പൊന്മുടിയില്‍ യുവാവിനെ മരത്തിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala Kerala Mex Kerala mx Thrissur
1 min read
25

പൊന്മുടിയില്‍ യുവാവിനെ മരത്തിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

January 2, 2024
0

തിരുവനന്തപുരം; പൊൻ‌മുടിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 45 വയസ്സോളം പ്രായം തോന്നിക്കുന്ന ആളെയാണ് പൊന്മുടി 13 ാം വളവില്‍, കറുപ്പസ്വാമി ക്ഷേത്രത്തിന് സമീപത്തായുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം ആദ്യം കണ്ടത് നാട്ടുക്കാരായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊന്മുടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു.വനംവകുപ്പും അന്വേഷണം നടത്തുന്നുണ്ട്. മരിച്ച വ്യക്തി വിനോദസഞ്ചാരിയാണോ എന്നതടക്കമുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിച്ച് വരുകയാണ്.

Continue Reading
അണ്ടത്തോട് ഗവ.സ്കൂളിന് പുതുവർഷ സമ്മാനം കെട്ടിട നിർമ്മാണോദ്ഘാടനം നടത്തി
Kerala Kerala Mex Kerala mx Thrissur
0 min read
53

അണ്ടത്തോട് ഗവ.സ്കൂളിന് പുതുവർഷ സമ്മാനം കെട്ടിട നിർമ്മാണോദ്ഘാടനം നടത്തി

January 2, 2024
0

അണ്ടത്തോട് ഗവ.എൽ പി വിദ്യാലയത്തിന് സ്വന്തമായി കെട്ടിടം വരുന്നു. എൻ കെ അക്ബർ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചാണ് ആധുനിക സൗകര്യത്തോടെ സ്കൂൾ കെട്ടിടം നിർമ്മിക്കുക. കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം എൻ കെ അക്ബർ എം എൽ എ നിർവ്വഹിച്ചു. വിദ്യാലയത്തിന് സ്വന്തമായി കെട്ടിടമെന്ന എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് 32.7 സെൻറ് സ്ഥലം കൂടി ഏറ്റെടുത്ത് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് മാതൃകയായിരുന്നു.

Continue Reading
വലപ്പാട് വി എച്ച് എസ് എസ്  കെട്ടിട നിർമ്മാണ ഉദ്ഘാടനം എം എൽ എ നിർവ്വഹിച്ചു
Kerala Kerala Mex Kerala mx Thrissur
0 min read
48

വലപ്പാട് വി എച്ച് എസ് എസ് കെട്ടിട നിർമ്മാണ ഉദ്ഘാടനം എം എൽ എ നിർവ്വഹിച്ചു

January 2, 2024
0

വലപ്പാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിട നിർമ്മാണ ഉദ്ഘാടനം നാട്ടിക നിയോജക മണ്ഡലം എംഎൽഎ സി സി മുകുന്ദൻ നിർവഹിച്ചു. സ്കൂൾ ജൂബിലി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സി പ്രസാദ് അധ്യക്ഷനായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി നയന ജോസ് പദ്ധതി വിശദീകരിച്ചു. നവകേരള മിഷൻ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി അനുവദിക്കപ്പെട്ട മൂന്ന് കോടി

Continue Reading
ഇ-വഞ്ചി ഗ്രാമീണ ടൂറിസം പദ്ധതിയുമായി നെന്മണിക്കര ഗ്രാമപഞ്ചായത്ത്
Kerala Kerala Mex Kerala mx Thrissur
1 min read
29

ഇ-വഞ്ചി ഗ്രാമീണ ടൂറിസം പദ്ധതിയുമായി നെന്മണിക്കര ഗ്രാമപഞ്ചായത്ത്

January 2, 2024
0

മണലി പുഴയോടു ചേർന്ന് ഒരുക്കുന്ന ഗ്രാമീണ ടൂറിസം പദ്ധതിയായ ഇ-വഞ്ചി പുതുവത്സര ദിനത്തിൽ യാഥാർത്ഥ്യമായി.നെന്മണിക്കര ഗ്രാമപഞ്ചായത്തിൽ ഹൈവേയോട് ചേർന്നുള്ള മണലിപ്പുഴയുടെ ഭാഗത്താണ് ഗ്രാമീണ ടൂറിസം പദ്ധതി യാഥാർത്ഥ്യമാവുന്നത്. വിനോദസഞ്ചാരികൾക്ക് ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാനും, പുഴയിലും, കരയിലും അതീവ സുരക്ഷാക്രമീകരണങ്ങളോടെ ഉല്ലസിക്കുവാനുമാണ് നെന്മണിക്കര ഗ്രാമപഞ്ചായത്ത് ഇ-വഞ്ചി പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. കയാക്കിംഗ് ടൂർ, പെഡൽ ബോട്ടിംഗ്, കുട്ടവഞ്ചി സവാരി എന്നിവയാണ് ഇ – വഞ്ചിയുടെ പ്രധാന സേവനങ്ങൾ. സംസ്ഥാന സർക്കാരിന്റെ എന്റെ തൊഴിൽ

Continue Reading
സംസ്ഥാന ബാലപാർലമെന്റ്: ജില്ലയിൽ നിന്ന് 11 പേർ പങ്കെടുത്തു
Kerala Kerala Mex Kerala mx Thrissur
1 min read
22

സംസ്ഥാന ബാലപാർലമെന്റ്: ജില്ലയിൽ നിന്ന് 11 പേർ പങ്കെടുത്തു

January 1, 2024
0

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ബാല പാർലമെന്റിൽ ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 11 കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്ക് ഇന്ത്യൻ ജനാധിപത്യത്തെ പരിചയപ്പെടുത്താനും വ്യക്തിത്വ വികാസത്തിനും വേണ്ടിയാണ് ബാല പാർലമെന്റ് സംഘടിപ്പിച്ചത്. കുടുംബശ്രീ മിഷന്റെ ബാലസഭയിലെ കുട്ടികൾ പഞ്ചായത്ത്‌ തലത്തിലും ജില്ലാ തലത്തിലും പങ്കെടുത്ത് വിജയിച്ചവരെയാണ് സംസ്ഥാന ബാലപാർലമെന്റിലേക്ക് തെരഞ്ഞെടുത്തത്. ആദ്യ അനിൽ (ഗുരുവായൂർ), അനീറ്റ ബൈജു ( കൊരട്ടി ), ആദർശ് കെ എം (എസ് എൻ പുരം), ദേവനന്ദ് (പടിയൂർ),

Continue Reading
വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Thrissur
1 min read
28

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

January 1, 2024
0

നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്ത് ജനറൽ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. 2023 – 24 സാമ്പത്തിക വർഷത്തെ പദ്ധതിയിൽപ്പെടുത്തി രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് കട്ടിൽ വിതരണം നടത്തിയത്. ജനറൽ വിഭാഗത്തിൽപ്പെട്ട 51 പേർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ്  ജെ. ചിറ്റിലപ്പിള്ളി കട്ടിൽ വിതരണത്തിന്റെ  ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ സരിത സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്

Continue Reading
ജില്ലാ ക്ഷീരസംഗമം; മന്ത്രി കെ. രാധാകൃഷ്ണൻ ലോഗോ പ്രകാശനം ചെയ്തു
Kerala Kerala Mex Kerala mx Thrissur
0 min read
23

ജില്ലാ ക്ഷീരസംഗമം; മന്ത്രി കെ. രാധാകൃഷ്ണൻ ലോഗോ പ്രകാശനം ചെയ്തു

January 1, 2024
0

തൃശ്ശൂർ ജില്ലാ ക്ഷീര സംഗമം 2023 – 24 ന്റെ ലോഗോ പ്രകാശനം പട്ടികജാതി – പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വികസന, ദേവസ്വം, പാർലമെന്ററികാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിച്ചു. പഴയന്നൂർ ബ്ലോക്കിലെ എളനാട് ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനുവരി 25, 26, 27 തീയതികളിലായി നടക്കുന്ന സംഗമത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് സംഘാടകസമിതി സംഘടിപ്പിക്കുന്നത്. “തൃശ്ശൂർ ജില്ലാ ക്ഷീര സംഗമം 2023 – 24” ലോഗോ മത്സരം

Continue Reading
സൗജന്യ ഹെൽത്ത് ക്യാരവൻ സേവനവുമായി മറ്റത്തൂർ പഞ്ചായത്ത്
Kerala Kerala Mex Kerala mx Thrissur
1 min read
28

സൗജന്യ ഹെൽത്ത് ക്യാരവൻ സേവനവുമായി മറ്റത്തൂർ പഞ്ചായത്ത്

January 1, 2024
0

മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ സൗജന്യ ഹെൽത്ത് ക്യാരവാന്റെ സേവനം ലഭ്യമാക്കി കൊണ്ടുള്ള ആരോഗ്യപരിപാലന പദ്ധതിയ്ക്ക് കോടാലിയിൽ തുടക്കമായി. ഗ്രാമപഞ്ചായത്തും ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലും ഗുഡ് സ്മരിറ്റൻ മെഡിക്കൽ സെന്ററും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ മാസവും ഹെൽത്ത് ക്യാരവാനിലൂടെ സൗജന്യ അൾട്രാസൗണ്ട് സ്കാനിങ് അടക്കം നിരവധി ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ആശയം ഗ്രാമപഞ്ചായത്ത് തലത്തിൽ നടപ്പിലാക്കുന്നത്. പൊതുജനങ്ങൾക്കിടയിൽ ആരോഗ്യ പരിപാലന ബോധവൽക്കരണം ശക്തമാക്കിക്കൊണ്ട് രോഗലക്ഷണങ്ങളെ

Continue Reading
വലപ്പാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിട നിര്‍മാണോദ്ഘാടനം ഒന്നിന്
Kerala Kerala Mex Kerala mx Thrissur
1 min read
23

വലപ്പാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിട നിര്‍മാണോദ്ഘാടനം ഒന്നിന്

December 31, 2023
0

വലപ്പാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിട നിര്‍മാണോദ്ഘാടനം നാളെ (ജനുവരി ഒന്ന്) രാവിലെ 10 ന് സി സി മുകുന്ദന്‍ എം എല്‍ എ നിര്‍വഹിക്കും. നവകേരള മിഷന്‍ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി അനുവദിച്ച മൂന്ന് കോടി തൊണ്ണൂറ് ലക്ഷം ഫണ്ട് ഉപയോഗിച്ചാണ് 12,226 സ്‌ക്വയര്‍ ഫീറ്റില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നത്.  സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍