Your Image Description Your Image Description

ഇരിട്ടി: കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റില്‍230 ഗ്രാം MDMA-യുമായി ഒരാൾ പിടിയില്‍ . കോഴിക്കോട് വേങ്ങേരി സ്വദേശി എസ്.വി.ഷിഖിലാണ് പിടിയിലായത് . ഇയാളുടെ കൈവശത്ത് നിന്ന് 230 ഗ്രാം എം.ഡി.എം.എ. പിടിച്ചു. കൂട്ടുപുഴ ചെക്പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ.മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത് .

ബെംഗളൂരുവില്‍നിന്നാണ് ഇത് കൊണ്ടുവന്നത്. മാക്കൂട്ടം ചുരംപാത വഴി ബസില്‍വന്ന് കൂട്ടുപുഴ പാലത്തില്‍ ഇറങ്ങി പാലം കടന്ന് കാല്‍നടയാത്രക്കാരനായി എക്‌സൈസ് ചെക്പോസ്റ്റ് കടന്ന് പോകുന്നതിനിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ. കണ്ടെത്തിയത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് എം.ഡി.എം.എ.യും മറ്റ് മയക്കുമരുന്നുകളും ചില്ലറവില്പന നടത്തുന്ന ആള്‍ക്കാര്‍ക്ക് എത്തിച്ച് കൊടുക്കുന്ന പ്രധാനിയാണ് ഇയാളെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പി.യേശുദാസ് ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ വി.പി.ശ്രീകുമാര്‍, ഇ.സുജിത്ത് സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇ.എച്ച്.ഫെമിന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ആര്‍.കെ.ഷബ്‌ന എന്നിവർ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *