‘പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല’; ചിത്രത്തിലെ ഗാനം പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx Top News
1 min read
54

‘പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല’; ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

March 23, 2025
0

ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാഫി മതിര കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല. ചിത്രത്തിലെ ഒരു ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. റാഫി മതിരയുടെ വരികള്‍ക്ക് ഫിറോസ് നാദ് ആണ് സംഗീത സംവിധാനവും ആലാപനവും. 1996-98 കാലഘട്ടത്തില്‍ കൊല്ലം ജില്ലയിലെ ഒരു റസിഡന്‍ഷ്യല്‍ പാരലല്‍ കോളേജില്‍ പ്രീഡിഗ്രിക്കു പഠിച്ചിരുന്ന ഇരുനൂറില്‍ പരം സഹപാഠികള്‍ 24

Continue Reading
കർണാടകയിൽ ക്ഷേത്രമേളക്കിടെ രഥം മറിഞ്ഞ്  അപകടം; രണ്ടു പേർ മരിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
45

കർണാടകയിൽ ക്ഷേത്രമേളക്കിടെ രഥം മറിഞ്ഞ് അപകടം; രണ്ടു പേർ മരിച്ചു

March 23, 2025
0

കർണാടകയിലെ ഹുസ്‌കൂറിൽ ക്ഷേത്രമേളക്കിടെ രഥം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. തമിഴ്‌നാട് ഹൊസൂർ സ്വദേശി രോഹിത് (26), ബംഗളൂരു കെങ്കേരി സ്വദേശി ജ്യോതി (14) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ലക്കസാന്ദ്രയിൽ നിന്നുള്ള രാകേഷിന്റെയും മറ്റൊരു സ്ത്രീയുടെയും പരിക്ക് ഗുരുതരമാണ്.

Continue Reading
തൊഴിലാളികളെ വെട്ടിക്കുറക്കുന്നു; ബംഗളൂരുവിൽ180 ജീവനക്കാരെ പിരിച്ചുവിട്ട് എയർക്രാഫ്റ്റ് നിർമാണകമ്പനി ബോയിങ്
Business Kerala Kerala Mex Kerala mx Top News
0 min read
48

തൊഴിലാളികളെ വെട്ടിക്കുറക്കുന്നു; ബംഗളൂരുവിൽ180 ജീവനക്കാരെ പിരിച്ചുവിട്ട് എയർക്രാഫ്റ്റ് നിർമാണകമ്പനി ബോയിങ്

March 23, 2025
0

ആഗോള തലത്തിൽ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നതിൻറെ ഭാഗമായി 180 പേരെ പിരിച്ചുവിട്ട് ബംഗളൂരുവിലെ അമേരിക്കൻ എയർക്രാഫ്റ്റ് നിർമാണ കമ്പിനിയായ ബോയിങ്. തങ്ങളുടെ തൊഴിലാളി സംഖ്യയിൽ 10 ശതമാനത്തോളം വെട്ടിക്കുറയ്ക്കുമെന്ന് കഴിഞ്ഞ വർഷം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ ബോയിങിന് ഏകദേശം 7000 ജീവനക്കാരാണുള്ളത്. 2024 ഡസംബറിൽ ബോയിങ് ഇന്ത്യ ടെക്നോളജി സെന്ററിലെ(ബി.ഐ.ഇ.റ്റി.സി) 180 പേരെ പിരിച്ചു വിട്ടുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ കമ്പനി ഇത് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

Continue Reading
ഷാർജയിൽ വാട്ടർ ടാങ്കിൽ വീണ് പ്രവാസി മുങ്ങി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
34

ഷാർജയിൽ വാട്ടർ ടാങ്കിൽ വീണ് പ്രവാസി മുങ്ങി മരിച്ചു

March 23, 2025
0

മദാം ഏരിയയിൽ ഫാമിലെ വാട്ടർ ടാങ്കിൽ വീണ് ജീവനക്കാരൻ മുങ്ങി മരിച്ചു. 28 വയസ്സുള്ള ആഫ്രിക്കൻ പൗരനാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.ബുധനാഴ്ച കൂടെ ജോലി ചെയ്യുന്നയാളാണ് മൃതദേഹം ആദ്യമായി കണ്ടതും പൊലീസിൽ വിവരമറിയിച്ചതുമെന്നാണ് റിപ്പോർട്ടുകൾ. ഷാർജ പൊലീസിന്റെ ഫൊറൻസിക് ലബോറട്ടറി, ക്രൈം സീൻ യൂണിറ്റ്, പട്രോളിങ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ‌‌ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ നിർണയിക്കാൻ സംഭവസ്ഥലത്ത് നിന്ന് തെളിവുകളും

Continue Reading
സൗദിയിൽ ആരോഗ്യ ഇൻഷുറൻസ് രംഗത്ത് വൻ മാറ്റത്തിന് സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
1 min read
35

സൗദിയിൽ ആരോഗ്യ ഇൻഷുറൻസ് രംഗത്ത് വൻ മാറ്റത്തിന് സാധ്യത

March 23, 2025
0

ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് മുൻകൂർ അനുമതി ലഭിക്കണം എന്ന രീതി റദ്ദാക്കുന്നതിനെക്കുറിച്ച് ഗൗരവമായി പഠനം നടത്തുകയാണെന്ന് സൗദി ഇൻഷുറൻസ് അതോറിറ്റി സിഇഒ എൻജിനീയർ നാജി അൽ തമീമി പറഞ്ഞു. ആശുപത്രികളെയും ഇൻഷുറൻസ് കമ്പനികളെയും ബന്ധിപ്പിക്കുന്ന മുൻകൂട്ടിയുള്ള അനുമതി രീതി റദ്ദാക്കുന്നത് ഗുണഭോക്താവിന് ഗുണം ചെയ്യുമെന്ന അഭിപ്രായം അദ്ദേഹം പങ്കുവെച്ചു. ഇതിനെപ്പറ്റി അതോറിറ്റിയും ബന്ധപ്പെട്ട സ്ഥാപനങ്ങളും വിദഗ്ദ്ധരും പഠനം നടത്തിവരുകയാണ്. ഇൻഷുറൻസിനുള്ള മുൻകൂട്ടിയുള്ള അനുമതി വൈകുന്നത് ഗുണഭോക്താക്കൾക്ക് ദോഷം ചെയ്യുമെന്നും

Continue Reading
അമേരിക്കയിൽ  1.4 ട്രില്യൻ ഡോളർ നിക്ഷേപിക്കാൻ യുഎഇ
Kerala Kerala Mex Kerala mx Pravasi Top News
0 min read
31

അമേരിക്കയിൽ 1.4 ട്രില്യൻ ഡോളർ നിക്ഷേപിക്കാൻ യുഎഇ

March 23, 2025
0

യുഎഇ 10 വർഷത്തിനകം അമേരിക്കയിൽ 1.4 ട്രില്യൻ ഡോളർ നിക്ഷേപിക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചർ, സെമി കണ്ടക്ടേഴ്സ്, ഊർജം, ഉൽപാദനം എന്നിവയിൽ യുഎഇയുടെ നിലവിലുള്ള നിക്ഷേപം ഗണ്യമായി വർധിപ്പിക്കും. അബുദാബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തുടങ്ങിയ കാബിനറ്റ് അംഗങ്ങൾ യുഎഇ പ്രതിനിധി സംഘവുമായി നടത്തിയ ചർച്ചയിലാണ്

Continue Reading
സൗദിയിൽ വിവിധയിടങ്ങളിൽ മഴ
Kerala Kerala Mex Kerala mx Pravasi Top News
1 min read
44

സൗദിയിൽ വിവിധയിടങ്ങളിൽ മഴ

March 23, 2025
0

സൗദിയിൽ വെള്ളിയാഴ്ച മഴയ്ക്ക് സാക്ഷ്യം വഹിച്ച 10 പ്രദേശങ്ങളിൽ മക്ക മേഖലയിലെ തായിഫ് ഗവർണറേറ്റിലെ സരാറാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. 64 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. റിയാദ്, മക്ക, ഖസിം, കിഴക്കൻ പ്രവിശ്യ, അസിർ, ഹായിൽ, ജിസാൻ, അൽ ജൗറഫ് എന്നീ പ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഴ രേഖപ്പെടുത്തിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. റിപ്പോർട്ട് അനുസരിച്ച് മക്ക മേഖലയിൽ ഉയർന്ന മഴ ലഭിച്ച

Continue Reading
സൗഹൃദ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഈജിപ്തിലെത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
44

സൗഹൃദ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഈജിപ്തിലെത്തി

March 23, 2025
0

സൗഹൃദ ഈജിപ്ത് സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്നലെ കയ്‌റോയിലെത്തി. കയ്‌റോ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ യുഎഇ പ്രസിഡന്റിനെയും സംഘത്തെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസി സ്വീകരിച്ചു. വിമാനത്താവളത്തിലെ വിഐപി ലോഞ്ചിൽ ഊഷ്മളമായ വരവേൽപും നൽകി. ഇരു നേതാക്കളും ആശംസകൾ നേരുകയും രണ്ട് രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ ശക്തി പ്രതിഫലിപ്പിക്കുന്ന സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തു.

Continue Reading
കുവൈത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിൽക്കാൻ ശ്രമിച്ച 11 സ്ഥാപനങ്ങൾ പൂട്ടിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
36

കുവൈത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിൽക്കാൻ ശ്രമിച്ച 11 സ്ഥാപനങ്ങൾ പൂട്ടിച്ചു

March 23, 2025
0

മുബാറക്കിയ മാർക്കറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിൽക്കാൻ ശ്രമിച്ച 11 സ്ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അധികൃതരാണ് ഉപയോഗശൂന്യമായ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന പരിശോധനയുടെ ഭാഗമായിരുന്നു നടപടി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാൻ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. അംഗീകൃത കച്ചവട സ്ഥാപനങ്ങൾ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Continue Reading
കുവൈത്തിൽ നിബന്ധനകള്‍ പാലിക്കാത്ത മണി എക്‌സ്‌ചേഞ്ചുകള്‍ക്ക് സസ്‌പെന്‍ഷൻ
Kerala Kerala Mex Kerala mx Pravasi Top News
1 min read
46

കുവൈത്തിൽ നിബന്ധനകള്‍ പാലിക്കാത്ത മണി എക്‌സ്‌ചേഞ്ചുകള്‍ക്ക് സസ്‌പെന്‍ഷൻ

March 23, 2025
0

മണി എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വാണിജ്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം. നിബന്ധനകള്‍ പാലിക്കുവാന്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക് ഈ മാസം 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇത് സംബന്ധിച്ച് ബന്ധപ്പെട്ട നടപടികള്‍ ഒന്നും സ്വീകരിക്കാത്ത എക്‌സ്‌ചേഞ്ചുകളുടെ ലൈസന്‍സുകളാണ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്. മന്ത്രിസഭയുടെ തീരുമാനപ്രകാരം എക്‌സ്‌ചേഞ്ച്കളുടെ നിയന്ത്രണ മേല്‍നോട്ടം കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്റെ കീഴിലേക്ക് മാറ്റുന്നതിന്റെ

Continue Reading