Your Image Description Your Image Description

റമസാനിലെ അവസാന 10 ദിവസങ്ങളിൽ ലക്ഷക്കണക്കിന് തീർഥാടകരാണ് മക്കയിലേക്ക് ഒഴുകുന്നത്. വിഷൻ 2030ന്റെ ഭാഗമായി സൗദി അറേബ്യ നടപ്പാക്കിയ പരിഷ്കാരങ്ങളിലൂടെ വൻതോതിലുള്ള വിപുലീകരണങ്ങൾ മുതൽ സ്‌മാർട്ട് ക്രൗഡ് മാനേജ്മെന്റ് സംവിധാനങ്ങൾ വരെ ഇന്ന് ലഭ്യമാണ്.

ഇന്ന് ഉംറ പൂർണ്ണമായും ഡിജിറ്റൽ അനുഭവമായി മാറിയിരിക്കുന്നു. നീണ്ട നടപടിക്രമങ്ങൾ അല്ലെങ്കിൽ ലോജിസ്റ്റിക്സിനെക്കുറിച്ചുള്ള ആശങ്കകൾ ഇതോടെ ഇല്ലാതായി. വർഷങ്ങൾക്ക് മുൻപ് ഉംറ യാത്ര വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. ഇന്ന് നുസക് ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി തീർഥാടകർക്ക് മിനിറ്റുകൾക്കുള്ളിൽ വീസ നേടാൻ കഴിയും. മക്ക റൂട്ട് സംരംഭം വഴി അവരുടെ ഹോം എയർപോർട്ടുകളിൽ നിന്ന് പുണ്യഭൂമിയിലേക്കുള്ള സുഗമമായ ഗതാഗതം ഉറപ്പാക്കുന്നു. എത്തിച്ചേരുമ്പോൾ അധിക നടപടിക്രമങ്ങൾ ആവശ്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *