Your Image Description Your Image Description
Your Image Alt Text

 

മാനന്തവാടി: മാനന്തവാടിയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ആറാട്ടുത്തറ സ്വദേശി ഗംഗാധരന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയവരാണ് പിടിയിലായത്. ആറാട്ടുത്തറ സ്വദേശി കെ.ഷാജർ, വള്ളിയൂർക്കാവ് സ്വദേശി കെ.വി ജയേഷ്, അമ്പുകുത്തി സ്വദേശി കെ.ഇബ്രാഹിം എന്നിവരാണ് പിടിയിലായത്. ഗംഗാധരന്റെ വീട്ടിൽ നിന്ന് 60,000 രൂപയും സ്വർണവുമാണ് ഇവർ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, കോലഞ്ചേരിയിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ സംഭവത്തിൽ രണ്ട് യുവാക്കളെ പിടികൂടിയെന്ന് പുത്തൻകുരിശ് പൊലീസ് അറിയിച്ചു. കോലഞ്ചേരി കടയിരുപ്പിൽ പൂട്ടിയിട്ടിരുന്ന ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്ന് 60 പവൻ സ്വർണം കവർന്ന സംഭവത്തിലാണ് യുവാക്കളെ പിടികൂടിയത്. കൊടുങ്ങല്ലൂർ സ്വദേശിയും പറവൂർ സ്വദേശിയുമാണ് പിടിയിലായത്. മൂന്ന് ദിവസം മുൻപാണ് മോഷണം നടന്നത്. ജ്വല്ലറി ഉടമയുടെ കുടുംബം വിനോദസഞ്ചാരത്തിന് പോയ സമയത്തായിരുന്നു സംഭവം. വാതിൽ തകർത്താണ് മോഷണം നടത്തിയത്. ഇവർ തിരികെ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *