കറവപശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Kottayam
1 min read
42

കറവപശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ചെയ്തു

January 9, 2024
0

കോട്ടയം: കൊഴുവനാൽ ഗ്രാമപഞ്ചായത്തിൽ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കറവപശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ചെയ്തു. പ്ലാൻ ഫണ്ടിൽ നിന്ന് നാലു ലക്ഷം രൂപ ചെലവിൽ 50 ശതമാനം സബ്സിഡിയോടെ 108 ഗുണഭോക്താക്കൾക്കാണ് കാലിത്തീറ്റ വിതരണം ചെയ്തത്. കെഴുവംകുളം ക്ഷീരസംഘത്തിൽ പദ്ധതി ഉദ്ഘാടനവും ആദ്യഘട്ട വിതരണവും കൊഴുവനാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. രാജേഷ് നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ ലീലാമ്മ ബിജു, സ്മിത വിനോദ്, ളാലം ക്ഷീരവികസന യൂണിറ്റ് ഡയറി ഫാം ഇൻസ്ട്രക്ടർ

Continue Reading
അകലക്കുന്നം ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
114

അകലക്കുന്നം ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

January 9, 2024
0

കോട്ടയം: അകലക്കുന്നം ഗ്രാമപഞ്ചായത്തിൽ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാറിൽ പ്രസിഡന്റ് സിന്ധു അനിൽകുമാർ കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു. സംസ്ഥാനതലത്തിൽ 70 വയസിനു മുകളിലുള്ളവരുടെ അത്ലറ്റിക്‌സ് മത്സരത്തിൽ സ്വർണം നേടിയ ലൂക്കോസ് മാത്യുവിന് പദ്ധതിരേഖ കൈമാറി. ഗ്രാമപഞ്ചായത്ത് വൈസപ്രസിഡന്റ് ബെന്നി വടക്കേടം ചടങ്ങിൽ അധ്യക്ഷനായി. വിവിധ നൂതനപദ്ധതികൾക്ക് മുൻഗണന കൊടുത്താണ് കരട് പദ്ധതി രേഖ

Continue Reading
മണിമല ഗ്രാമപഞ്ചായത്ത് കൗൺസിൽ ഹാൾ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kottayam
1 min read
58

മണിമല ഗ്രാമപഞ്ചായത്ത് കൗൺസിൽ ഹാൾ ഉദ്ഘാടനം ചെയ്തു

January 9, 2024
0

കോട്ടയം: അതിദരിദ്രരില്ലാത്ത സംസ്ഥാനമായി 2025 നവംബർ ഒന്നിന് കേരളത്തെ പ്രഖ്യാപിക്കുമെന്ന് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മണിമല ഗ്രാമപഞ്ചായത്തിൽ 25 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കൗൺസിൽ ഹാളിന്റെ ഉദ്ഘാടനവും പുതുക്കിയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ പ്രകാശനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പുതിയ പാലങ്ങളും കെട്ടിടങ്ങളും ഉണ്ടാക്കുന്നത് മാത്രമല്ല വികസനം. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ കൂടി നിറവേറ്റുന്നതാണ്. അതു നേടിക്കൊടുക്കാൻ സർക്കാരിന്റെ കൂടെ നിന്നു പ്രവർത്തിക്കുന്നവരാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെന്നും

Continue Reading
ഭിന്നശേഷി കലോത്സവം നടത്തി
Kerala Kerala Mex Kerala mx Kottayam
1 min read
54

ഭിന്നശേഷി കലോത്സവം നടത്തി

January 9, 2024
0

കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കായി കലോത്സവം സംഘടിപ്പിച്ചു. പൊടിമറ്റം സെന്റ് ഡൊമനിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ‘ശലഭോത്സവം’ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 109 ഭിന്നശേഷി കലാകാരന്മാർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വിജയമ്മ വിജയലാൽ, ജയിംസ് പി. സൈമൺ, എ.എസ്. സിന്ധു,

Continue Reading
തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
47

തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

January 8, 2024
0

കോട്ടയം: തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ 2024-25 വാർഷിക പദ്ധതി രൂപീകരണത്തിനു മുന്നോടിയായി വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രശ്മി പ്രസാദ് അധ്യക്ഷത വഹിച്ചു. മാലിന്യസംസ്‌കരണം, പരിസ്ഥിതി, വയോജന-ഭിന്നശേഷി-സ്ത്രീ സൗഹൃദ പദ്ധതികൾ, കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന പദ്ധതികൾ ഉൾപ്പെടെ അടിസ്ഥാന മേഖലയ്ക്ക് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച രൂപരേഖ പ്രസിഡന്റ് അവതരിപ്പിച്ചു. സെമിനാറിൽ ഉന്നയിക്കപ്പെട്ട

Continue Reading
ശുചീകരണ തൊഴിലാളികൾക്കും ഹരിതകർമ്മസേന പ്രവർത്തകർക്കും സുരക്ഷാഉപകരണങ്ങൾ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Kottayam
0 min read
55

ശുചീകരണ തൊഴിലാളികൾക്കും ഹരിതകർമ്മസേന പ്രവർത്തകർക്കും സുരക്ഷാഉപകരണങ്ങൾ വിതരണം ചെയ്തു

January 8, 2024
0

കോട്ടയം: പാലാ നഗരസഭയിൽ കെ.എസ്.ഡബ്ലിയു.എം.പി. പദ്ധതി പ്രകാരം ശുചീകരണ തൊഴിലാളികൾക്കും ഹരിതകർമ്മസേന പ്രവർത്തകർക്കും സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്തു. 1.52 ലക്ഷം രൂപ ചെലവിൽ 46 പേർക്കാണ് മാസ്‌ക്, കൈയുറകൾ, കുട എന്നീ ഉപകരണങ്ങൾ വിതരണം ചെയ്തത്. നഗരസഭ ഓഫീസിൽ നടന്ന വിതരണോദ്ഘാടം നഗരസഭാധ്യക്ഷ ജോസിൻ ബിനോ നിർവഹിച്ചു. ആരോഗ്യകാര്യ സ്ഥിരംസമിതിയംഗം ഷാജു വി. തുരുത്തൻ, നഗരസഭാംഗങ്ങളായ സതി ശശികുമാർ, ആർ. സന്ധ്യ, ജോസ് ജെ. ചീരാംകുഴിയിൽ, നഗരസഭാ സെക്രട്ടറി

Continue Reading
പാലമ്പ്ര അസംപ്ഷൻ ഹൈസ്‌കൂളിൽ ഭിന്നശേഷി സൗഹൃദ ശുചിമുറി കെട്ടിടം
Kerala Kerala Mex Kerala mx Kottayam
0 min read
47

പാലമ്പ്ര അസംപ്ഷൻ ഹൈസ്‌കൂളിൽ ഭിന്നശേഷി സൗഹൃദ ശുചിമുറി കെട്ടിടം

January 8, 2024
0

കോട്ടയം: പാറത്തോട് ഗ്രാമപഞ്ചായത്തിലെ പാലമ്പ്ര അസംപ്ഷൻ ഹൈസ്‌കൂളിൽ നിർമിച്ച ഭിന്നശേഷി സൗഹൃദ ശുചിമുറി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് 426 ചതുരശ്ര അടി കെട്ടിടം പണിതത്. രണ്ടു ശുചിമുറികളാണുള്ളത്. ചടങ്ങിൽ പഞ്ചായത്തംഗം സിന്ധു മോഹൻ, സ്‌കൂൾ മാനേജർ ഫാ. ജിയോ കണ്ണംകുളം, പ്രധാനാധ്യാപകൻ ഷിനോജ് ജോസഫ്, പി.ടി.എ. പ്രസിഡന്റ് സിജോ മോളോ പറമ്പിൽ എന്നിവർ പങ്കെടുത്തു.

Continue Reading
ഭിന്നശേഷി കുട്ടികൾക്കായി കലോത്സവം സംഘടിപ്പിച്ച് വെളിയന്നൂർ ഗ്രാമപഞ്ചായത്ത്
Kerala Kerala Mex Kerala mx Kottayam
1 min read
48

ഭിന്നശേഷി കുട്ടികൾക്കായി കലോത്സവം സംഘടിപ്പിച്ച് വെളിയന്നൂർ ഗ്രാമപഞ്ചായത്ത്

January 8, 2024
0

കോട്ടയം: വെളിയന്നൂർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കുട്ടികളുടെ കലാ-കായികമേള സംഘടിപ്പിച്ചു. കലോൽസവ ഉദ്ഘാടനം ഗായിക വൈക്കം വിജയലക്ഷ്മി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരായ 30 കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. നാടോടി നൃത്തം, പ്രച്ഛന്നവേഷം, നാടൻ പാട്ട് എന്നിങ്ങനെ കുട്ടികൾക്ക് വേണ്ടി വിവിധ കലാകായിക പരിപാടികൾ സംഘടിപ്പിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

Continue Reading
മകരവിളക്ക്: എരുമേലിയിൽ മദ്യനിരോധനം
Kerala Kerala Mex Kerala mx Kottayam
1 min read
38

മകരവിളക്ക്: എരുമേലിയിൽ മദ്യനിരോധനം

January 8, 2024
0

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള എരുമേലി പേട്ടകെട്ട് ഉത്സവവും ചന്ദനക്കുടവും പ്രമാണിച്ച് ജനുവരി 11, 12 തീയതികളിൽ എരുമേലി ഗ്രാമപഞ്ചായത്തിൽ മദ്യനിരോധനം ഏർപ്പെടുത്തി. ഇക്കാലയളവിൽ മദ്യഷോപ്പുകളും മദ്യശാലകളും അടച്ചിടണം. മദ്യം, മറ്റു ലഹരിപദാർത്ഥങ്ങൾ എന്നിവയുടെ വിൽപ്പനയും വിതരണവും നിരോധിച്ചിട്ടുണ്ട്. അനധികൃത മദ്യ-ലഹരിവസ്തുക്കളുടെ വിൽപ്പന തടയാൻ എക്‌സൈസ്, പൊലീസ് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ നേതൃത്വത്തില്‍

Continue Reading
വെള്ളുത്തുരുത്തി സർക്കാർ യു.പി. സ്‌കൂളിന് പുതിയ വാഹനം എത്തി
Kerala Kerala Mex Kerala mx Kottayam
1 min read
125

വെള്ളുത്തുരുത്തി സർക്കാർ യു.പി. സ്‌കൂളിന് പുതിയ വാഹനം എത്തി

January 8, 2024
0

കോട്ടയം വെള്ളുത്തുരുത്തി സർക്കാർ യു.പി. സ്‌കൂളിൽ പുതുതായി വാങ്ങിയ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് അധ്യക്ഷനായി. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 15.27 ലക്ഷം രൂപ ചെലവഴിച്ചാണ് വാഹനം വാങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ജീന ജേക്കബ്,

Continue Reading