Your Image Description Your Image Description

തിരുവനന്തപുരം : വയോധികയായ വീട്ടമ്മയെ വീടിന് മുന്നിൽ മരിച്ചനിലയിൽ കണ്ടെത്തി. ബാലരാമപുരം വെടിവച്ചാൻകോവിലിന് സമീപത്താണ് വയോധികയായ വീട്ടമ്മയെ വീടിന് മുന്നിൽ മരിച്ചനിലയിൽ കണ്ടെത്തിയത് . വെടിവച്ചാൽ കോവിൽ മേടവിള സജു ഭവനിൽ ഗോമതിയാണ് മരിച്ചത് .

ഗോമതിയുടെ ഭർത്താവ് സ്പിന്നിങ് മിൽ ജീവനക്കാരനായ കൃഷ്ണൻ നാടാർ അപകടത്തിൽ മരണപ്പെട്ടിരുന്നു. ഇവർക്ക് മൂന്ന് മക്കളാണ് ഉണ്ടായിരുന്നത് . അതിൽ മകൻ സാജു അപകടത്തിൽ മരിച്ചിരുന്നു. സാജുവിന് ബിന്ദു, പ്രീജ എന്നീ രണ്ടു പെൺ മക്കളും ഉണ്ട്. വയോധികയായ വീട്ടമ്മ വർഷങ്ങളായി വീട്ടിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്.

രാവിലെ ഗോമതിയെ വീടിനു മുന്നിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാർ നരുവാമൂട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു .ഉടൻ പോലീസ് സ്ഥലത്തെത്തി വേണ്ട മേൽനടപടികൾ സ്വീകരിച്ചു. മരണം കൊലപാതകമാണോ അതോ കാല് തെറ്റി തറയിൽ വീണു മരണപ്പെട്ടതാണോ എന്ന് പോലീസ് അന്വേഷിച്ചുവരിക്കയാണ് .

Leave a Reply

Your email address will not be published. Required fields are marked *