‘ഒരു ആധാർ നമ്പറും റദ്ദാക്കിയിട്ടില്ല’; പരാതിയുണ്ടോ? ചെയ്യേണ്ടത് ഇതെന്ന് യുഐഡിഎഐ
Kerala Kerala Mex Kerala mx National
1 min read
115

‘ഒരു ആധാർ നമ്പറും റദ്ദാക്കിയിട്ടില്ല’; പരാതിയുണ്ടോ? ചെയ്യേണ്ടത് ഇതെന്ന് യുഐഡിഎഐ

February 20, 2024
0

ആധാർ ഡാറ്റാബേസ് അപ്‌ഡേറ്റ് ചെയ്യുന്നതിനായി ആധാർ നമ്പർ ഉടമകൾക്ക് കാലാകാലങ്ങളിൽ അറിയിപ്പുകൾ നൽകാറുണ്ടെങ്കിലും ഒരു നമ്പറും റദ്ദാക്കിയിട്ടില്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിവിധ സാമൂഹ്യക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നത് തടയാൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ജനങ്ങളുടെ ആധാർ കാർഡുകൾ നിർജ്ജീവമാക്കിയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചിരുന്നു. ആരോപണത്തിന് പിന്നാലെയാണ് യുഐഡിഎഐയുടെ പ്രസ്താവന. ഡാറ്റാബേസ് അപ്‌ഡേറ്റ് ചെയ്യുമ്പോൾ ആധാർ

Continue Reading
വധുവിന്റെ കാൽതൊട്ട് വന്ദിച്ച് വരൻ, കയ്യടിച്ച് കുടുംബം, വിമർശിച്ചവര്‍ക്ക് ചുട്ട മറുപടി
Kerala Kerala Mex Kerala mx National
1 min read
43

വധുവിന്റെ കാൽതൊട്ട് വന്ദിച്ച് വരൻ, കയ്യടിച്ച് കുടുംബം, വിമർശിച്ചവര്‍ക്ക് ചുട്ട മറുപടി

February 20, 2024
0

ലോകത്തിലെല്ലായിടത്തും പലപ്പോഴും വിവാഹച്ചടങ്ങുകൾ പോലും പുരുഷാധിപത്യത്തെ അനുസ്മരിപ്പിക്കും വിധത്തിലുള്ളതാണ്. പല സ്ത്രീവിരുദ്ധ ചടങ്ങുകളും വിവാഹങ്ങളിൽ നടക്കാറുണ്ട്. അതിലൊന്നാണ് വധു വരന്റെ കാൽ തൊട്ട് വന്ദിക്കുക എന്നത്. ഇന്ത്യയിൽ പലയിടത്തും ഇത് നടന്നു കാണാറുണ്ട്. എന്നാൽ, അതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഗുവാഹത്തിയിൽ നിന്നുള്ളൊരു യുവാവിന്റെയും യുവതിയുടേയും വിവാഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മൂന്ന് മില്ല്യണിലധികം ആളുകൾ ഈ വീഡിയോ

Continue Reading
അത്യാഡംബര വാഹന പ്രേമിയായ കിമ്മിന് പുടിന്‍റെ സ്നേഹസമ്മാനം; കിടിലൻ ഓറസ് കാർ കൈമാറി
Kerala Kerala Mex Kerala mx National
1 min read
57

അത്യാഡംബര വാഹന പ്രേമിയായ കിമ്മിന് പുടിന്‍റെ സ്നേഹസമ്മാനം; കിടിലൻ ഓറസ് കാർ കൈമാറി

February 20, 2024
0

മോസ്കോ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ സ്നേഹസമ്മാനം. വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കാന്‍ ഒരു കാർ ആണ് പുടിൻ കിമ്മിന് സമ്മാനമായി നല്‍കിയത്. ഓറസ് കാറാണ് സമ്മാനിച്ചതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് റഷ്യയുടെ ആർഐഎ സ്റ്റേറ്റ് ന്യൂസ് ഏജൻസിയോട് പറഞ്ഞു. റഷ്യൻ നിർമ്മിത കാർ ഫെബ്രുവരി 18 ന് കിമ്മിന്‍റെ സഹായികൾക്ക് കൈമാറിയതായി ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കൊറിയൻ

Continue Reading
നിങ്ങളുടെ പല്ലുകളിൽ കാണുന്ന ഈ മാറ്റങ്ങള്‍ വായിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങളാകാം…
Health Kerala Kerala Mex Kerala mx
1 min read
29

നിങ്ങളുടെ പല്ലുകളിൽ കാണുന്ന ഈ മാറ്റങ്ങള്‍ വായിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങളാകാം…

February 20, 2024
0

ഇന്ത്യയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളില്‍ മൂന്നാമതാണ് ഓറല്‍ ക്യാന്‍സര്‍ അഥവാ വായിലെ ക്യാന്‍സര്‍. അമിത പുകവലി, പുകയില ഉത്പ്പന്നങ്ങളുടെ അമിത ഉപയോഗം, മദ്യപാനം തുടങ്ങിയവയൊക്കെ ഓറല്‍ ക്യാന്‍സറിന്‍റെ സാധ്യതകളെ കൂട്ടാം. വായ്‌ വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ചുണ്ടുകള്‍, അന്നനാളം, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളെയും ഇത് മൂലം ക്യാന്‍സര്‍ ബാധിക്കാം. വായിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ പല്ലുകളില്‍ പോലും കാണാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പല്ലുകൾക്കും മോണകൾക്കും ചുറ്റും കാണപ്പെടുന്ന അണുബാധ, അസഹനീയമായ

Continue Reading
കാട്ടാന ആക്രമണം:കർണാടകയിലെ സാധാരണക്കാരുടെ നികുതിപ്പണം കേരളത്തിലെ ഒരാൾക്ക് നൽകുന്നത് അനുവദിക്കില്ലെന്ന് ബിജെപി
Kerala Kerala Mex Kerala mx National
1 min read
57

കാട്ടാന ആക്രമണം:കർണാടകയിലെ സാധാരണക്കാരുടെ നികുതിപ്പണം കേരളത്തിലെ ഒരാൾക്ക് നൽകുന്നത് അനുവദിക്കില്ലെന്ന് ബിജെപി

February 20, 2024
0

ബംഗലൂരു: മാനന്തവാടിയിൽ ബേലൂർ മഖ്നയെന്ന കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്‍റെ കുടുംബത്തിന് കർണാടക സർക്കാർ സഹായം പ്രഖ്യാപിച്ചതിനെതിരെ കർണാടക ബിജെപി. ക‍‍ർണാടകയിലെ സാധാരണക്കാരുടെ നികുതിപ്പണമെടുത്ത് കേരളത്തിലെ ഒരാൾക്ക് നൽകുന്നത് അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു. രാഹുൽ ഗാന്ധിയെ വീണ്ടും വയനാട്ടിൽ നിന്ന് മത്സരിപ്പിച്ച് ജയിപ്പിക്കാൻ വേണ്ടിയാണ് കർണാടക സർക്കാർ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയലാഭത്തിന് വേണ്ടി നൽകിയ പണത്തിന്‍റെ ബാധ്യത കർണാടകത്തിലെ ജനങ്ങളുടെ

Continue Reading
ഹെൽമറ്റ് ധരിച്ചില്ല, യുവാവിനെ ഫുട്പാത്തിലിട്ട് മർദ്ദിച്ച് പൊലീസുകാർ, നടപടി
Kerala Kerala Mex Kerala mx National
0 min read
40

ഹെൽമറ്റ് ധരിച്ചില്ല, യുവാവിനെ ഫുട്പാത്തിലിട്ട് മർദ്ദിച്ച് പൊലീസുകാർ, നടപടി

February 20, 2024
0

ചെന്നൈ: ഹെൽമറ്റ് ധരിക്കാതെ ബൈക്കിലെത്തിയ യുവാവിനെ റോഡ് സൈഡിലിട്ട് തല്ലി ചതച്ച പൊലീസുകാർക്കെതിരെ നടപടി. തമിഴ്നാട്ടിലെ ചെന്നൈയിൽ ഞായറാഴ്ചയാണ് സംഭവം. കോയമേട് ഭാഗത്ത് വാഹന പരിശോധന നടത്തിയ പൊലീസുകാരാണ് ബൈക്കിലെത്തിയ യുവാവിനെ വഴിയിലിട്ട് തല്ലിച്ചതച്ചത്. എസ്ഐ ശക്തിവേലും കോൺസ്റ്റബിൾമാരായ ദിനേശും അരുളും ചേർന്നാണ് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. മദ്യപിച്ച് ഹെൽമറ്റ് പോലുമില്ലാതെ ബൈക്ക് ഓടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് പൊലീസിനെതിരെ നടപടി വരുന്നത്. പൊലീസ്

Continue Reading
‘സമാധാനം തകരും’; സന്ദേശ് ഖാലി സന്ദർശിക്കാനെത്തിയ ബൃന്ദ കാരാട്ടിനെ തടഞ്ഞ് പൊലീസ്
Kerala Kerala Mex Kerala mx National
0 min read
54

‘സമാധാനം തകരും’; സന്ദേശ് ഖാലി സന്ദർശിക്കാനെത്തിയ ബൃന്ദ കാരാട്ടിനെ തടഞ്ഞ് പൊലീസ്

February 20, 2024
0

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ സംഘർഷ മേഖലയായ സന്ദേശ് ഖാലിയിലേക്ക് പോകുന്നതിൽ നിന്ന് സിപിഐഎം നേതാവ് ബൃന്ദ കാരാട്ടിനെ തടഞ്ഞ് പൊലീസ്. സന്ദേശ് ഖാലിയിൽ താനെത്തിയാൽ അവിടെ സമാധാനം തകരാൻ ഇടയാകുമെന്ന് ഒരു ഉദ്യോ​ഗസ്ഥൻ തന്നോട് പറഞ്ഞതായി ബൃന്ദ കാരാട്ട് പറഞ്ഞു. സന്ദേശ് ഖാലിയിലേക്ക് പോകും വഴി ധമഖലി ഫെറി ഖട്ടിൽ വച്ചാണ് ബൃന്ദ കാരാട്ടിനെ പൊലീസ് തടഞ്ഞത്. സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും ചില പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഭൂമി

Continue Reading
അമിത് ഷായ്ക്കെതിരായ അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം
Kerala Kerala Mex Kerala mx National
1 min read
92

അമിത് ഷായ്ക്കെതിരായ അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം

February 20, 2024
0

അമിത് ഷാക്കെതിരായ അപകീര്‍ത്തി പരാമര്‍ശ കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. യുപിയിലെ സുൽത്താൻപുർ കോടതിയാണ് ജാമ്യം അനുവദിച്ചത്. 2018 ൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തി എന്നാരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്രയാണ് കേസ് നൽകിയത്. അമിത് ഷാ കൊലപാതകക്കേസിലെ പ്രതി എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇതിനിടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘർഷമുണ്ടാക്കി എന്ന കേസിൽ രാഹുൽ

Continue Reading
‘ലഞ്ച് ബോക്സ്’ എളുപ്പത്തിലാക്കാം, ഹെല്‍ത്തിയുമാക്കാം; ഇതാ മൂന്ന് ഐഡിയകള്‍…
Health Kerala Kerala Mex Kerala mx
1 min read
36

‘ലഞ്ച് ബോക്സ്’ എളുപ്പത്തിലാക്കാം, ഹെല്‍ത്തിയുമാക്കാം; ഇതാ മൂന്ന് ഐഡിയകള്‍…

February 20, 2024
0

ഉച്ചഭക്ഷണം കഴിക്കാതിരിക്കുന്നത് പലരുടെയും ഒരു ശീലമാണ്. എന്നാല്‍ ഉച്ചഭക്ഷണം കഴിക്കാതിരിക്കുന്നത് തുടര്‍ന്നങ്ങോട്ട് ഉന്മേഷക്കുറവും ആലസ്യവും തോന്നുന്നതിനും ചിലര്‍ക്ക് തലവേദന, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുതിനുമെല്ലാം കാരണമാകാം. കഴിയുന്നതും ബ്രേക്ക്ഫാസ്റ്റ്, ഉച്ചഭക്ഷണം (ലഞ്ച്), അത്താഴം എന്നിവയെങ്കിലും സമയത്തിന് ശീലിക്കുക. ഇങ്ങനെയൊരു ഭക്ഷണക്രമം പാലിക്കാനായാല്‍ അത് ആരോഗ്യത്തിന് തീര്‍ച്ചയായും മുതല്‍ക്കൂട്ട് ആണ്. ജോലി ചെയ്യുന്നവര്‍ ആണെങ്കിലും സ്കൂളിലോ കോളേജിലോ പോകുന്നവര്‍ ആണെങ്കിലും അവര്‍ക്ക് ഭക്ഷണം കൂടെ കരുതാനേ സാധിക്കൂ. അത് രാവിലെ തന്നെ

Continue Reading
വിവാഹത്തിന് മുൻപ് പുഞ്ചിരി സുന്ദരമാക്കാൻ ശസ്ത്രക്രിയ, 28കാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx National
1 min read
63

വിവാഹത്തിന് മുൻപ് പുഞ്ചിരി സുന്ദരമാക്കാൻ ശസ്ത്രക്രിയ, 28കാരന് ദാരുണാന്ത്യം

February 20, 2024
0

ഹൈദരാബാദ്: കല്യാണത്തിന് മുന്നോടിയായി പുഞ്ചിരി കൂടുതൽ മനോഹരമാക്കാൻ ശസ്ത്രക്രിയ നടത്തിയ യുവാവിന് ദാരുണാന്ത്യം. 28 വയസ്സുള്ള ലക്ഷ്മി നാരായണ വിഞ്ജം ആണ് മരിച്ചത്. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ എഫ്എംഎസ് ഇന്‍റർനാഷണൽ ഡെന്‍റൽ ക്ലിനിക്കിൽ ‘സ്മൈൽ ഡിസൈനിംഗ്’ ശസ്ത്രക്രിയക്കിടെയാണ് യുവാവ് മരിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 16 നാണ് സംഭവം നടന്നത്. അമിതമായി അനസ്തേഷ്യ നൽകിയതാണ് ലക്ഷ്മി നാരായണയുടെ മരണത്തിന് കാരണമെന്ന് പിതാവ് രാമുലു വിഞ്ജം

Continue Reading