Your Image Description Your Image Description

തിരുവനന്തപുരം : വികസനത്തിന്റെ സ്വാദ് എല്ലാവരുംമനുഭവിക്കണമെന്നും എല്ലാവരുമതിന്റെ രുചിയറിയണമെങ്കിൽ സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ വികസനമായിരിക്കണം നടപ്പിലാകേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ശ്രീകാര്യത്ത് മേൽപ്പാലത്തിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശ്രീകാര്യത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട് ആഗ്രഹിക്കുന്നത്. അതോടൊപ്പം തലസ്ഥാന നഗരിയുടെ വികസനവുമായി ബന്ധപ്പെട്ട് ചർച്ചചെയ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് ലൈറ്റ് മെട്രോ പദ്ധതി. അത്തരമൊരു പദ്ധതി നടപ്പിലാകുമ്പോൾ അതിൽ ശ്രീകാര്യത്തിന് പ്രധാന പങ്കുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന ഏത് പദ്ധതിയായാലും അത് വരാനിരിക്കുന്ന ലൈറ്റ് മെട്രോയെക്കൂടി കണ്ടുകൊണ്ടുള്ളതാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *