Kerala Kerala Mex Kerala mx Malappuram
1 min read
37

ആറ്റുകാല്‍ പെങ്കാല- കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ പാക്കേജ്

February 11, 2025
0

മലപ്പുറം : മാര്‍ച്ച് 13 ന് നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നിലമ്പൂര്‍ കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം സെല്‍, സൂപ്പര്‍ ഡീലക്‌സ് ബസ്സില്‍ പ്രത്യേക യാത്രാ സൗകര്യം ഒരുക്കും. മാര്‍ച്ച് 12 ന് വൈകിട്ട് അഞ്ചിന് നിലമ്പൂര്‍ ഡിപ്പോയില്‍നിന്നാണ് ബസ് പുറപ്പെടുക. 2040 രൂപയാണ് ടിക്കറ്റ് നിരക്ക്. ഈ മാസം 17 ന് പോകുന്ന കൊല്ലൂര്‍-മൂകാംബിക, മൂന്നാര്‍, മലക്കപ്പാറ, നെല്ലിയാമ്പതി എന്നീ യാത്രകള്‍ക്കുള്ള ബുക്കിംഗ് സൗകര്യവുമുണ്ട്.

Continue Reading
Kerala Kerala Mex Kerala mx Malappuram
0 min read
31

മലപ്പുറം ചങ്ങരംകുളത്ത് സംഘർഷം ; കോൺഗ്രസ് നേതാവിന് വെട്ടേറ്റു

February 11, 2025
0

മലപ്പുറം : ചങ്ങരംകുളം ഉദിനുപറമ്പിൽ സംഘർഷമുണ്ടായി.സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവിന് വെട്ടേറ്റു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നടുവിലവളപ്പിൽ സുബൈർ (45)ന് ആണ് വെട്ടേറ്റത്. സംഘർഷം തടയാനെത്തിയ റാഫി(39) ,ലബീബ് (21)എന്നിവർക്കും പരുക്കേറ്റു. മൂന്ന് പേരെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലഹരി സംഘം ആണ് പിന്നിലെന്ന് സംശയം. സുബൈറിന് തലക്കാണ് വെട്ടേറ്റത്. ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് വഴിവെച്ചത്. ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയത് ചോദ്യം ചെയ്തതാണ്

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
49

മിനി ഊട്ടിയില്‍ വാഹനാപകടം ; സ്‌കൂള്‍ വിദ്യാര്‍ഥികൾ മരിച്ചു

February 9, 2025
0

മലപ്പുറം: വേങ്ങര മിനി ഊട്ടിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കൊട്ടപ്പുറം സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്. ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. മുഫീദും വിനായകും ഇരുചക്രവാഹനത്തില്‍ മിനി ഊട്ടിയിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. ഇരുവരും കൊട്ടപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
37

മ​ല​പ്പു​റ​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു

February 9, 2025
0

മ​ല​പ്പു​റം: എ​ട​പ്പാ​ള്‍ അ​യ​ല​ക്കാ​ട് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. തീ​പ​ട​രു​ന്ന​ത് ക​ണ്ട യാ​ത്ര​ക്കാ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ല്‍ വലിയ അ​പ​ക​ടം ഒ​ഴി​വാ​യി. ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം ഉണ്ടായത് . അപകടത്തിൽ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. മാ​റ​ഞ്ചേ​രി പ​ന​മ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളാ​ണ് കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
36

വി​ഷ്ണു​ജ​യു​ടെ മരണം ; റി​മാ​ന്‍​ഡി​ലു​ള്ള ഭ​ര്‍​ത്താ​വി​നെ ജോ​ലി​യി​ൽ​ നി​ന്ന് സ​സ്പെ​ന്‍റു​ചെ​യ്തു

February 9, 2025
0

മ​ല​പ്പു​റം: എ​ള​ങ്കൂ​റി​ലെ വി​ഷ്ണു​ജ​യു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ റി​മാ​ന്‍​ഡി​ലു​ള്ള ഭ​ര്‍​ത്താ​വ് പ്ര​ഭി​നെ ജോ​ലി​യി​ൽ ​നി​ന്ന് സ​സ്പെ​ന്‍റു​ചെ​യ്തു. മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സാ​ണ് പ്ര​ഭി​ൻ. ഈ ​ജോ​ലി​യി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ ആ​രോ​ഗ്യ​വ​കു​പ്പ് സ​സ്പെ​ന്‍റു​ചെ​യ്ത​ത്. 2023 മെയി​ലാ​ണ് വി​ഷ്ണു​ജ​യും എ​ള​ങ്കൂ​ർ സ്വ​ദേ​ശി പ്ര​ഭി​നും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. സൗ​ന്ദ​ര്യം കു​റ​വാ​ണെ​ന്നും ജോ​ലി​യി​ല്ലെ​ന്നും സ്ത്രീ​ധ​നം കു​റ​ഞ്ഞു​പോ​യെ​ന്നും പ​റ​ഞ്ഞ് വി​ഷ്ണു​ജ​യെ ഭ​ർ​ത്താ​വ് പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
47

വ്യാജമദ്യത്തിനും മയക്കുമരുന്നിനുമെതിരെ കർശന നടപടി സ്വീകരിക്കും

February 7, 2025
0

മലപ്പുറം : ജില്ലയിൽ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും മറ്റു ലഹരിപദാർത്ഥങ്ങളുടെയും ഉൽപാദനവും വിപണനവും തടയുന്നതിന് കർശന നടപടി സ്വീകരിക്കാൻ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. സരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. 2024 സെപ്റ്റംബർ മുതൽ 2025 ഫെബ്രുവരി നാലുവരെ 4363 റെയിഡുകളിലായി 562 അബ്കാരി കേസുകളും 326 എൻ ഡി പി എസ് കേസുകളും 2062 കോട്പ കേസുകളും ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അബ്കാരി കേസുകളിൽ 29

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
49

മ​ല​പ്പു​റ​ത്ത് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

February 7, 2025
0

മ​ല​പ്പു​റം: ച​ങ്ങ​രം​കു​ള​ത്ത് ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​പ്പെ​ട്ടി പു​തി​യി​രു​ത്തി സ്വ​ദേ​ശി ക​ള​ത്തി​ല്‍ രാ​ജേ​ഷി​ന്‍റെ മ​ക​ള്‍ ദ​ര്‍​ശ​ന​യാണ് (20) അ​മ്മ വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ചത്. ബം​ഗ​ളൂ​രു​വി​ൽ ന​ഴ്സിം​ഗി​ന് പ​ഠി​ച്ചി​രു​ന്ന ദ​ര്‍​ശ​ന ച​ങ്ങ​രം​കു​ള​ത്തെ അ​മ്മ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. വൈ​കി​യി​ട്ട് ആ​റോ​ടെ​യാ​ണ് ദ​ര്‍​ശ​ന​യെ മരിച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
48

ഡ്രമ്മിനുള്ളിൽ 18.5 കിലോ കഞ്ചാവ് കണ്ടെത്തി

February 5, 2025
0

മലപ്പുറം : മലപ്പുറത്ത് വാദ്യോപകരണങ്ങൾക്ക് മറവിൽ കഞ്ചാവ് കടത്ത്. മലപ്പുറം നിലമ്പൂരിൽ 18.5 കിലോ കഞ്ചാവുമായി നാല് പേരെ എക്സൈസ് അറസ്റ്റ് ചെയ്‌തു. എടക്കര സ്വദേശികളായ സിയാദ്, ജംഷീർ ബാബു, നൗഫൽ, റിയാദ് എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗം പാലക്കാട് എത്തിച്ച ശേഷം ജീപ്പിൽ കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്.ബാൻഡ് സെറ്റുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പൂക്കോട്ടുംപാടം അഞ്ചാം മൈൽ പെട്രോൾ പമ്പിൽ ഇന്ധനം നിറക്കവേ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
34

വാഹനത്തിന് ഇന്‍ഷുറന്‍സ് ലഭിച്ചില്ല ; 10 ലക്ഷം നല്‍കാന്‍ നിര്‍ദേശിച്ച് ഉപഭോക്തൃ കമ്മീഷന്‍

February 5, 2025
0

മലപ്പുറം : അപകടത്തില്‍പെട്ട വാഹനത്തിന് രണ്ട് വര്‍ഷമായി ഇന്‍ഷൂറന്‍സ് അനുവദിക്കുകയോ നിരാകരിക്കുകയോ ചെയ്തില്ലെന്ന പരാതിയില്‍ പരാതിക്കാരന് ഇന്‍ഷൂറന്‍സ് തുകയായി ഒന്‍പത് ലക്ഷം രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവായി. മലപ്പുറം പന്തലൂര്‍ കടമ്പോട് സ്വദേശി ഷിബുവിന്റെ കാര്‍ 2022 മെയ് 30 നാണ് മഞ്ചേരിയില്‍ അപകടത്തില്‍പെട്ട് പൂര്‍ണ്ണമായി തകര്‍ന്നത്. അപകടം നടന്ന് രണ്ടാഴ്ചക്കകം വാഹനം വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഇന്‍ഷുറന്‍സ് അനുവദിക്കാന്‍

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
44

ആരോഗ്യം ആനന്ദം ; ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന് തുടക്കമായി

February 5, 2025
0

മലപ്പുറം : ക്യാൻസർ രോഗ നിർണയ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന ജനകീയ ക്യാമ്പയിനിനാണ് സംസ്ഥാനം തുടക്കം കുറിച്ചിരിക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. ആരോഗ്യം ആനന്ദം എന്ന പേരിൽ ആരോഗ്യവകുപ്പ് സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം തിരൂർ സംഗമം റസിഡൻസി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാൻസറിനെ കുറിച്ച് സ്ത്രീകളിൽ അവബോധം വളർത്താൻ പ്രചാരണ പരിപാടികൾ കൊണ്ട് സാധിക്കും. സ്ത്രീകളിലുള്ള

Continue Reading