പ്രതികൂല കാലാവസ്ഥ  കരിപ്പൂരിൽ  വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
Kerala Kerala Mex Kerala mx Malappuram
0 min read
39

പ്രതികൂല കാലാവസ്ഥ കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

May 14, 2024
0

മലപ്പുറം : പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വരേണ്ടിരുന്ന 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിലേക്കാണ് വഴി തിരിച്ചുവിട്ടത്. കരിപ്പൂരിൽനിന്നുള്ള ദോഹ, ബഹ്റൈൻ വിമാനങ്ങളും ഇതുവരെ പുറപ്പെട്ടിട്ടില്ല. കനത്ത മഴയും മൂടൽമഞ്ഞും ആയതിനാലാണ് വിമാന​ഗതാ​ഗതം തടസപ്പെടുന്നത്.

Continue Reading
പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
41

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

May 14, 2024
0

മലപ്പുറം: തിരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുറത്തൂർ സ്വദേശി കുഞ്ഞിമ്മ (68) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് പാമ്പുകടിയേറ്റത്. വീടിനോട് ചേര്‍ന്നുള്ള ഭാഗത്ത് വച്ച് അണലിയാണ് ഇവരെ കടിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

Continue Reading
പൊന്നാനി ബോട്ടപകടം; കപ്പലിലെ ജീവനക്കാരെ ഇന്ന് ചോദ്യം ചെയ്യും, കോസ്റ്റൽ പൊലീസ്
Kerala Kerala Mex Kerala mx Malappuram
1 min read
28

പൊന്നാനി ബോട്ടപകടം; കപ്പലിലെ ജീവനക്കാരെ ഇന്ന് ചോദ്യം ചെയ്യും, കോസ്റ്റൽ പൊലീസ്

May 14, 2024
0

മലപ്പുറം: പൊന്നാനിയിൽ കടലിൽ കപ്പൽ ബോട്ടിലിടിച്ച് രണ്ട് പേർ മരിച്ച അപകടത്തിൽ അന്വേഷണം തുടങ്ങി കോസ്റ്റൽ പൊലീസ്. ബോട്ടിൽ ഇടിച്ച കപ്പലിലെ ജീവനക്കാരെ ഇന്ന് ചോദ്യം ചെയ്യും. കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്ത കപ്പൽ ഇന്നലെ വൈകിട്ടോടെ ഫോർട്ട് കൊച്ചി തീരത്ത് എത്തിച്ചിരുന്നു. ഫോറൻസിക് സംഘവും ഇന്ന് കപ്പലിൽ പരിശോധന നടത്തും. വില്ലിംഗ്ടൺ ഐലൻഡിലെ Q10 ടെർമിനലിലാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. അലക്ഷ്യമായി കപ്പൽ ഓടിച്ചതിനും മരണത്തിന് ഇടയാക്കിയതിനുമാണ് കപ്പലിലെ ജീവനക്കാർക്കെതിരെ കേസ്.

Continue Reading
ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പിന് വ്യാ​ജ സിം ​കാ​ർ​ഡു​ക​ൾ; വ്യാ​പ​ക ഉപയോ​ഗം പെരുകുന്നുവെന്ന് പൊ​ലീ​സ്
Kerala Kerala Mex Kerala mx Malappuram
1 min read
28

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പിന് വ്യാ​ജ സിം ​കാ​ർ​ഡു​ക​ൾ; വ്യാ​പ​ക ഉപയോ​ഗം പെരുകുന്നുവെന്ന് പൊ​ലീ​സ്

May 14, 2024
0

മ​ല​പ്പു​റം: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ വ്യാ​പ​ക​മാ​യി വ്യാ​ജ സിം ​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി പൊ​ലീ​സ്. അ​ടു​ത്തി​ടെ റി​പ്പോ​ർ​ട്ട്​ ചെ​യ്ത കേ​സു​ക​ളു​ടെ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പൊ​ലീ​സ്​ വ്യാ​ജ സിം ​കാ​ർ​ഡു​ക​ളെ​ക്കു​റി​ച്ചു​ള്ള ത​ട്ടി​പ്പു​ക​ൾ പെ​രു​കു​ന്ന​താ​യി വ്യ​ക്ത​മാ​ക്കു​ന്ന​ത്. വേ​ങ്ങ​ര സ്വ​ദേ​ശി​യു​ടെ ഒ​രു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത പ​രാ​തി​യി​ൽ മ​ല​പ്പു​റം സൈ​ബ​ർ സെ​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന്​ അ​റ​സ്റ്റി​ലാ​യ പ്ര​തി​യി​ൽ​നി​ന്ന്​ 40,000ത്തോ​ളം സിം ​കാ​ർ​ഡു​ക​ളാ​ണ്​ പി​ടി​​ച്ചെ​ടു​ത്ത​ത്. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നാ​ണ്​ ഇ​ത്ത​രം സിം ​കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​തെ​ങ്കി​ലും കേ​ര​ള​മ​ട​ക്കം രാ​ജ്യ​മെ​മ്പാ​ടും സ​മാ​ന​രീ​തി​യി​ൽ വ്യാ​ജ

Continue Reading
പൊന്നാനിയിൽ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടം; കപ്പൽ കസ്റ്റഡിയിലെടുത്ത് കോസ്റ്റൽ പൊലീസ്
Kerala Kerala Mex Kerala mx Malappuram
1 min read
29

പൊന്നാനിയിൽ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടം; കപ്പൽ കസ്റ്റഡിയിലെടുത്ത് കോസ്റ്റൽ പൊലീസ്

May 13, 2024
0

മലപ്പുറം: പൊന്നാനിയിൽ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ ബോട്ടിൽ ഇടിച്ച കപ്പൽ കസ്റ്റഡിയിലെടുത്തു. യുവരാജ് സാഗർ എന്ന കപ്പൽ ആണ് കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത കപ്പൽ ഫോർട്ട്‌ കൊച്ചി തീരത്തു വൈകീട്ട് എത്തിക്കും. കോസ്റ്റൽ പൊലീസിന്റെതാണ് നടപടി. അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചിരുന്നു. അതേസമയം, കപ്പൽ ജീവനക്കാർക്കെതിരെ കേസെടുത്തു. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചതിനെ തുടർന്ന് 6 തൊഴിലാളികൾ കടലിൽ പെട്ടുപോയിരുന്നു. ഇവരിൽ 4 പേരെ

Continue Reading
മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗ വ്യാപനം; ജാഗ്രത നിർദ്ദേശവുമായി ഡിഎംഒ
Kerala Kerala Mex Kerala mx Malappuram
1 min read
24

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗ വ്യാപനം; ജാഗ്രത നിർദ്ദേശവുമായി ഡിഎംഒ

May 13, 2024
0

മലപ്പുറം: മലപ്പുറത്തു ഹെപ്പറ്റൈറ്റിസ് രോഗ വ്യാപനം കുറഞ്ഞെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക. ചാലിയാറിൽ നടന്ന അവലോകന യോഗത്തിനുശേഷം ആയിരുന്നു പ്രതികരണം. ചെറുപ്പക്കാർ മരിച്ചത് ആശങ്കാവഹമായ കാര്യമാണ്. ജില്ലയിൽ കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ജനങ്ങൾ തയ്യാറാവണമെന്നും ഡിഎംഒ പറഞ്ഞു. രോഗിയുമായി ബന്ധപ്പെടുന്നതിൽ കോവിഡ് കാലത്തെ പോലെ ജാഗ്രത വേണമെന്ന്ജാഗ്രത ഡിഎംഒ മുന്നറിയിപ്പ് നൽകി. ജില്ലയിൽ 4000 ത്തിനടുത്ത് കേസുകൾ

Continue Reading
സോളിഡാരിറ്റി സ്ഥാപക ദിനം
Kerala Kerala Mex Kerala mx Malappuram
1 min read
34

സോളിഡാരിറ്റി സ്ഥാപക ദിനം

May 13, 2024
0

മക്കരപ്പറമ്പ : ‘അഭിമാന സാക്ഷ്യത്തിന്റെ 21 വർഷങ്ങൾ’ മെയ് 13 സോളിഡാരിറ്റി സ്ഥാപക ദിനത്തോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. വടക്കാങ്ങരയിൽ ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ പതാക ഉയർത്തി. കടുങ്ങൂത്ത് മുൻ ഏരിയ സെക്രട്ടറി ഇഹ്സാൻ സി.എച്ച്, മുഞ്ഞക്കുളത്ത് യൂനിറ്റ് പ്രസിഡന്റ് അബ്ദുറഹ്മാൻ എന്നിവർ പതാക ഉയർത്തി. സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ ആക്ടിംഗ് പ്രസിഡന്റ് അംജദ് നസീഫ്, സെക്രട്ടറി സി.എച്ച് അഷ്റഫ്, സമീഹ് സി.എച്ച്, സമീദ് സി.എച്ച്,

Continue Reading
കനത്ത മഴ : കുണ്ടുച്ചിറ പാലത്തിന്റെ അപ്രോച്ച് റോഡിൽ കുഴിയും വിള്ളലും
Kerala Kerala Mex Kerala mx Malappuram
1 min read
37

കനത്ത മഴ : കുണ്ടുച്ചിറ പാലത്തിന്റെ അപ്രോച്ച് റോഡിൽ കുഴിയും വിള്ളലും

May 13, 2024
0

പെരുമ്പടപ്പ് : പാലപ്പെട്ടി കുണ്ടുച്ചിറ പാലത്തിന്റെ അപ്രോച്ച് റോഡിൽ കുഴിയും വിള്ളലും രൂപപ്പെട്ടു .പുത്തൻപള്ളിയെയും പാലപ്പെട്ടിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിലാണ് മഴ കാരണം വാഹനങ്ങൾ അപകടത്തിലാകുന്ന തരത്തിലുള്ള ഗർത്തവും വിള്ളലും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റോഡിന്റെ അടിയിലെ മണ്ണ് ഒലിച്ചു പോയതിനെത്തുടർന്നാണ് റോഡിൽ ഗർത്തം രൂപപ്പെടാൻ കാരണം. റോഡിന്റെ സൈഡിലൂടെ വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത തരത്തിലാണ് വിള്ളൽ രൂപപ്പെട്ടിരുന്നത്        

Continue Reading
രണ്ടാഴ്‌ചയ്ക്കിടെ കിണറ്റിൽ വീണ് 3 അപകടങ്ങൾ
Kerala Kerala Mex Kerala mx Malappuram
1 min read
32

രണ്ടാഴ്‌ചയ്ക്കിടെ കിണറ്റിൽ വീണ് 3 അപകടങ്ങൾ

May 12, 2024
0

പെരിന്തൽമണ്ണ : രണ്ടാഴ്‌ചയ്‌ക്കിടെ പെരിന്തൽമണ്ണയിലും സമീപ പ്രദേശങ്ങളിലുമായി അശ്രദ്ധമായി കിണറ്റിലിറങ്ങിയതുമായി ബന്ധപ്പെട്ട് 3 അപകടങ്ങൾ. മറ്റ് രണ്ടിടങ്ങളിലും നടന്ന അപകടത്തിൽ പെരിന്തൽമണ്ണയിലെ അഗ്നിരക്ഷാ പ്രവർത്തകർ ചേർന്ന് രക്ഷപ്പെടുത്തി . കഴിഞ്ഞ ദീവസങ്ങളിൽ അമ്മിനിക്കാട് ആണ് വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ടുപേർ തിരിച്ചു കയറാൻ സാധിക്കാതെ കുടുങ്ങി പോയത് .ഓക്‌സിജന്റെ കുറവാണ് രണ്ടിടത്തും പ്രശ്നമുണ്ടാകാൻ കാരണം . 3 സംഭവങ്ങളിലും സുരക്ഷാ കയർ ബന്ധിക്കാതിരുന്നതാണ് കാരണം . തേക്കിൻകോട്ടെ അപകടത്തിൽ മരിച്ചയാൾ കിണറ്റിലിറങ്ങുമ്പോൾ

Continue Reading
അധിക ബാച്ചുകള്‍ അനുവദിക്കുക; പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ മലപ്പുറത്ത് സമരം ചെയ്യും; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
Kerala Kerala Mex Kerala mx Malappuram
1 min read
23

അധിക ബാച്ചുകള്‍ അനുവദിക്കുക; പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ മലപ്പുറത്ത് സമരം ചെയ്യും; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

May 12, 2024
0

മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ മലപ്പുറത്ത് സമരമെന്ന സൂചന നല്‍കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അധിക ബാച്ചുകള്‍ അനുവദിക്കുക എന്ന ആവശ്യം തന്നെയാണ് ഇവര്‍ മുന്നില്‍ വയ്ക്കുന്നത്. വിജയശതമാനത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് ഉപരിപഠനത്തിന് സാധ്യത ഒരുങ്ങുന്നില്ല, അതിന് ബാച്ചുകള്‍ അനുവദിക്കുകയെന്നത് തന്നെയാണ് പരിഹാരം, യുഡിഎഫ് ഭരിച്ചിരുന്നപ്പോള്‍ ബാച്ചുകള്‍ അനുവദിച്ചിരുന്നു, ഇപ്പോള്‍ സര്‍ക്കാര്‍ സത്വരമായി ഇടപെട്ടുകൊണ്ട് പരിഹാരം കാണണം, ബാച്ചുകള്‍ അനുവദിക്കുക എന്നത്

Continue Reading