കേരള ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു; പി സി ജോര്‍ജും ഷോണ്‍ ജോര്‍ജും ബിജെപിയില്‍
Kerala Kerala Mex Kerala mx Top News
1 min read
94

കേരള ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു; പി സി ജോര്‍ജും ഷോണ്‍ ജോര്‍ജും ബിജെപിയില്‍

January 31, 2024
0

കേരള ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വച്ചാണ് കേരള ജനപക്ഷം നേതാവ് പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ബിജെപി അംഗത്വം സ്വീകരിച്ചത്. കേരള പ്രഭാരി പ്രകാശ് ജാവേദ്കര്‍, കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍,വി മുരളീധരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പാര്‍ട്ടി ആവിശ്യപ്പെട്ടാല്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. കേന്ദ്ര സഹ മന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍ വി മുരളീധരനും ചേര്‍ന്ന് പിസി ജോര്‍ജിനെ പാര്‍ട്ടിയിലേക്ക്

Continue Reading
ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധം: 15 പ്രതികൾക്കും വധശിക്ഷ
Kerala Kerala Mex Kerala mx Top News
1 min read
85

ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധം: 15 പ്രതികൾക്കും വധശിക്ഷ

January 30, 2024
0

ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസില്‍ എല്ലാ പ്രതികൾക്ക് വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിൽ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിധി പ്രസ്താവം കേൾക്കാൻ രഞ്ജിത്തിന്റെ ഭാര്യയും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതികള്‍. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ 2021 ഡിസംബര്‍ 19 ന് രാവിലെയാണ് കൊലപ്പെടുത്തുന്നത്. വെള്ളക്കിണറിലുള്ള രഞ്ജിത്തിന്റെ

Continue Reading
കാലത്തിനനുസരിച്ചുള്ള ഉത്തരവാദിത്തങ്ങൾ മാധ്യമങ്ങൾ നിർവഹിക്കണം: മന്ത്രി വീണാ ജോർജ്
Kerala Kerala Mex Kerala mx Top News
0 min read
73

കാലത്തിനനുസരിച്ചുള്ള ഉത്തരവാദിത്തങ്ങൾ മാധ്യമങ്ങൾ നിർവഹിക്കണം: മന്ത്രി വീണാ ജോർജ്

January 29, 2024
0

തിരുവനന്തപുരം: കാലത്തിനനുസരിച്ചുള്ള ഉത്തരവാദിത്തങ്ങൾ മാധ്യമങ്ങൾ നിർവഹിക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. അങ്ങനെ ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. ഭരണകൂടങ്ങൾ പിഴവുകൾ വരുത്തുമ്പോഴും ജനാധിപത്യവിരുദ്ധമായി പെരുമാറുമ്പോഴും നീതി നിഷേധിക്കുമ്പോഴും അതിനെതിരേ സംസാരിക്കേണ്ടതും പൊതുബോധം നിർമിക്കേണ്ടതും മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാൽ ഇക്കാര്യത്തിൽ നിരാശപ്പെടുത്തുന്ന ഇടപെടലുകളാണു സമീപകാലത്തു മാധ്യമങ്ങളിൽനിന്നുണ്ടാകുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാധ്യമ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാധ്യമങ്ങൾ ഒരു വാർത്തയെ സമീപിക്കുകയും അവതരിപ്പിക്കുകയും

Continue Reading
മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന അതിശക്തമായ മാധ്യമമാണ് സാഹിത്യം – മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
160

മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന അതിശക്തമായ മാധ്യമമാണ് സാഹിത്യം – മുഖ്യമന്ത്രി

January 28, 2024
0

തൃശൂർ: മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന അതിശക്തമായ മാധ്യമമാണ് സാഹിത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാഹിത്യോത്സവങ്ങൾക്ക് സാർവദേശീയ മാനം കൈ വരുമ്പോൾ അതിൻ്റെ അർത്ഥതലങ്ങളും മാറുന്നു. ലോകം പല തരം മുറിവുകളിലൂടെ കടന്നുപോയപ്പോഴൊക്കെ സാഹിത്യം ഒരു ഔഷധമായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാംസ്കാരിക വകുപ്പും കേരള സാഹിത്യ അക്കാദമിയും ചേർന്നാണ് സാർവ്വദേശീയ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രതിഭാശാലികളായ

Continue Reading
കേരള രാജ്ഭവന്റെ സുരക്ഷയ്ക്കായി സിആര്‍പിഎഫ് സംഘമെത്തി
Kerala Kerala Mex Kerala mx Top News
1 min read
97

കേരള രാജ്ഭവന്റെ സുരക്ഷയ്ക്കായി സിആര്‍പിഎഫ് സംഘമെത്തി

January 27, 2024
0

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന് പിന്നാലെ കേരള രാജ്ഭവന്റെ സുരക്ഷയ്ക്കായി സിആര്‍പിഎഫ് സംഘമെത്തി. എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തുന്ന തുടര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ സിആര്‍പിഎഫിന് കൈമാറി Z+ കാറ്റഗറിയിലേക്ക് ഉയര്‍ത്തി ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിആര്‍പിഎഫ് സ്ഥലത്തെത്തിയത്. രാജ്ഭവന്റെ മുന്നിൽ എട്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ജോലി ഏറ്റെടുത്തു.  30 സിആര്‍പിഎഫ് ജവാന്മാരാണ് രാജ് ഭവനിലേക്ക് എത്തിയത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു

Continue Reading
വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്കു തുല്യം: മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
77

വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്കു തുല്യം: മുഖ്യമന്ത്രി

January 27, 2024
0

തിരുവനന്തപുരം: വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്കു തുല്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ വിവരങ്ങൾ വൈകി ലഭ്യമാക്കുന്നതു വിവരങ്ങൾ നിഷേധിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മിഷൻ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിവരാവകാശ അപേക്ഷകർക്കു പരമാവധി 30 ദിവസത്തിനുള്ളിൽ മറുപടി നൽകണമന്നാണു നിയമം അനുശാസിക്കുന്നത്. കഴിവതും വേഗത്തിൽ എന്നുകൂടി പറയുന്നുണ്ട്. എന്നാൽ പലപ്പോഴും 30-ാം ദിവസമേ മറുപടി നൽകൂ എന്നു

Continue Reading
“സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ‘ഗവർണർ vs സർക്കാർ’ നാടകം നടക്കും”- പ്രതിപക്ഷ നേതാവ്
Kerala Kerala Mex Kerala mx Top News
1 min read
74

“സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ‘ഗവർണർ vs സർക്കാർ’ നാടകം നടക്കും”- പ്രതിപക്ഷ നേതാവ്

January 27, 2024
0

തിരുവനന്തപുരം: തങ്ങൾ ഒരുകാര്യത്തിനും ഗവർണർക്ക് പിറകെ പോയിട്ടില്ലെന്നും ഗവർണറുമായി ഒത്തുതീർപ്പ് നടത്തുന്നത് സർക്കാരാണെന്നും  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഗവർണർ vs സർക്കാർ നാടകം നടക്കുമെന്നും അദ്ദേഹം ആരോപിച്ചു ഗവർണർക്കെതിരായ പ്രതിഷേധങ്ങളിൽ നടപടിയില്ല. പ്രതിഷേധക്കാർക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്നത് സർക്കാർ. എത്ര നാളായി ഈ രാഷ്ട്രീയ നാടകമെന്നും പ്രതിപക്ഷ നേതാവ് ആരാഞ്ഞു. രാഷ്ട്രീയ നാടകമാണ് ഇവിടെ നടക്കുന്നത്. ഇതാണോ കേന്ദ്രവിരുദ്ധ സമരമെന്നും വി.ഡി സതീശൻ. സർക്കാരിന് ഇരട്ടത്താപ്പ്

Continue Reading
75-ാമത്‌ റിപ്പബ്ലിക്ദിന ആഘോഷത്തില്‍ രാജ്യം; ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ മുഖ്യാതിഥി
Kerala Kerala Mex Kerala mx National Top News
1 min read
84

75-ാമത്‌ റിപ്പബ്ലിക്ദിന ആഘോഷത്തില്‍ രാജ്യം; ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ മുഖ്യാതിഥി

January 26, 2024
0

ന്യൂഡല്‍ഹി: രാജ്യം 75-ാമത് റിപ്പബ്ലിക്ദിനം ആഘോഷിക്കുന്നു.  ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണാണ് ഇത്തവണത്തെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. പ്രധാനമന്ത്രി ദില്ലിയിലെ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.  സൈനിക ശക്തി വിളിച്ചോതുന്ന പരേഡിന് ദില്ലിയിലെ കർത്തവ്യപഥ് സാക്ഷ്യം വഹിക്കും. തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകള്‍, ഡ്രോണ്‍ ജാമറുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, സൈനികവാഹനങ്ങള്‍ തുടങ്ങിയവ പരേഡില്‍ അണിനിരത്തും. കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും. സംസ്ഥാനങ്ങളുടെ ടാബ്ളോകളും  മാർച്ച്

Continue Reading
2024-ലെ പത്മാ അവാർഡുകൾ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
91

2024-ലെ പത്മാ അവാർഡുകൾ പ്രഖ്യാപിച്ചു

January 25, 2024
0

2024-ലെ പത്മാ അവാർഡുകൾ പ്രഖ്യാപിച്ചു. 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന് മുന്നോടിയായാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 34 പേർക്കാണ് പത്മശ്രീ ലഭിച്ചത്. കഥകളി ആചാര്യൻ കണ്ണൂർ സ്വദേശി സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ കണ്ണൂർ സ്വദേശി ഇ.പി നാരായണൻ, കാസർകോട്ടെ നെൽകർഷകനായ സത്യനാരായണ ബലേരി എന്നിവരാണ് കേരളത്തിൽ നിന്ന് പത്മശ്രീ പുരസ്‌കാരത്തിന് അർഹരായത്. കഴിഞ്ഞ ദിവസം രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന പ്രഖ്യാപിച്ചിരുന്നു. മരണാന്തര ബഹുമതിയായി ബിഹാർ മുൻ മുഖ്യമന്ത്രിയും

Continue Reading
ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റ് കേരള 2024ന് തുടക്കമായി
Kerala Kerala Mex Kerala mx Top News
0 min read
76

ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റ് കേരള 2024ന് തുടക്കമായി

January 24, 2024
0

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌പോർട്‌സ് ഹബ്ബിൽ ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റ് കേരള 2024 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആഭ്യന്തര ഉത്പാദനത്തിൽ മികച്ച സംഭാവന നൽകുന്ന ഒന്നാക്കി കായിക രംഗത്തെ മാറ്റിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്ത് കായിക സമ്പദ്‌വ്യവസ്ഥ വളർത്തിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായികമേഖലയിലെ പുത്തൻ പ്രവണതകളെ സ്വീകരിക്കുകയും നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കായിക സമ്പദ് വ്യവസ്ഥ വളരുമ്പോൾ ഈ രംഗത്ത് വലിയ

Continue Reading