ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രാ​ൾ മ​രി​ച്ചു
Kerala Kerala Mex Kerala mx
0 min read
35

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രാ​ൾ മ​രി​ച്ചു

December 27, 2023
0

കൊ​ച്ചി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഡ്രൈ​വ​ർ മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേറ്റു. ക​ർ​ണാ​ട​ക കൂ​ർ​ഗ് സ്വ​ദേ​ശി ച​ന്ദ്രു​വാ​ണ് മ​രി​ച്ച​ത്.  പെ​രു​മ്പാ​വൂ​രി​ൽ ബു​ധ​നാ​ഴ്ച പ​ക​ൽ ര​ണ്ട് മ​ണി​ക്ക് ആണ് സം​ഭ​വം. ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങും​വ​ഴി വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് വ​ഴി​യ​രി​കി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ മ​തി​ലി​ലേ​ക്കും സ​മീ​പ​ത്തെ മ​ര​ത്തി​ലേ​ക്കും ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

Continue Reading
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം വിതരണം ചെയ്തു
Kerala Kerala Mex Kerala mx
1 min read
54

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം വിതരണം ചെയ്തു

December 27, 2023
0

ആലപ്പുഴ: ചെറുതന ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു നിർവഹിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 3 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ ശോഭന, ഷാജൻ ജോർജ്, ടി. മുരളി, സ്മിതമോൾ വർഗീസ്, മായാ ദേവി, ശരത് ചന്ദ്രൻ, ശ്രീകലാ സത്യൻ, അനില, സബ് ഇൻസ്പെക്ടർ ഓഫ് ഫിഷറീസ് കൃഷ്ണ,

Continue Reading
ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx
0 min read
57

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്തു

December 27, 2023
0

ആലപ്പുഴ: ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെറുതന ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച ഹരിത കർമ്മസേന അംഗങ്ങൾ മുഖേന ഒരു മാസക്കാലം കൊണ്ട് പഞ്ചായത്തിലെ എല്ലാ വീടുകളും സ്ഥാപനങ്ങളും സർവ്വേ പൂർത്തീകരിച്ച് ക്യൂ ആർ കോഡ് പതിപ്പിക്കുന്ന വിവര ശേഖരണ പ്രവർത്തനമാണ് ആദ്യ ഘട്ടമായി നടപ്പാക്കുന്നത്. ഓരോ തവണയും ഹരിത കർമ്മ

Continue Reading
അകംബണ്ട് നിർമ്മാണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് നിർവഹിച്ചു
Kerala Kerala Mex Kerala mx
1 min read
55

അകംബണ്ട് നിർമ്മാണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് നിർവഹിച്ചു

December 27, 2023
0

ആലപ്പുഴ:കൈനകരി ഗ്രാമപഞ്ചായത്തിൽ അറുപങ്ക് പാടശേഖരത്തിന്റെ അകംബണ്ട് നിർമ്മാണം പ്രവൃത്തിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി രാജേശ്വരി നിർവഹിച്ചു. കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.സി.പ്രസാദ് അധ്യക്ഷത വഹിച്ചു. അറുപങ്ക് പാടശേഖരത്തിന്റെ പടിഞ്ഞാറേ അകംബണ്ടിൻ്റെ നിർമ്മാണമാണ് നടക്കുന്നത്.കുട്ടനാടൻ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനപദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചിലവിൽ 2-ാം വാർഡിലാണ് പുറം ബണ്ട് നിർമ്മിക്കുന്നത്.തൂമ്പുകളുടെ അകവും മടവിഴ്ച സംഭവിച്ച ബണ്ടിന്റെ അകവും കല്ല് കെട്ടി സംരക്ഷിച്ച് ബണ്ട്

Continue Reading
അട്ടപ്പാടിയില്‍ തേന്‍ സംസ്‌ക്കരണ യൂണിറ്റും ഇക്കോ ഷോപ്പും പ്രവര്‍ത്തനമാരംഭിച്ചു
Kerala Kerala Mex Kerala mx
1 min read
105

അട്ടപ്പാടിയില്‍ തേന്‍ സംസ്‌ക്കരണ യൂണിറ്റും ഇക്കോ ഷോപ്പും പ്രവര്‍ത്തനമാരംഭിച്ചു

December 27, 2023
0

പാലക്കാട്: അട്ടപ്പാടിയിലെ പ്രാക്തനഗോത്ര വിഭാഗത്തില്‍പ്പെട്ട കുറുംബരുടെ ഉത്പന്നങ്ങള്‍ക്ക് വിപണിയൊരുക്കി അട്ടപ്പാടിയില്‍ തേന്‍ സംസ്‌ക്കരണ യൂണിറ്റും ഇക്കോഷോപ്പും പ്രവര്‍ത്തനമാരംഭിച്ചു. ഐ.ടി.ഡി.പിയുടെ നേതൃത്വത്തില്‍ 16,50,000 രൂപ ചെലവഴിച്ചാണ് ചിണ്ടക്കിയില്‍ തേന്‍ സംസ്‌ക്കരണശാലയും ഗോഡൗണും സജ്ജമാക്കിയിരിക്കുന്നത്. ഒരേസമയം 100 കിലോ തേന്‍ സംസ്‌ക്കരിക്കാന്‍ സംസ്‌ക്കരണശാലയിലൂടെ കഴിയും. തേനിലെ ജലാംശം, മെഴുക് എന്നിവ മാറ്റിയാണ് സംസ്‌ക്കരണശാലയിലൂടെ തേന്‍ വിപണിയില്‍ എത്തുന്നത്. നിലവില്‍ 150 ഗ്രാം, 350 ഗ്രാം, 450 ഗ്രാം, 650 ഗ്രാം എന്നീ അളവുകളില്‍ കുപ്പിയില്‍

Continue Reading
സമുന്നതി പദ്ധതി: ബ്ലോക്ക് തല ശില്‍പശാല സംഘടിപ്പിച്ചു; പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx
1 min read
64

സമുന്നതി പദ്ധതി: ബ്ലോക്ക് തല ശില്‍പശാല സംഘടിപ്പിച്ചു; പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

December 27, 2023
0

പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്‍, കുഴല്‍മന്ദം ബ്ലോക്ക് എന്നിവയുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിഭാഗത്തിന് വേണ്ടിയുള്ള പ്രത്യേക ജീവനോപാധി പദ്ധതി സമുന്നതിയുടെ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ഏറ്റവും കൂടുതല്‍ എസ്.സി വിഭാഗക്കാരുള്ള കുഴല്‍മന്ദം ബ്ലോക്കിലാണ് സമുന്നതി പട്ടികജാതി സമഗ്ര വികസന പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്കിലെ പട്ടികജാതി വിഭാഗത്തില്‍പെട്ടവരുടെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ എല്ലാ തലത്തിലുമുള്ള ഗുണഫലങ്ങള്‍ പട്ടികജാതി വിഭാഗത്തിലെ കുടുംബങ്ങള്‍ക്ക് കൂടി ഉറപ്പാക്കല്‍, കുടുംബശ്രീ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുകയും

Continue Reading
പേഴുംകര സ്‌നേഹാരാമത്തില്‍ പരിപാലനം സജീവം
Kerala Kerala Mex Kerala mx
1 min read
66

പേഴുംകര സ്‌നേഹാരാമത്തില്‍ പരിപാലനം സജീവം

December 27, 2023
0

പാലക്കാട്: ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, നവകേരളം മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്, പാലക്കാട് നഗരസഭ, പിരായിരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പേഴുംകര പാലത്തിന്റെ വശങ്ങളില്‍ സജ്ജീകരിച്ച സ്‌നേഹാരാമത്തിന്റെ പരിപാലനം സജീവമായി തുടരുന്നു. പുതുപ്പരിയാരം ഭാഗത്ത് ചെടികള്‍ക്ക് ദിവസേന രാവിലെയും വൈകിട്ടുമായി വെള്ളം ഒഴിക്കുകയും പരിസരം പുല്ലുകള്‍ വരാതെ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതിനായി രണ്ട് ഹരിത കര്‍മ്മ സേനാംഗങ്ങളെ ചുമതലപ്പെടുത്തുകയും അവര്‍ക്ക്

Continue Reading
ജലസംരക്ഷണം: അവലോകന യോഗം ചേർന്നു
Kerala Kerala Mex Kerala mx
0 min read
55

ജലസംരക്ഷണം: അവലോകന യോഗം ചേർന്നു

December 27, 2023
0

മലപ്പുറം: കേന്ദ്ര സർക്കാരിന്റെ ജല ശക്തി അഭിയാന്റെ കീഴിൽ ജില്ലയിൽ നടക്കുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ കളക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. ഭൂ ജലവകുപ്പിലെ ഹൈഡ്രോ ജിയോളജിസ്റ്റ് എ.പി ശ്രീജിത്ത് പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിലെ സയന്റിസ്റ്റ് കുൽദീപ് ഗോപാൽ ഭർട്ടാരിയ, ജല ശക്തി അഭിയാൻ സെൻട്രൽ നോഡൽ ഓഫീസർ സുർജിത് കാർത്തികേയൻ എന്നിവർ

Continue Reading
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങളായി ബേപ്പൂരിലെ സ്ഥലങ്ങൾ മാറി: മന്ത്രി മുഹമ്മദ്‌ റിയാസ്
Kerala Kerala Mex Kerala mx
1 min read
41

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങളായി ബേപ്പൂരിലെ സ്ഥലങ്ങൾ മാറി: മന്ത്രി മുഹമ്മദ്‌ റിയാസ്

December 27, 2023
0

കോഴിക്കോട്: അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഉത്തരവാദിത്ത ടൂറിസത്തിന്റെ കേന്ദ്രങ്ങളായി ബേപ്പൂർ നിയോജകമണ്ഡലത്തിലെ പ്രദേശങ്ങളെ മാറ്റാൻ സാധിച്ചതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂർ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം മേളയും ടെക്സ്റ്റൈൽ ആർട്ട് ഫെസ്റ്റും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മേള ഒരു ടെക്സ്റ്റൈൽ ടൂർ ആയാണ് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തദ്ദേശീയരുടെ ഉപജീവനത്തിന് ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുക എന്നതാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ (ആർ. ടി)

Continue Reading
തൊട്ടിലിന്റെ തുണി കഴുത്തിൽ കുരുങ്ങി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx
0 min read
50

തൊട്ടിലിന്റെ തുണി കഴുത്തിൽ കുരുങ്ങി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

December 27, 2023
0

തൊട്ടിലിന്റെ തുണി കഴുത്തിൽ കുരുങ്ങി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. കാസർഗോഡ് കുണ്ടംകുഴിയിലാണ് സംഭവം. റഫീഖ്, സജിന ദമ്പതികളുടെ എട്ട് മാസം പ്രായമുള്ള മകൾ ഹെസ ആണ് മരിച്ചത്.

Continue Reading