Your Image Description Your Image Description

സിയോള്‍: ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാന്‍ഡായ സാംസങ് കര്‍വ്‌ഡ് ഡിസ്‌പ്ലെയിലുള്ള ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്ഫോണുകളിലേക്ക് മടങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ട്. അമേരിക്കയില്‍ പുതിയ കര്‍വ്‌ഡ് ഡിസ്‌പ്ലെയ്ക്കായി സാംസങ് സമര്‍പ്പിച്ച പേറ്റന്‍റ് വിവരങ്ങള്‍ പുറത്തുവന്നു. കര്‍വ്‌ഡ് ഡിസ്‌പ്ലെയ്‌ക്കൊപ്പം സ്ക്രീന്‍ സാങ്കേതികവിദ്യയെ കുറിച്ചും പേറ്റന്‍റ് അപേക്ഷയില്‍ പറയുന്നുണ്ട്.

പുതിയ ഫ്ലാഗ്‌ഷിപ്പ് ഫോണുകളിലേക്ക് ലക്ഷ്യമിട്ടുള്ളതാകാം സാംസങ് പേറ്റന്‍റ് ഫയല്‍ ചെയ്തിരിക്കുന്ന കര്‍വ്ഡ് ഡിസ്പ്ലെ എന്നാണ് വിവരം. സാംസങ് അമേരിക്കന്‍ പേറ്റന്‍റ് ആന്‍ഡ് ട്രേഡ്‌മാര്‍ക്ക് ഓഫീസില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ സ്ക്രീനിന്‍റെ ആയുസ് കൂട്ടാനുള്ള വഴിയെപ്പറ്റിയും പറയുന്നുണ്ട്. ജൂണില്‍ സമര്‍പ്പിച്ച പേറ്റന്‍റ് അപേക്ഷ യുഎസ്‌പിടിഒ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസ്‌പ്ലെയുടെ ഡിസൈന്‍ ചിത്രവും അപേക്ഷയ്‌ക്കൊപ്പമുണ്ട്.

ഈ വര്‍ഷം സാംസങ് ഗ്യാലക്സി എസ് 24 അള്‍ട്ര പുറത്തിറക്കിയത് ഫ്ലാറ്റ് ഡിസ്‌പ്ലെയോടെയായിരുന്നു. ആന്‍റി-റിഫ്ലെക്‌ടീവ് കോട്ടിംഗ് ഡിസ്‌പ്ലെയുടെ മുകളിലുണ്ടായിരുന്നു. എന്നാല്‍ 2025 ആദ്യം പുറത്തിറങ്ങാനിരിക്കുന്ന സാംസങ് എസ് 25 സിരീസില്‍ ഈ കര്‍വ്ഡ് ഡിസ്‌പ്ലെ വരാനിടയില്ല. പേറ്റന്‍റില്‍ വിവരിച്ചിരിക്കുന്ന ഡിസ്‌പ്ലെ ടെക്‌നോളജി സാംസങ് എപ്പോഴാണ് ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണുകളില്‍ അവതരിപ്പിക്കുക എന്നതും വ്യക്തമല്ല

Leave a Reply

Your email address will not be published. Required fields are marked *