Your Image Description Your Image Description

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രി​സ്മ​സ് രാ​ത്രി മാ​പ്രാ​ണ​ത്ത് വീ​ടു​കു​ത്തി​ത്തു​റ​ന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു.നാ​ലു​പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ച കേ​സി​ല്‍ മാ​പ്രാ​ണം സ്വ​ദേ​ശി കേ​ലം​പ​റ​മ്പി​ല്‍ ശ​ക്തി​ (20) പിടിയിലായത്.

രാ​ത്രി പ​ത്ത​ര​യോ​ടെ പാ​തി​രാ​കു​ര്‍​ബാ​ന​യ്ക്കു​പോ​യ മ​ഞ്ഞ​ളി ലി​ജി​യു​ടെ വീ​ട്ടി​ലാണ് മോ​ഷ​ണം നടന്നത്. പി​ന്‍​വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ലെ ബാ​ഗി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ലു​പ​വ​ന്‍ തൂ​ക്ക​മു​ള്ള സ്വ​ര്‍​ണ​മാ​ല​യും കു​രി​ശു​മാ​ണ് കവർന്നു. പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ ലി​ജി​യും കു​ടും​ബാം​ഗ​ങ്ങ​ളും തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട് കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ല്‍ കാ​ണു​ന്ന​ത്.

വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് സം​ഘം ഉ​ട​ന്‍​ത​ന്നെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം.മോ​ഷ്ടി​ച്ച സ്വ​ര്‍​ണം ചേ​ര്‍​പ്പി​ല്‍ കൊ​ണ്ടു​പോ​യി വി​റ്റ​ശേ​ഷം ആ ​ക​ട​യി​ല്‍ ​നി​ന്നു​ത​ന്നെ പു​തി​യ ഒ​രു സ്വ​ര്‍​ണ​മാ​ല വാ​ങ്ങു​ക​യും ചെ​യ്തു. ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് ഒ​രു സ്‌​കൂ​ട്ട​റും വാ​ങ്ങി. ഇ​തെ​ല്ലാം പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *