Your Image Description Your Image Description

റമദാനിന്റെ ആദ്യപകുതിയിൽ പൊതുസ്‌ഥലങ്ങളിൽ നിയമവിരുദ്ധമായി ഭക്ഷ്യവസ്‌തുക്കളും വ്യാജ വസ്‌തുക്കളും വിറ്റതിന് 375 തെരുവ് കച്ചവടക്കാരെ ദുബായ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപന്നങ്ങൾ കൊണ്ടുപോകുന്നതിനും വിൽക്കുന്നതിനും ഉപയോഗിച്ച ഒട്ടേറെ വാഹനങ്ങളും പിടിച്ചെടുത്തു.

ലൈസൻസില്ലാത്ത കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനെതിരെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. ലേബർ ക്യാംപ് ഏരിയകളിലാണ് ഈ കച്ചവടക്കാർ പലപ്പോഴും പ്രവർത്തിക്കുന്നതെന്നും തെരുവുകളിലും ഇടവഴികളിലും സാധനങ്ങൾ വിൽക്കുന്നുണ്ടെന്നും പലപ്പോഴും വൃത്തിഹീനവും സുരക്ഷിതമല്ലാത്തതുമായ സാഹചര്യങ്ങളിലാണെന്നും കണ്ടെത്തി.

‘ബോധമുള്ള സമൂഹം, യാചനാ രഹിതം’ എന്ന മുദ്രാവാക്യം ഉയർത്തി ദുബായ് പൊലീസ് നടത്തുന്ന ‘കോംബാറ്റ് ബെഗ്ഗിങ്’ ക്യാംപെയ്നിന്റെ ഭാഗമാണ് നടപടി. യാചനയുടെ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുക, പൊതു സുരക്ഷ, പൊതു ഇടങ്ങളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കുക എന്നിവയാണ് ക്യാംപെയ്നിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *