പാലക്കാട് ചാലിശ്ശേരിയിൽ വീട്ടിലെ കിളിക്കൂട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി
Kerala Kerala Mex Kerala mx Palakkad
0 min read
37

പാലക്കാട് ചാലിശ്ശേരിയിൽ വീട്ടിലെ കിളിക്കൂട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി

July 14, 2024
0

ചാലിശ്ശേരി: പാലക്കാട് ചാലിശ്ശേരിയിൽ വീട്ടിലെ കിളിക്കൂട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ചാലിശ്ശേരി പഞ്ചായത്ത്‌ പത്താം വാർഡിൽ ഖദീജ മാൻസിലിന് സമീപം പുലിക്കോട്ടിൽ ജോർജിന്റെ വീട്ടിലെ പക്ഷിക്കൂട്ടിൽ നിന്നാണ് ഏകദേശം മൂന്ന് വയസ്സ് പ്രായമുള്ള മൂർഖനെ പിടികൂടിയത്. രാവിലെ കിളികൾക്ക് തീറ്റ കൊടുക്കുവാൻ വീട്ടുകാർ എത്തിയപ്പോളാണ് കൂട്ടിൽ പത്തി വിടർത്തി നിൽക്കുന്ന പാമ്പിനെ കണ്ടത്. കിളികളെ പാമ്പ് അകത്താക്കിയിട്ടുണ്ട്. ആദ്യം ഞെട്ടിയ വീട്ടുകാർ പിന്നീട് വിവരം വനം വകുപ്പിനെ അറിയിച്ചു.

Continue Reading
അണക്കെട്ടില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി
Kerala Kerala Mex Kerala mx Palakkad
1 min read
42

അണക്കെട്ടില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി

July 13, 2024
0

പാലക്കാട് : അണക്കെട്ടില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി .കാഞ്ഞിരപ്പുഴ അണക്കെട്ടിലാണ് റിസര്‍വോയറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത് . വെള്ളത്തോട് ഇരുമ്പകച്ചോല ഭാഗത്തായിട്ടാണ് മൃതദേഹം കണ്ടത്. ലഭിച്ച മൃതദേഹം പുരുഷനുമായി സാമ്യമുള്ളതാണ്          

Continue Reading
പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും വൻ കഞ്ചാവ് വേട്ട; ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് ബാഗുകളിൽ നിന്നായി ഇരുപതിലേറെ കിലോ കഞ്ചാവ് പിടികൂടി
Kerala Kerala Mex Kerala mx Palakkad
0 min read
59

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും വൻ കഞ്ചാവ് വേട്ട; ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് ബാഗുകളിൽ നിന്നായി ഇരുപതിലേറെ കിലോ കഞ്ചാവ് പിടികൂടി

July 13, 2024
0

പാലക്കാട്: പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും വൻ കഞ്ചാവ് വേട്ട. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് ബാഗുകളിൽ നിന്നായി ഇരുപതിലേറെ കിലോ കഞ്ചാവ് പിടികൂടി. പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ്, ആർപിഎഫ് സംഘവുമായി ചേർന്ന് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് വലിയ അളവിൽ കഞ്ചാവ് കണ്ടെത്തിയത്. സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഉടമസ്ഥനില്ലാതെ കണ്ടെത്തിയ ഒരു

Continue Reading
പാലക്കാട് യാത്രക്കാരെ ആക്രമിച്ച് കവര്‍ച്ച; നാലുപേര്‍ അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx Palakkad
1 min read
37

പാലക്കാട് യാത്രക്കാരെ ആക്രമിച്ച് കവര്‍ച്ച; നാലുപേര്‍ അറസ്റ്റില്‍

July 13, 2024
0

പാലക്കാട്: പാലക്കാട് യാത്രക്കാരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവത്തിൽ നാലുപേര്‍ കൂടി അറസ്റ്റിലായി . രാത്രിയില്‍ പട്ടണത്തിലെത്തുന്ന യാത്രക്കാരെ ആക്രമിച്ച് പണവും മൊബൈല്‍ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും തട്ടുന്ന സംഘത്തിലെ നാലുപേരാണ് അറസ്റ്റിലായത് ഒലവക്കോട് സ്വദേശി ശിവപ്രസാദ് (24), ശങ്കുവാരമേട് സ്വദേശി സുബിന്‍ (18), ആലംകോട് സ്വദേശി കൃഷ്ണ (23), പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റുചെയ്തത്. പുത്തൂര്‍ സ്വദേശി അര്‍ജുന്‍ (20), കല്‍പ്പാത്തി വലിയപാടം സ്വദേശി

Continue Reading
സുരക്ഷാജീവനക്കാരുടെ കണ്ണ് വെട്ടിച്ച് നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് 19 കുട്ടികള്‍ പുറത്തുചാടി
Kerala Kerala Mex Kerala mx Palakkad
1 min read
36

സുരക്ഷാജീവനക്കാരുടെ കണ്ണ് വെട്ടിച്ച് നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് 19 കുട്ടികള്‍ പുറത്തുചാടി

July 13, 2024
0

  പാലക്കാട് : സര്‍ക്കാരിന്റെ ഉടമസ്ഥതയിൽ മരുതറോഡ് കൂട്ടുപാതയിൽ പ്രവർത്തിക്കുന്ന നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് 19 പെണ്‍കുട്ടികള്‍ സുരക്ഷാജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പുറത്തുചാടി. തുടർന്ന് മണിക്കൂറുകളോളo പോലീസ് നടത്തിയ തിരച്ചില്‍ ഇവരെ കണ്ടെത്തുകയായിരുന്നു . വെള്ളിയാഴ്ച രാത്രി എട്ടുമണിക്കായിരുന്നു സംഭവം. പോക്‌സോ കേസുകളിലെ അതിജീവിതകളമടക്കമാണ് ചാടുപോകാൻ ശ്രമം നടത്തിയത് . കുറേ ദിവസങ്ങളായി കുട്ടികള്‍ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കസബ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കേന്ദ്രത്തിലെ അധികൃതരാണ് കുട്ടികളെ കാണാനില്ലാത്ത വിവരം പോലീസില്‍

Continue Reading
രാത്രി കാലങ്ങളിൽ നഗരത്തിലെത്തി യാത്രക്കാരെ ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷണം; ഒടുവിൽ പിടിവീണു, ആറംഗ സഘം അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Palakkad
0 min read
42

രാത്രി കാലങ്ങളിൽ നഗരത്തിലെത്തി യാത്രക്കാരെ ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷണം; ഒടുവിൽ പിടിവീണു, ആറംഗ സഘം അറസ്റ്റിൽ

July 13, 2024
0

പാലക്കാട്: രാത്രി കാലങ്ങളിൽ നഗരത്തിലെത്തുന്ന യാത്രക്കാരെ ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടുന്ന ആറംഗ സഘം അറസ്റ്റിൽ. ഒലവക്കോട് സ്വദേശി ശിവപ്രസാദ് (24), ശങ്കുവാരമേട് സ്വദേശി സുബിൻ (18), ആലംകോട് ഒലവക്കോട് സ്വദേശി കൃഷ്ണ (23),പുത്തൂർ സ്വദേശി അർജുൻ (20), കൽപാത്തി വലിയപാടം സ്വദേശി വിശാൽ (18) എന്നിരെയും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം എട്ടാം തിയതി

Continue Reading
മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരിയുടെ മൊബൈൽ ഫോൺ രോഗി മോഷ്ടിച്ചു; പ്രതിയെ പിടികൂടിയത് സി സി ടി വി ദൃശ്യങ്ങളിലൂടെ..
Crime Kerala Kerala Mex Kerala mx Palakkad
1 min read
66

മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരിയുടെ മൊബൈൽ ഫോൺ രോഗി മോഷ്ടിച്ചു; പ്രതിയെ പിടികൂടിയത് സി സി ടി വി ദൃശ്യങ്ങളിലൂടെ..

July 12, 2024
0

പാലക്കാട്: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരി ദീപ്തിയുടെ മൊബൈൽ ഫോൺ രോഗി മോഷ്ടിച്ചു. ദീപ്തിയുടെ 20,000 രൂപയുടെ മൊബൈൽ ഫോണാണ് നഷ്ടപ്പെട്ടത്. ജോലിക്കിടെ ഫോൺ നഷ്ടമാകാതിരിക്കാൻ സൈഡിൽ മാറ്റി വച്ചിരിക്കുകയായിരുന്നു. ഈ ഫോണാണ് രോഗി മോഷ്ടിച്ചത്. ഫോൺ നഷ്ടമായത് മനസിലാക്കിയ ദീപ്തി, സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രോഗി മോഷണം നടത്തിയത് കണ്ടത്. ഈ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ ദീപ്തി പൊലീസിൽ

Continue Reading
പാലക്കാട് കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു
Kerala Kerala Mex Kerala mx Palakkad
1 min read
44

പാലക്കാട് കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു

July 11, 2024
0

പാലക്കാട്: പാലക്കാട് കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കാട്ടാനയെ കാട്ടിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ ആക്രമണത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. കോട്ടോപ്പാടം കരടിയോട് ഭാഗത്ത് വെച്ച് ഉച്ചക്ക് ശേഷമാണ് സംഭവം നടന്നത്. ഫോറസ്റ്റ് ഓഫീസർ ജഗദീഷിനാണ് ആനയുടെ കുത്തേറ്റത്. ഇദ്ദേഹത്തെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്‍റെ തലയിൽ ആഴത്തിൽ മുറിവുണ്ട്. വാരിയെല്ലിനും പൊട്ടലുകളുണ്ട്.  

Continue Reading
കുട്ടികൾക്ക് കഞ്ചാവ് വിൽക്കുന്നത് ചോദ്യം ചെയ്‌തയാളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; പത്ത് വർഷം കഠിന തടവും 95000 രൂപ പിഴയും
Crime Kerala Kerala Mex Kerala mx Palakkad
0 min read
43

കുട്ടികൾക്ക് കഞ്ചാവ് വിൽക്കുന്നത് ചോദ്യം ചെയ്‌തയാളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; പത്ത് വർഷം കഠിന തടവും 95000 രൂപ പിഴയും

July 11, 2024
0

പാലക്കാട്: കുട്ടികൾക്ക് കഞ്ചാവ് വിൽക്കുന്നത് ചോദ്യം ചെയ്‌തയാളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വർഷം കഠിന തടവും 95000 രൂപ പിഴയും വിധിച്ചു. കൊല്ലംകോട് ചിക്കണാംപടി തെക്കേവാടി മൊയ്തീനെയാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 2020ൽ കൊല്ലംകോട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വടക്കേ ഗ്രാമം പരിസരത്താണ് സംഭവം. പ്രദേശത്തെ കുട്ടികൾക്ക് കഞ്ചാവ് വിൽപനയ്ക്ക് എത്തിയ മൊയ്‌തീനെ ഗോവിന്ദാപുരം ചെമ്മണാംപടി വടക്കേ ഗ്രാമത്തിലെ പാർഥിപൻ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള

Continue Reading
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം; മരിച്ചത് ഒരു ദിവസം പ്രായമായ പെൺകുഞ്ഞ്
Kerala Kerala Mex Kerala mx Palakkad
1 min read
39

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം; മരിച്ചത് ഒരു ദിവസം പ്രായമായ പെൺകുഞ്ഞ്

July 10, 2024
0

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ഷോളയൂർ വെള്ളകുളത്തെ മണികണ്ഠൻ -ദീപ ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. ജന്മനാ ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം നാലാം തിയ്യതിയാണ് ദീപയെ തൃശ്ശൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറതെടുത്തത്. അമ്മ ദീപ അരിവാൾ രോഗ ബാധിതയാണ്.

Continue Reading