Your Image Description Your Image Description

റഷ്യയുടെ മുതിർന്ന ലെഫ്റ്റനൻ്റ് ജനറൽ ഇഗോർ കിറില്ലോവിനെ കൊലപ്പെടുത്തിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഉസ്ബെക്കിസ്ഥാൻ പൗരനായ 29 കാരൻ പിടിയിൽ. റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) പബ്ലിക് റിലേഷൻസ് സെൻ്റർ ഈ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

യുക്രേനിയൻ രഹസ്യാന്വേഷണ വിഭാഗമാണ് തന്നെ ഈ ആക്രമണത്തിന് റിക്രൂട്ട് ചെയ്തതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
കസ്റ്റഡിയിലെടുത്ത പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയതായാണ് വിവരം. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ റഷ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ടാസ് ആണ് റിപ്പോർട്ട് ചെയ്തത്. യുക്രേനിയൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശ പ്രകാരം പ്രതി മോസ്കോയിൽ എത്തുകയും, സ്ഫോടകവസ്തുക്കൾ കിറിലോവിൻ്റെ വസതിയുടെ പ്രവേശന കവാടത്തിനടുത്തുള്ള ഒരു ഇലക്ട്രിക് സ്കൂട്ടറിൽ സ്ഥാപിക്കുകയും ചെയ്തു. ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം.

കിറിലോവിൻ്റെ വസതി നിരീക്ഷിക്കുന്നതിനായി ഒരു കാർ ഷെയറിംഗ് വാഹനം വാടകയ്‌ക്കെടുക്കുകയും അതിൽ ഒരു വൈ-ഫൈ ക്യാമറ സ്ഥാപിക്കുകയും, Dnepr ലെ (മുമ്പ് Dnepropetrovsk, Ukraine) ഗൂഢാലോചനക്കാർക്ക് ഇതിന്റെ തത്സമയ വീഡിയോ കൈമാറുകയും ചെയ്തു. കെട്ടിടത്തിൽ നിന്ന് മറ്റ് ഉദ്യോഗസ്ഥർ പുറത്തുപോയതിനു ശേഷമാണു സ്ഫോടനം നടക്കുന്നത്.

ആക്രമണം നടത്തുന്നതിന് പകരമായി പ്രതിക്ക് 100,000 ഡോളറും ഏതെങ്കിലും ഒരു യൂറോപ്യൻ യൂണിയൻ രാജ്യത്തേക്ക് കടക്കാനുള്ള സഹായവും വാഗ്ദാനം ചെയ്തിരുന്നു. കൊലപാതകം, ഭീകരാക്രമണം, തോക്കുകളും സ്‌ഫോടക വസ്തുക്കളും അനധികൃതമായി കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്ക് മേലെ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *