Your Image Description Your Image Description

കോട്ടയം: അകലക്കുന്നം ഗ്രാമപഞ്ചായത്തിൽ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാറിൽ പ്രസിഡന്റ് സിന്ധു അനിൽകുമാർ കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു. സംസ്ഥാനതലത്തിൽ 70 വയസിനു മുകളിലുള്ളവരുടെ അത്ലറ്റിക്‌സ് മത്സരത്തിൽ സ്വർണം നേടിയ ലൂക്കോസ് മാത്യുവിന് പദ്ധതിരേഖ കൈമാറി. ഗ്രാമപഞ്ചായത്ത് വൈസപ്രസിഡന്റ് ബെന്നി വടക്കേടം ചടങ്ങിൽ അധ്യക്ഷനായി.

വിവിധ നൂതനപദ്ധതികൾക്ക് മുൻഗണന കൊടുത്താണ് കരട് പദ്ധതി രേഖ തയാറാക്കിയത്. കുട്ടികളുടെ മാനസിക ആരോഗ്യം, കായികശേഷി എന്നിവയ്ക്ക് മുൻഗണന നൽകി വിവിധ പദ്ധതികൾ നടപ്പാക്കും. വനിതകൾക്കായി വിവിധ പദ്ധതികൾ, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മാലിന്യ സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ പദ്ധതികളും മാതൃകാ കൃഷിഭവൻ കെട്ടിടം നിർമാണവും പൂർത്തിയാക്കുമെന്ന് പദ്ധതിരേഖയിൽ പറയുന്നു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ മാത്തുക്കുട്ടി ഞായർകുളം കരട് പദ്ധതി രേഖ വിശദീകരണം നടത്തി.

സ്ഥിരംസമിതി അധ്യക്ഷരായ ശ്രീലത ജയൻ, ജേക്കബ് തോമസ് താന്നിക്കൽ, ജാൻസി ബാബു എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ മാത്തുക്കുട്ടി ആന്റണി, സീമ പ്രകാശ്, സിജി സണ്ണി, ഷാന്റി ബാബു ജോർജ് തോമസ്, ടെസി രാജു, രാജശേഖരൻ നായർ, കെ.കെ. രഘു, ജീന ജോയ്, പഞ്ചായത്ത് സെക്രട്ടറി മിനി മുരളീധരൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *