വയനാട്ടിൽ പൂർണമായും ആളുകളെ പുനരധിവസിപ്പിക്കുമെന്ന് റവന്യൂമന്ത്രി
വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരിൽ പുനരധിവസിപ്പിക്കേണ്ടവരെ പൂർണമായും പുനരധിവസിപ്പിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ. അതിൽ ആർക്കും പേടി വേണ്ട. ഈ സാമ്പത്തിക വർഷം തന്നെ പുനരധിവസിപ്പിക്കാനുള്ള നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രതികരണം… ആദ്യഘട്ടവും രണ്ടാംഘട്ടവും പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത് നേരിട്ട് ദുരന്തത്തിൽ ഉൾപ്പെട്ടവരാണ്. എൽസ്റ്റോൺ എസ്റ്റേറ്റിലാണ് ആദ്യം വീടുകൾ നിർമിക്കുക. ഏഴ് സെന്റ് ഭൂമിയിൽ ആയിരം സ്ക്വയർ ഫീറ്റിലായിരിക്കും വീട്. ഒരാളുടെ വീടിന് 30 ലക്ഷവും ജിഎസ്ടിയുമാണ് ചെലവ് സർക്കാർ
പുനരധിവാസം വൈകുന്നു ; യുഡിഎഫ് നടത്തിയ കളക്ടറേറ്റ് ഉപരോധത്തിൽ സംഘർഷം
വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരോട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെയും പുനരധിവാസം വൈകുന്നതിലും പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ കളക്ടറേറ്റ് ഉപരോധത്തിനിടെ സംഘർഷം. ഇ.ടി. മുഹമ്മദ് ബഷീർ എംപി ഉപരോധം ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് കളക്ടറേറ്റിലെ പ്രധാന ഗേറ്റിനു മുന്നിലുള്ള വേദിയിലേക്ക് പോലീസെത്തി നേതാക്കളെ ഉൾപ്പെടെ അറസ്റ്റു ചെയ്തു നീക്കിയത്. കളക്ടറേറ്റ് വളഞ്ഞായിരുന്നു യുഡിഎഫ് പ്രതിഷേധം. ഇതിനിടെ പോലീസ് ഇടപെട്ട് ജീവനക്കാരെ കളക്ടറേറ്റിലേക്ക് പ്രവേശിപ്പിക്കാൻ ശ്രമിച്ചു. ഇത് വാക്കേറ്റത്തിനിടയായി.
കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം ; സഹപ്രവർത്തകൻ മാനസികമായി പീഡിപ്പിച്ചു
വയനാട് : വയനാട് കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം. വയനാട് കളക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം നടന്നത്.ക്ലാർക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ചത്. ഓഫീസിലെ ജോയിൻ്റ് കൗൺസിൽ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി.ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണൽ കമ്പ്ലൈന്റ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്ന് മറ്റൊരു ആരോപണം കൂടി ഉണ്ട്
ഉരുൾപൊട്ടൽ ഭൂമിയിൽ ദുരന്തബാധിതരുടെ സമരം ; സ്ഥലത്ത് സംഘര്‍ഷം
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ നടത്താനിരുന്ന കുടിൽകെട്ടി സമരം തടഞ്ഞ് പോലീസ്. ഇതിനു പിന്നാലെ പ്രതിഷേധക്കാരും പോലീസും തമ്മിൽ പ്രദേശത്ത് ഉന്തുംതള്ളുമുണ്ടായി. ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ ഒമ്പതു മുതൽ ചൂരൽമലയിൽ കുടിലുകൾ കെട്ടി സമരം ചെയ്യാനായിരുന്നു ദുരന്തബാധിതരുടെ തീരുമാനം. എന്നാൽ, ബെയ്ലി പാലത്തിന് സമീപത്ത് വെച്ച് പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. ഇത് വലിയ പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും വഴിവെച്ചു. തങ്ങളുടെ ഭൂമിയിൽ തന്നെ പ്രതിഷേധിക്കുമെന്നും നിരാഹാരസമരമടക്കമുള്ള പ്രതിഷേധങ്ങൾ ഉടനുണ്ടാകുമെന്നാണ്
വീസ തട്ടിപ്പിൽ ഒരാൾ അറസ്റ്റിൽ
വയനാട്: വീസ തട്ടിപ്പിൽ വയനാട്ടിൽ ഒരാൾ പിടിയിൽ. കൽപ്പറ്റ സ്വദേശി ജോൺസനാണ് അറസ്റ്റിലായത്.ഭാര്യയും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ അന്ന ഗ്രേസും കേസിൽ പ്രതിയാണ്. ഇവർ മുൻകൂർ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി ഇവർക്കെതിരെ നാല് എഫ്ഐആർ നിലവിലുണ്ട്.
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കൽപ്പറ്റ: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വാളാട് കുരിക്കിലാല്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്തുണ്ടായ അപകടത്തിൽ കാപ്പുമ്മല്‍ ജഗന്നാഥ് (20) അണ് മരിച്ചത്. സഹയാത്രികനായ ആലാറ്റില്‍ വടക്കേ പറമ്പില്‍ അനൂപ് (20), കാര്‍ ഡ്രൈവര്‍ വാളാട് നിരപ്പേല്‍ എന്‍.എം.സണ്ണി (56) എന്നിവരെ പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ ജഗനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
മാനന്തവാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു; ഒരു മരണം
മാനന്തവാടി: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ബൈക്ക് യാത്രികനായ കാട്ടിമൂല പഴയ റേഷന്‍ കടയ്ക്ക് സമീപം താമസിക്കുന്ന കാപ്പുമ്മല്‍ ജഗന്നാഥ് (20) ആണ് മരിച്ചത്. സഹയാത്രികനായ ആലാറ്റില്‍ വടക്കേ പറമ്പില്‍ അനൂപ് (20), കാര്‍ ഡ്രൈവര്‍ വാളാട് നിരപ്പേല്‍ എന്‍ എം സണ്ണി (56) എന്നിവരെ പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാളാട് കുരിക്കിലാല്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് ഇന്നലെ രാത്രിയിലായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ
വയനാട് കുടുംബ കോടതിയിൽ ബോംബ് ഭീഷണി
കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ കുടുംബ കോടതിയിൽ ബോംബ് ഭീഷണി. കോടതിയിൽ ബോംബ് വെച്ചെന്ന് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ പൊലീസിലും ബോംബ് സ്ക്വാഡിലും വിവരമറിയിച്ചു. പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് ഒരു മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താനായില്ല. ആദ്യ രണ്ട് വരി ഇംഗ്ലീഷിലും ബാക്കി തമിഴിലുമായാണ് ഭീഷണി സന്ദേശം. നേരത്തെ സമാനമായ രീതിയിൽ പൂക്കോട് വെറ്ററിനറി കോളേജിൽ ബോംബ് ഭീഷണിയെന്ന് വ്യാജ
ആദ്യമായി ട്രെയിനിൽ കയറി; മന്ത്രിക്കൊപ്പം സന്തോഷം പങ്കിട്ട് വയനാട് തൃശ്ശിലേരിയിലെ വിദ്യാർത്ഥികൾ
തിരുവനന്തപുരം: ആദ്യമായാണ് വയനാട് തൃശ്ശിലേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ ട്രെയിനില്‍ സഞ്ചരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായാണ് 27 പെണ്‍കുട്ടികളും 13 ആണ്‍കുട്ടികളും തലസ്ഥാനത്തെത്തിയത്.5 അധ്യാപകരും കൂടെയുണ്ടായിരുന്നു. സൗജന്യ പഠനയാത്രയാണ് ഇത്. ആദ്യമായാണ് കുട്ടികള്‍ ട്രെയിനില്‍ സഞ്ചരിക്കുന്നത്. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം, നിയമസഭ, സെക്രട്ടറിയേറ്റ്, ശംഖുമുഖം ബീച്ച് എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനുശേഷം കുട്ടികള്‍ മന്ത്രി അപ്പൂപ്പനെ കാണാന്‍ സെക്രട്ടറിയേറ്റ് അനക്സിലെ
കമ്പമലയിലെ തീപിടിത്തമുണ്ടായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
കൽപ്പറ്റ: കമ്പമലയിലെ വനത്തിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായത്. ഇയാൾ മറ്റൊരു കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 12 ഹെക്ടറിലധികം പുൽമേടാണ് കത്തിനശിച്ചത്. തീപിടിത്തം സ്വാഭാവികമല്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കാണിച്ച് വനംവകുപ്പ് അധികൃതര്‍ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.