പോക്സോ കേസിൽ പ്രതിക്ക് 30 വ​ര്‍​ഷം തടവ്
Crime Kerala Kerala Mex Kerala mx
1 min read
44

പോക്സോ കേസിൽ പ്രതിക്ക് 30 വ​ര്‍​ഷം തടവ്

December 29, 2023
0

പ്രാ​യ പൂ​ര്‍​ത്തി ആ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പി​ടി​പ്പി​ച്ച കേസിൽ പ്രതിക്ക് 30 വ​ര്‍​ഷം ത​ട​വി​നും 185000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പോ​ക്‌​സോ കേസിൽ ശി​ക്ഷ വി​ധി​ച്ച​ത് നെ​യ്യാ​റ്റി​ന്‍​ക​ര അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് കെ ​വി​ദ്യാ​ധ​ര​ന്‍ ആണ് കോ​ട​തി ശി​ക്ഷി​ച്ച​ത് പ്ര​തി​യാ​യ ചെ​ങ്ക​ല്‍ അ​റ​യ്യൂ​ര്‍ സ്വ​ദേ​ശി വി​ല്‍​സ​ണ്‍ (52) നെ​യാ​ണ് . കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത് 2017 ലാ​ണ്. പ്ര​തി പെ​ൺ​കു​ട്ടി​യോ​ട് പ​ല ദി​വ​സ​ങ്ങ​ളി​ൽ ഉ​പ​ദ്ര​വം ന​ട​ത്തി​യ​താ​യാ​ണ് കേ​സ്.

Continue Reading
വാളയാറിൽ 75 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
Crime Kerala Kerala Mex Kerala mx
0 min read
61

വാളയാറിൽ 75 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

December 28, 2023
0

പാലക്കാട്: വാളയാറിൽ 75 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ. പാലക്കാട് മുതലമട സ്വദേശി ഇർഷാദ്, അഗളി താവളം സ്വദേശി സുരേഷ്കുമാർ എന്നിവരാണ് പിടിയിലായത്. വാളയാർ പൊലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് ആന്ധ്രാപ്രദേശിലെ നിന്ന് കൊണ്ടുവരികയായിരുന്ന കഞ്ചാവുമായി  പ്രതികളെ പിടികൂടിയത്. കാറിന്റെ ഡിക്കിയിലും, സീറ്റിലും തയ്യാറാക്കിയ പ്രത്യേക അറയിൽ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്. പാലക്കാട് കേന്ദ്രീകരിച്ച് വിൽപ്പന നടത്താനാണ് ലഹരി എത്തിച്ചതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി.

Continue Reading
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമണം; യുവാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
0 min read
60

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമണം; യുവാവ് അറസ്റ്റിൽ

December 28, 2023
0

തിരുവനന്തപുരം: വർക്കലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി പൊലീസ്. നിരവധി കേസുകളിൽ പ്രതിയായ വർക്കല വെട്ടൂർ സ്വദേശി അനസ് (35) ആണ് അറസ്റ്റിലായത്. വീട്ടിൽ അതിക്രമിച്ച് കയറി 58 കാരിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ അനസിനെ വർക്കല പൊലീസ് പിടികൂടിയത്. കേസിന് ആസ്പദമായ സംഭവം നടക്കുന്നത് ഡിസംബർ 26 ന് രാത്രി ആണ് . തനിച്ച്  താമസിക്കുന്ന 58കാരിയുടെ വീട്ടിൽ രാത്രി അതിക്രമിച്ചു

Continue Reading
കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട; 52 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
60

കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട; 52 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

December 28, 2023
0

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട. സംഭവത്തിൽ കാസർഗോഡ് സ്വദേശികളായ അബൂബക്കർ സിദ്ദിഖ് (39), മുഹമ്മദ് ഫൈസൽ (36), എന്നിവർ പിടിയിലായി. കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി ബെംഗളൂരുവിൽ നിന്നും കാറിൽ രഹസ്യ അറകളിലായി കടത്തിക്കൊണ്ടുവന്ന 51.9 കിലോഗ്രാം കഞ്ചാവാണ് പൊലീസ് ഇവരിൽ നിന്ന് പിടികൂടിയത്. കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനുജ് പൈവാൾ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസും ആന്റി നാർക്കോട്ടിക് അസിസ്റ്റന്റ്

Continue Reading
നാ​ലും ഏ​ഴും വ​യ​സാ​യ പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി; 88- കാരൻ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
64

നാ​ലും ഏ​ഴും വ​യ​സാ​യ പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി; 88- കാരൻ അറസ്റ്റിൽ

December 28, 2023
0

തി​രു​വ​ന​ന്ത​പു​രം: നാ​ലും ഏ​ഴും വ​യ​സാ​യ പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കിയ​ കേ​സി​ല്‍ 88 വയസുകാ​ര​ന്‍ അ​റ​സ്റ്റി​ൽ. വ​ര്‍​ക്ക​ല സ്വ​ദേ​ശി വാ​സു​ദേ​വ​നെ​യാ​ണ് പോ​ക്‌​സോ കേ​സ് ചു​മ​ത്തി അ​യി​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ട്ടി​ക​ള്‍​ക്ക് ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​ര്‍ തി​ര​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നെ​യും ചൈ​ല്‍​ഡ് ലൈ​നി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
നാ​ലും ഏ​ഴും വ​യ​സാ​യ പെ​ണ്‍​കു​ട്ടി​ക​ളെ​ പീഡിപ്പിച്ച കേസിൽ 88 കാ​ര​ന്‍ അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx
1 min read
39

നാ​ലും ഏ​ഴും വ​യ​സാ​യ പെ​ണ്‍​കു​ട്ടി​ക​ളെ​ പീഡിപ്പിച്ച കേസിൽ 88 കാ​ര​ന്‍ അ​റ​സ്റ്റി​ൽ

December 28, 2023
0

പീഡന കേസിൽ 88 കാ​ര​ന്‍ അ​റ​സ്റ്റി​ൽ. വ​ര്‍​ക്ക​ല സ്വ​ദേ​ശി വാ​സു​ദേ​വ​നെ​യാ​ണ് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അറസ്റ്റ് ചെയ്തത്. അ​യി​രൂ​ർ പോ​ലീ​സ് പോ​ക്‌​സോ കേ​സ് ചു​മ​ത്തിയാണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത് നാ​ലും ഏ​ഴും വ​യ​സാ​യ പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് . അ​ധ്യാ​പ​ക​ര്‍ കു​ട്ടി​ക​ള്‍​ക്ക് ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് തി​ര​ക്കി​യ​പ്പോ​ഴാ​ണ് സംഭവം പുറത്തറിയുന്നത്. പിന്നീട് സ്‌കൂൾ അധികൃതർ പോലീസിനെയും ചൈ​ല്‍​ഡ് ലൈ​നി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
ചായ ചോദിച്ച ഭർത്താവിന്റെ കണ്ണിൽ യുവതി കത്രിക കൊണ്ട് കുത്തി
Crime Kerala Kerala Mex Kerala mx
0 min read
70

ചായ ചോദിച്ച ഭർത്താവിന്റെ കണ്ണിൽ യുവതി കത്രിക കൊണ്ട് കുത്തി

December 28, 2023
0

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ഒരു കപ്പ് ചായ ചോദിച്ചതിന് ഭർത്താവിന്റെ കണ്ണിൽ യുവതി കത്രിക കൊണ്ട് കുത്തി. തുടർന്ന് ഭർത്താവിനെ ചോരവാർന്ന നിലയിൽ ഉപേക്ഷിച്ച് പോലീസിനെ വെട്ടിച്ച് യുവതി ഓടി രക്ഷപ്പെട്ടു. മൂന്ന് വർഷം മുമ്പാണ് അങ്കിത് യുവതിയെ വിവാഹം കഴിച്ചത്. എന്നിരുന്നാലും, കുറച്ച് സമയത്തിന് ശേഷം, ദമ്പതികൾ വീട്ടിലെ പ്രശ്‌നങ്ങളെ ചൊല്ലി പതിവായി വഴക്കുണ്ടാക്കാൻ തുടങ്ങി. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് അങ്കിതിന്റെ ഭാര്യ അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ ആക്രമണത്തിന്

Continue Reading
ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
Crime Kerala Kerala Mex Kerala mx
0 min read
68

ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

December 28, 2023
0

വ്യാഴാഴ്ച ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. ഭാര്യ ശാരിയെ (36) കൊലപ്പെടുത്തിയ കേസിൽ ചോറ്റാനിക്കര സ്വദേശി ഷൈജു (37) ആണ് അറസ്റ്റിലായത്. ശാരി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രതി ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ, പിന്നീട് നടത്തിയ പരിശോധനയിലും വൈദ്യപരിശോധനയിലും കൊലപാതകമാണെന്ന് വ്യക്തമായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 5.30 നും 6.00 നും ഇടയിലാണ് സംഭവം. ഭാര്യയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി ഭർത്താവ്

Continue Reading
തിരുവനന്തപുരത്ത്  ഹോട്ടലിൽ മോഷണം : പണവും മാംസവും ശീതളപാനീയങ്ങളുമായി  മോഷ്ടിച്ചു
Crime Kerala Kerala Mex Kerala mx
0 min read
40

തിരുവനന്തപുരത്ത് ഹോട്ടലിൽ മോഷണം : പണവും മാംസവും ശീതളപാനീയങ്ങളുമായി മോഷ്ടിച്ചു

December 28, 2023
0

കന്യാകുളങ്ങരയിലെ ഹോട്ടലിൽ ബുധനാഴ്ച രാത്രി വൈകി മോഷണം. 6000 രൂപയും ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഇറച്ചിയും പത്ത് കുപ്പി ശീതളപാനീയങ്ങളും അജ്ഞാതൻ കൈക്കലാക്കിയെന്നാണ് റിപ്പോർട്ട്. രാവിലെ ഹോട്ടലുടമ കട തുറക്കാനെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഹോട്ടലിന്റെ അടുക്കളയിൽ നിന്ന് കത്തി ഉപയോഗിച്ചാണ് കള്ളൻ സേഫും അലമാരയും തുറന്നതെന്നാണ് റിപ്പോർട്ട്. വെഞ്ഞാറമ്മൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading
ചോറ്റാനിക്കരയിൽ ഭാര്യയെ അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് കൊലപ്പെടുത്തി
Crime Kerala Kerala Mex Kerala mx
0 min read
58

ചോറ്റാനിക്കരയിൽ ഭാര്യയെ അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് കൊലപ്പെടുത്തി

December 28, 2023
0

ബുധനാഴ്ച രാത്രി ചോറ്റാനിക്കരയിൽ ഭാര്യയെ അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. റൂറൽ എസ്പി വൈഭവ് സക്‌സേന, പുത്തൻകുരിശ് ഡിവൈഎസ്പി ടിബി വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതി എരുവേലിയിലെ പാണക്കാട്ട് ഷൈജുവിനെ (37) കസ്റ്റഡിയിലെടുത്തത്. ക്രിസ്മസ് ദിനത്തിൽ രാത്രി 10.30 ഓടെ ഷൈജു തന്റെ ഭാര്യ ശാരിയെ (37) സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു, അവൾ ബോധരഹിതയായി വീണുവെന്ന് പറഞ്ഞു. ഇവരുടെ മരണം

Continue Reading