലും വിദ്യാഭ്യാസ കാലയളവിലും അതിന് ശേഷവും അദ്ദേഹത്തിന്റെ യാതനാപൂര്‍ണമായ ജീവിതം, പ്രയാസകരമായ വഴികള്‍ ഒക്കെ നാം എപ്പോഴും മനസ്സിലാക്കേണ്ടതാണ് -വി. ജോയ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *