സൗദിയിൽ ആരോഗ്യ ഇൻഷുറൻസ് രംഗത്ത് വൻ മാറ്റത്തിന് സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
1 min read
34

സൗദിയിൽ ആരോഗ്യ ഇൻഷുറൻസ് രംഗത്ത് വൻ മാറ്റത്തിന് സാധ്യത

March 23, 2025
0

ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് മുൻകൂർ അനുമതി ലഭിക്കണം എന്ന രീതി റദ്ദാക്കുന്നതിനെക്കുറിച്ച് ഗൗരവമായി പഠനം നടത്തുകയാണെന്ന് സൗദി ഇൻഷുറൻസ് അതോറിറ്റി സിഇഒ എൻജിനീയർ നാജി അൽ തമീമി പറഞ്ഞു. ആശുപത്രികളെയും ഇൻഷുറൻസ് കമ്പനികളെയും ബന്ധിപ്പിക്കുന്ന മുൻകൂട്ടിയുള്ള അനുമതി രീതി റദ്ദാക്കുന്നത് ഗുണഭോക്താവിന് ഗുണം ചെയ്യുമെന്ന അഭിപ്രായം അദ്ദേഹം പങ്കുവെച്ചു. ഇതിനെപ്പറ്റി അതോറിറ്റിയും ബന്ധപ്പെട്ട സ്ഥാപനങ്ങളും വിദഗ്ദ്ധരും പഠനം നടത്തിവരുകയാണ്. ഇൻഷുറൻസിനുള്ള മുൻകൂട്ടിയുള്ള അനുമതി വൈകുന്നത് ഗുണഭോക്താക്കൾക്ക് ദോഷം ചെയ്യുമെന്നും

Continue Reading
അമേരിക്കയിൽ  1.4 ട്രില്യൻ ഡോളർ നിക്ഷേപിക്കാൻ യുഎഇ
Kerala Kerala Mex Kerala mx Pravasi Top News
0 min read
30

അമേരിക്കയിൽ 1.4 ട്രില്യൻ ഡോളർ നിക്ഷേപിക്കാൻ യുഎഇ

March 23, 2025
0

യുഎഇ 10 വർഷത്തിനകം അമേരിക്കയിൽ 1.4 ട്രില്യൻ ഡോളർ നിക്ഷേപിക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചർ, സെമി കണ്ടക്ടേഴ്സ്, ഊർജം, ഉൽപാദനം എന്നിവയിൽ യുഎഇയുടെ നിലവിലുള്ള നിക്ഷേപം ഗണ്യമായി വർധിപ്പിക്കും. അബുദാബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തുടങ്ങിയ കാബിനറ്റ് അംഗങ്ങൾ യുഎഇ പ്രതിനിധി സംഘവുമായി നടത്തിയ ചർച്ചയിലാണ്

Continue Reading
സൗദിയിൽ വിവിധയിടങ്ങളിൽ മഴ
Kerala Kerala Mex Kerala mx Pravasi Top News
1 min read
43

സൗദിയിൽ വിവിധയിടങ്ങളിൽ മഴ

March 23, 2025
0

സൗദിയിൽ വെള്ളിയാഴ്ച മഴയ്ക്ക് സാക്ഷ്യം വഹിച്ച 10 പ്രദേശങ്ങളിൽ മക്ക മേഖലയിലെ തായിഫ് ഗവർണറേറ്റിലെ സരാറാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. 64 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. റിയാദ്, മക്ക, ഖസിം, കിഴക്കൻ പ്രവിശ്യ, അസിർ, ഹായിൽ, ജിസാൻ, അൽ ജൗറഫ് എന്നീ പ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഴ രേഖപ്പെടുത്തിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. റിപ്പോർട്ട് അനുസരിച്ച് മക്ക മേഖലയിൽ ഉയർന്ന മഴ ലഭിച്ച

Continue Reading
സൗഹൃദ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഈജിപ്തിലെത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
43

സൗഹൃദ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഈജിപ്തിലെത്തി

March 23, 2025
0

സൗഹൃദ ഈജിപ്ത് സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്നലെ കയ്‌റോയിലെത്തി. കയ്‌റോ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ യുഎഇ പ്രസിഡന്റിനെയും സംഘത്തെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസി സ്വീകരിച്ചു. വിമാനത്താവളത്തിലെ വിഐപി ലോഞ്ചിൽ ഊഷ്മളമായ വരവേൽപും നൽകി. ഇരു നേതാക്കളും ആശംസകൾ നേരുകയും രണ്ട് രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ ശക്തി പ്രതിഫലിപ്പിക്കുന്ന സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തു.

Continue Reading
കുവൈത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിൽക്കാൻ ശ്രമിച്ച 11 സ്ഥാപനങ്ങൾ പൂട്ടിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
36

കുവൈത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിൽക്കാൻ ശ്രമിച്ച 11 സ്ഥാപനങ്ങൾ പൂട്ടിച്ചു

March 23, 2025
0

മുബാറക്കിയ മാർക്കറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിൽക്കാൻ ശ്രമിച്ച 11 സ്ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അധികൃതരാണ് ഉപയോഗശൂന്യമായ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന പരിശോധനയുടെ ഭാഗമായിരുന്നു നടപടി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാൻ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. അംഗീകൃത കച്ചവട സ്ഥാപനങ്ങൾ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Continue Reading
കുവൈത്തിൽ നിബന്ധനകള്‍ പാലിക്കാത്ത മണി എക്‌സ്‌ചേഞ്ചുകള്‍ക്ക് സസ്‌പെന്‍ഷൻ
Kerala Kerala Mex Kerala mx Pravasi Top News
1 min read
46

കുവൈത്തിൽ നിബന്ധനകള്‍ പാലിക്കാത്ത മണി എക്‌സ്‌ചേഞ്ചുകള്‍ക്ക് സസ്‌പെന്‍ഷൻ

March 23, 2025
0

മണി എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വാണിജ്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം. നിബന്ധനകള്‍ പാലിക്കുവാന്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക് ഈ മാസം 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇത് സംബന്ധിച്ച് ബന്ധപ്പെട്ട നടപടികള്‍ ഒന്നും സ്വീകരിക്കാത്ത എക്‌സ്‌ചേഞ്ചുകളുടെ ലൈസന്‍സുകളാണ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്. മന്ത്രിസഭയുടെ തീരുമാനപ്രകാരം എക്‌സ്‌ചേഞ്ച്കളുടെ നിയന്ത്രണ മേല്‍നോട്ടം കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്റെ കീഴിലേക്ക് മാറ്റുന്നതിന്റെ

Continue Reading
റമദാൻ; ദുബായിൽ അറസ്റ്റിലായത് 375 തെരുവുകച്ചവടക്കാർ
Kerala Kerala Mex Kerala mx Pravasi Top News
1 min read
42

റമദാൻ; ദുബായിൽ അറസ്റ്റിലായത് 375 തെരുവുകച്ചവടക്കാർ

March 23, 2025
0

റമദാനിന്റെ ആദ്യപകുതിയിൽ പൊതുസ്‌ഥലങ്ങളിൽ നിയമവിരുദ്ധമായി ഭക്ഷ്യവസ്‌തുക്കളും വ്യാജ വസ്‌തുക്കളും വിറ്റതിന് 375 തെരുവ് കച്ചവടക്കാരെ ദുബായ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപന്നങ്ങൾ കൊണ്ടുപോകുന്നതിനും വിൽക്കുന്നതിനും ഉപയോഗിച്ച ഒട്ടേറെ വാഹനങ്ങളും പിടിച്ചെടുത്തു. ലൈസൻസില്ലാത്ത കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനെതിരെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. ലേബർ ക്യാംപ് ഏരിയകളിലാണ് ഈ കച്ചവടക്കാർ പലപ്പോഴും പ്രവർത്തിക്കുന്നതെന്നും തെരുവുകളിലും ഇടവഴികളിലും സാധനങ്ങൾ വിൽക്കുന്നുണ്ടെന്നും പലപ്പോഴും വൃത്തിഹീനവും സുരക്ഷിതമല്ലാത്തതുമായ സാഹചര്യങ്ങളിലാണെന്നും കണ്ടെത്തി. ‘ബോധമുള്ള സമൂഹം,

Continue Reading
ഡ്രൈവിങ് ലൈസന്‍സ് നിയമം പരിഷ്‌കരിച്ച് കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
1 min read
38

ഡ്രൈവിങ് ലൈസന്‍സ് നിയമം പരിഷ്‌കരിച്ച് കുവൈത്ത്

March 23, 2025
0

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് നിയമം പരിഷ്‌കരിച്ചു.പുതിയ നിയമം അനുസരിച്ച്, വിദേശികള്‍ക്ക് ഇനി മുതല്‍ ഡ്രൈവിങ് ലൈസന്‍സ് അഞ്ച് വര്‍ഷത്തേക്ക് ലഭ്യമാകും. നിലവിൽ ഇത് മൂന്ന് വർഷമായിരുന്നു. കുവൈത്ത് സ്വദേശികൾക്കും ജിസിസി പൗരന്മാർക്കും 15 വർഷത്തേക്കാണ് ലൈസൻസ് ലഭിക്കുക. പൗരത്വമില്ലാത്തവർക്ക് അധികൃതർ നൽകുന്ന താമസ രേഖയുടെ കാലാവധി അനുസരിച്ചാകും ലൈസൻസ് പുതുക്കി നൽകുക. 1976ലെ ഗതാഗത നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ ഭേദഗതി ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading
മക്കയിൽ തീർഥാടകർക്ക് ഡിജിറ്റൽ സൗകര്യങ്ങൾ വർധിപ്പിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
41

മക്കയിൽ തീർഥാടകർക്ക് ഡിജിറ്റൽ സൗകര്യങ്ങൾ വർധിപ്പിച്ചു

March 23, 2025
0

റമസാനിലെ അവസാന 10 ദിവസങ്ങളിൽ ലക്ഷക്കണക്കിന് തീർഥാടകരാണ് മക്കയിലേക്ക് ഒഴുകുന്നത്. വിഷൻ 2030ന്റെ ഭാഗമായി സൗദി അറേബ്യ നടപ്പാക്കിയ പരിഷ്കാരങ്ങളിലൂടെ വൻതോതിലുള്ള വിപുലീകരണങ്ങൾ മുതൽ സ്‌മാർട്ട് ക്രൗഡ് മാനേജ്മെന്റ് സംവിധാനങ്ങൾ വരെ ഇന്ന് ലഭ്യമാണ്. ഇന്ന് ഉംറ പൂർണ്ണമായും ഡിജിറ്റൽ അനുഭവമായി മാറിയിരിക്കുന്നു. നീണ്ട നടപടിക്രമങ്ങൾ അല്ലെങ്കിൽ ലോജിസ്റ്റിക്സിനെക്കുറിച്ചുള്ള ആശങ്കകൾ ഇതോടെ ഇല്ലാതായി. വർഷങ്ങൾക്ക് മുൻപ് ഉംറ യാത്ര വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. ഇന്ന് നുസക് ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി

Continue Reading
ഏപ്രിൽ മുതൽ കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങി വാഹന കമ്പനികൾ
Auto Kerala Kerala Mex Kerala mx Top News
0 min read
42

ഏപ്രിൽ മുതൽ കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങി വാഹന കമ്പനികൾ

March 23, 2025
0

ഏപ്രിൽ മുതൽ കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങി വാഹന കമ്പനികൾ​. മാരുതി സുസുക്കി, മഹീന്ദ്ര, ഹ്യുണ്ടായ്​ തുടങ്ങിയ കമ്പനികൾ വിലവർധന പ്രഖ്യാപിച്ചു. വർധിച്ചുവരുന്ന ചെലവുകൾ കണക്കിലെടുത്താണ്​ വില വർധനവെന്ന്​ കമ്പനികൾ പറയുന്നു. എല്ലാ മോഡലുകൾക്കും നാല്​ ശതമാനം വരെയാണ്​ മാരുതി സുസുക്കി വില വർധിപ്പിക്കാൻ ഒരുങ്ങുന്നത്​. അസംസ്കൃത വസ്തുക്കളുടെയും പ്രവർത്തന ചെലവുകളുടെയും വർധന കണക്കിലെടുത്ത് ഏപ്രിൽ മുതൽ കാറുകളുടെ വില മൂന്ന്​ ശതമാനം വരെ വർധിപ്പിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അറിയിച്ചു.

Continue Reading